സ്റ്റോ​ര്‍​മു​ക്ക് - കൊ​റ്റ​ന്‍​കു​ടി റോ​ഡ് ത​ക​ര്‍​ന്നു
Tuesday, June 28, 2022 10:20 PM IST
മ​ല്ല​പ്പ​ള്ളി: കീ​ഴ്‌​വാ​യ്പൂ​ര് സ്റ്റോ​ര്‍​മു​ക്ക് - കൊ​റ്റ​ന്‍​കു​ടി റോ​ഡി​ലെ യാ​ത്ര ദു​രി​ത​പൂ​ര്‍​ണ​മാ​യി. ഉ​ന്ന​ത​നി​ല​വാ​ര​ത്തി​ല്‍ റോ​ഡ് പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ ക​രാ​ര്‍ ന​ല്‍​കി​യെ​ങ്കി​ലും നി​ര്‍​മാ​ണം പാ​തി​വ​ഴി​യി​ല്‍ ത​ട​സ​പ്പെ​ട്ടി​രി​ക്കു​ന്ന​തി​നാ​ല്‍ യാ​ത്ര​ക്കാ​ര്‍ ഏ​റെ ദു​രി​ത​ത്തി​ലാ​ണ്.

കോ​ട്ട​യം - കോ​ഴ​ഞ്ചേ​രി സം​സ്ഥാ​ന​പാ​ത​യെ​യും മ​ല്ല​പ്പ​ള്ളി - പൂ​വ​ന​ക്ക​ട​വ് - ചെ​റു​കോ​ല്‍​പ്പു​ഴ റോ​ഡി​നെ​യും ബ​ന്ധി​പ്പി​ക്കു​ന്ന പ്ര​ധാ​ന റോ​ഡി​ലെ മ​ണ്ണു​മ്പു​റം റേ​ഷ​ന്‍​ക​ട​പ്പ​ടി മു​ത​ല്‍ കൊ​റ്റ​ന്‍​കു​ടി വ​രെ​യു​ള്ള ഭാ​ഗം ത​ക​ര്‍​ന്നു കി​ട​ക്കു​ക​യാ​ണ്. ടാ​റിം​ഗും മെ​റ്റ​ലും ഇ​ള​കി​ക്കി​ട​ക്കു​ന്ന​തോ​ടെ യാ​ത്ര​ക്കാ​ര്‍ ഏ​റെ ദു​രി​ത​ത്തി​ലാ​യി. റോ​ഡി​ന്‍റെ പ​ല​ഭാ​ഗ​ങ്ങ​ളി​ലും വ​ലി​യ കു​ഴി​ക​ള്‍ ത​ന്നെ രൂ​പ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. ത​ക​ര്‍​ന്ന റോ​ഡി​ലൂ​ടെ ടി​പ്പ​റു​ക​ള​ട​ക്ക​മു​ള്ള വാ​ഹ​ന​ങ്ങ​ളു​ടെ യാ​ത്ര തു​ട​രു​ന്ന​തും ത​ക​ര്‍​ച്ച​യ്ക്ക് ആ​ക്കം​കൂ​ട്ടി.

സ്‌​റ്റോ​ര്‍​മു​ക്ക് മു​ത​ല്‍ ര​ണ്ട് കി​ലോ​മീ​റ്റ​ര്‍ ര​ണ്ടു​വ​ര്‍​ഷം മു​മ്പ് ബി​എം​ബി​സി ടാ​റിം​ഗ് ന​ട​ത്തി​യ​താ​ണ്. മ​റ്റു ഭാ​ഗ​ങ്ങ​ള്‍​കൂ​ടി ആ​ധു​നി​ക ടാ​റിം​ഗ് ന​ട​ത്തു​മെ​ന്ന് പ​റ​ഞ്ഞി​രു​ന്നു. റോ​ഡ് ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം. റോ​ഡ് ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​സി​ഡ​ന്‍റ് ടി.​എ​സ്. ച​ന്ദ്ര​ശേ​ഖ​ര​ന്‍ നാ​യ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

റോ​ഡ് ഉ​പ​രോ​ധം നാളെ

കീ​ഴ്‌വായ്പൂ​ര്: കോ​ട്ട​യം - കോ​ഴ​ഞ്ചേ​രി സം​സ്ഥാ​ന പാ​ത​യേ​യും മ​ല്ല​പ്പ​ള്ളി - ചെ​റു​കോ​ൽ​പ്പു​ഴ റോ​ഡി​നേ​യും ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന കൊ​റ്റം​കു​ടി - സ്റ്റോ​ർ​മു​ക്ക് ഓ​സ്റ്റി​ൻ റോ​ഡി​ന്‍റെ കൊ​റ്റം കു​ടി മു​ത​ലു​ള്ള ഒ​ന്ന​ര കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തി​ലെ ശോ​ച്യാ​വ​സ്ഥ പ​രി​ഹ​രി​ക്ക​ണ​മെ​ന്നും റോ​ഡ് ഉ​ന്ന​ത നി​ല​വാ​ര​ത്തി​ൽ നി​ർ​മി​ക്ക​ണ​മെ​ന്നു​മാ​വ​ശ്യ​പ്പെ​ട്ട് നാളെ രാ​വി​ലെ 10.30ന് ​വേ​ങ്ങ​ഴ ജം​ഗ്ഷ​നി​ൽ കേ​ര​ള കോ​ൺ​ഗ്ര​സ് നേ​തൃ​ത്വ​ത്തി​ൽ ഉ​പ​രോ​ധി​ക്കും. പാ​ർ​ട്ടി ഉ​ന്ന​താ​ധി​കാ​ര സ​മി​തി​യം​ഗം കു​ഞ്ഞു​കോ​ശി പോ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്യും.