വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി ജി​എ​സ്ടി ഓ​ഫീ​സ് മാ​ർ​ച്ച് നാ​ളെ
Tuesday, June 28, 2022 10:20 PM IST
പ​ത്ത​നം​തി​ട്ട: വ്യാ​പാ​ര​മേ​ഖ​ല​യ്ക്കു ദോ​ഷ​ക​ര​മാ​കു​ന്ന ത​ര​ത്തി​ൽ ജി​എ​സ്ടി കൗ​ൺ​സി​ൽ സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന തെ​റ്റാ​യ സ​മീ​പ​ന​ങ്ങ​ൾ​ക്കെ​തി​രേ കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നാ​ളെ രാ​വി​ലെ പ​ത്തി​ന് പ​ത്ത​നം​തി​ട്ട ജി​എ​സ്ടി ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തും.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബി​ജു വ​ർ​ക്കി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗം റോ​ഷ​ൻ ജേ​ക്ക​ബ് ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഇ​തോ​ട​നു​ബ​ന്ധി​ച്ച മാ​ർ​ച്ച് സെ​ന്‍റ് പീ​റ്റേ​ഴ്സ് ജം​ഗ്ഷ​നി​ൽ നി​ന്നാ​രം​ഭി​ക്കും.

പ്ര​തി​ഭാ സം​ഗ​മം നാ​ളെ

തി​രു​വ​ല്ല: തു​ക​ല​ശേ​രി സി​എ​സ്ഐ ബ​ധി​ര വി​ദ്യാ​ല​യ​ത്തി​ൽ പ്ര​തി​ഭാ സം​ഗ​മം നാ​ളെ ര​ണ്ടി​നു ന​ട​ക്കും. എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ കു​ട്ടി​ക​ളെ സം​ഗ​മ​ത്തി​ൽ അ​നു​മോ​ദി​ക്കും. സി​എ​സ്ഐ മ​ധ്യ​കേ​ര​ള മ​ഹാ ഇ​ട​വ​ക മു​ൻ അ​ധ്യ​ക്ഷ​ൻ ബി​ഷ​പ് തോ​മ​സ് സാ​മു​വ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും. പി​ടി​എ പ്ര​സി​ഡ​ന്‍റ് സ​ജി ജോ​ൺ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.