കാ​തോ​ലി​ക്കേ​റ്റ് കോ​ള​ജി​ൽ സ്റ്റാ​റ്റി​സ്റ്റി​ക്ക​ൽ ദി​നാ​ഘോ​ഷം
Wednesday, June 29, 2022 10:40 PM IST
പ​ത്ത​നം​തി​ട്ട: വി​ശാ​ല​മാ​യ എ​ല്ലാ മേ​ഖ​ല​ക​ളേ​യും പ്ര​ബു​ദ്ധ​പ്പെ​ടു​ത്താ​നും അ​ര്‍​ഥ​വ​ത്താ​ക്കാ​നും സ്റ്റാ​റ്റി​സ്റ്റി​ക്സി​നു ക​ഴി​യു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​ദി​വ്യ എ​സ്. അ​യ്യ​ര്‍. പ​ത്ത​നം​തി​ട്ട കാ​തോ​ലി​ക്കേ​റ്റ് കോ​ള​ജി​ല്‍ സ്റ്റാ​റ്റി​സ്റ്റി​ക്ക​ല്‍ ദി​നാ​ഘോ​ഷം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു ക​ള​ക്ട​ര്‍.
സ്റ്റാ​റ്റി​സ്റ്റി​ക്സ് ഒ​റ്റ​ത്തു​രു​ത്തി​ല്‍ നി​ല്‍​ക്കു​ന്ന ഒ​ന്ന​ല്ല. മ​റി​ച്ച് ഒ​രു വി​ഷ​യ​ത്തി​ല്‍ നി​ല്‍​ക്കു​മ്പോ​ള്‍ ആ ​വി​ഷ​യ​ത്തെ അ​ര്‍​ഥ​വ​ത്താ​ക്കാ​നും പു​തി​യ മാ​നം ന​ല്‍​കാ​നും സ്റ്റാ​റ്റി​സ്റ്റി​ക്സി​ന് ക​ഴി​യും. മു​ന്‍​വി​ധി​യോ​ടു കൂ​ടി തീ​രു​മാ​നി​ച്ച് ഉ​റ​പ്പി​ച്ച ഫ​ല​ത്തെ ഉ​റ​പ്പി​ക്കാ​നാ​ണ് സ്റ്റാ​റ്റി​സ്റ്റി​ക്സ് ഉ​പ​യോ​ഗി​ക്കേ​ണ്ട​തെ​ന്നും ക​ള​ക്ട​ര്‍ പ​റ​ഞ്ഞു.
ഇ​ന്ത്യ​ന്‍ സ്റ്റാ​റ്റി​സ്റ്റി​ക്ക​ല്‍ സം​വി​ധാ​ന​ത്തി​ന്‍റെ ഉ​പ​ജ്ഞാ​താ​വാ​യ പ്ര​ഫ. പ്ര​ശാ​ന്ത ച​ന്ദ്ര മ​ഹ​ല​നോ​ബി​സി​ന്‍റെ ജ​ന്മ​ദി​ന​മാ​ണ് നാ​ഷ​ണ​ല്‍ സ്റ്റാ​റ്റി​സ്റ്റി​ക്സ് ദി​ന​മാ​യി ആ​ഘോ​ഷി​ക്കു​ന്ന​ത്. സു​സ്ഥി​ര വി​ക​സ​ന​ത്തി​ന് ആ​വ​ശ്യ​മാ​യ ഡാ​റ്റ എ​ന്ന​താ​ണ് ഈ ​വ​ര്‍​ഷ​ത്തെ വി​ഷ​യം. വി​വി​ധ കോ​ള​ജു​ക​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ളെ ഉ​ള്‍​പ്പെ​ടു​ത്തി ന​ട​ത്തി​യ ക്വി​സ് മ​ത്സ​ര​ത്തി​ലെ വി​ജ​യി​ക​ള്‍​ക്ക് സ​മ്മാ​ന വി​ത​ര​ണ​വും ന​ട​ത്തി.
കാ​തോ​ലി​ക്കേ​റ്റ് കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​ഫി​ലി​പ്പോ​സ് ഉ​മ്മ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ​ക്ക​ണോ​മി​ക്സ് ആ​ന്‍​ഡ് സ്റ്റാ​റ്റി​സ്റ്റി​ക്സ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ പി.​കെ. ശാ​ലി​നി, ഇ​ക്ക​ണോ​മി​ക്സ് ആ​ന്‍​ഡ് സ്റ്റാ​റ്റി​സ്റ്റി​ക്സ് റി​സ​ര്‍​ച്ച് ഓ​ഫീ​സ​ര്‍ ആ​ര്‍. രാ​ധാ​കൃ​ഷ്ണ​പി​ള്ള, കോ​ഴ​ഞ്ചേ​രി സെ​ന്‍റ് തോ​മ​സ് കോ​ള​ജ് അ​സി​സ്റ്റ​ന്‍റ് പ്ര​ഫ. എ​ബി​ന്‍ ജോ​ണ്‍, കെ​എ​സ്എ സെ​ക്ര​ട്ട​റി ഡെ​യി​സ് ജോ​ര്‍​ജ്, വി​ദ്യാ​ര്‍​ഥി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.