റാന്നി: അന്തർദേശീയ സഹകരണ ദിനാചരണം ജില്ലാതല ഉദ്ഘാടനം പ്രമോദ് നാരായൺ എംഎൽഎ നിർവഹിച്ചു. യൂണിയൻ ചെയർമാൻ പി.ആർ. പ്രസാദ് അധ്യക്ഷത വഹിച്ചു. മുൻ എംഎൽഎ രാജു ഏബ്രഹാം മികച്ച സഹകരണ സംഘങ്ങൾക്കുള്ള അവാർഡ് വിതരണം ചെയ്തു. ബാങ്ക് പ്രസിഡന്റുമാരായ വി. പ്രസാദ്, ബിനോയ് കുര്യാക്കോസ്, ജേക്കബ് ലൂക്കോസ്, സഹകരണ ജോയിന്റ് രജിസ്ട്രാർ ജനറൽ എം.പി. ഹിരൺ, പി.കെ. അനിൽകുമാർ, പി.എ. അനിൽ എന്നിവർ പ്രസംഗിച്ചു.
മല്ലപ്പള്ളി: അന്താരാഷ്ട്ര സഹകരണ ദിനാചരണം മല്ലപ്പള്ളി താലൂക്ക്തല ഉദ്ഘാടനം സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ഡോ. ജേക്കബ് ജോർജ് നിർവഹിച്ചു. മല്ലപ്പള്ളി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.എസ്. വിജയൻ പിള്ള അധ്യക്ഷത വഹിച്ചു. സർക്കിൾ സഹകരണ യൂണിയൻ ഭരണ സമിതി അംഗം രാജൻ എം. ഈപ്പൻ, സഹകരണ സംഘം ഇൻസ്പെക്ടർ ബീനാ ഐസക്ക്, പി. മധുലാൽ, അനിതാ ജോർജ്, ജയശ്രീ എസ്. നായർ എന്നിവർ പ്രസംഗിച്ചു.
അടൂർ: അന്തർ ദേശീയ സഹകരണ ദിനം അടൂർ താലൂക്ക് തല ഉദ്ഘാടനം നെടുമൺ സർവീസ് സഹകരണ ബാങ്ക് അങ്കണത്തിൽ സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ പി.ബി. ഹർഷകുമാർ ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ നെടുമൺ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ. പ്രസന്നകുമാർ അധ്യക്ഷത വഹിച്ചു. അടൂർ അസിസ്റ്റന്റ് രജിസ്ട്രാർ ജനറൽ എസ്. നസീർ, കെ.ജി. വാസുദേവൻ, കെ. വിശ്വംഭരൻ, മോഹനകുമാർ, ബാങ്ക് സെക്രട്ടറിയും സർക്കിൾ സഹകരണ യൂണിയൻ അംഗവുമായ കെ.പി. ഹുസൈൻ, കടമ്പനാട് മുൻ പഞ്ചായത്ത് പ്രസിഡന്റ് അജേഷ്, സംസ്ഥാന സഹകരണ യൂണിയൻ ഇൻസ്ട്രക്ടർ മണി തുടങ്ങിയവർ പ്രസംഗിച്ചു.