സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി​യെ കെ​സി​സി സ്വാ​ഗ​തം ചെ​യ്തു
Saturday, July 2, 2022 11:43 PM IST
തി​രു​വ​ല്ല: കേ​ര​ള സം​സ്ഥാ​ന പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ലെ എ​ല്ലാ ജീ​വ​ന​ക്കാ​രും ഇ​ന്ന് ഓ​ഫീ​സി​ല്‍ ഹാ​ജ​രാ​ക​ണ​മെ​ന്ന് കാ​ണി​ച്ച് പൊ​തു​മ​രാ​മ​ത്ത് ഭ​ര​ണ​വി​ഭാ​ഗം ചീ​ഫ് എ​ൻ​ജി​നി​യ​ര്‍ ന​ല്കി​യ നി​ര്‍​ദേ​ശം വ​കു​പ്പ് മ​ന്ത്രി​യു​ടെ ഇ​ട​പെ​ട​ലി​നെ​ത്തു​ട​ര്‍​ന്ന് പി​ന്‍​വ​ലി​ച്ച ന​ട​പ​ടി​യെ കേ​ര​ളാ കൗ​ണ്‍​സി​ല്‍ ഓ​ഫ് ച​ര്‍​ച്ച​സ് സ്വാ​ഗ​തം ചെ​യ്തു.

സെ​ന്‍റ് തോ​മ​സ് ദി​നം കൂ​ടി​യാ​യ ഇ​ന്ന് ജീ​വ​ന​ക്കാ​രെ ഓ​ഫീ​സി​ൽ വി​ളി​ച്ചു​വ​രു​ത്തി​യ ന​ട​പ​ടി​ക്കെ​തി​രേ കെ​സി​സി മു​ഖ്യ​മ​ന്ത്രി, പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി, ചീ​ഫ് സെ​ക്ര​ട്ട​റി എ​ന്നി​വ​ർ​ക്കു നി​വേ​ദ​നം ന​ൽ​കി​യി​രു​ന്ന​താ​യി ജ​ന​റ​ൽ​സെ​ക്ര​ട്ട​റി ഡോ. ​പ്ര​കാ​ശ് പി. ​തോ​മ​സ് പ​റ​ഞ്ഞു.