യു​വ​ത​ല​മു​റ സേ​വ​ന​സ​ന്ന​ദ്ധ​ത കാ​ട്ട​ണം: മാ​ർ ഐ​റേ​നി​യോ​സ്
Sunday, August 7, 2022 10:32 PM IST
കോ​ന്നി: മൂ​ല്യ​ബോ​ധ​വും സേ​വ​ന സ​ന്ന​ദ്ധ​ത​യും പ​രി​ശീ​ലി​ക്കു​ന്ന​തി​ൽ പു​തു​ത​ല​മു​റ ഏ​റെ താ​ല്പ​ര്യം കാ​ട്ട​ണ​മെ​ന്ന് പ​ത്ത​നം​തി​ട്ട രൂ​പ​താ​ധ്യ​ക്ഷ​ൻ ഡോ. ​സാ​മു​വ​ൽ മാ​ർ ഐ​റേ​നി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത. മ​ല​ങ്ക​ര കാ​ത്ത​ലി​ക് അ​സോ​സി​യേ​ഷ​ൻ(​എം​സി​എ) കോ​ന്നി വൈ​ദി​ക ജി​ല്ലാ സ​മി​തി എ​സ്എ​സ്എ​ൽ സി, ​പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ൽ എ​ല്ലാ വി​ഷ​യ​ങ്ങ​ളി​ലും എ ​പ്ല​സ് നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ അ​നു​മോ​ദി​ക്കാ​നാ​യി ചേ​ർ​ന്ന യോ​ഗം (മെ​റി​റ്റ് ഫെ​സ്റ്റ്) ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ബൈ​ബി​ൾ പു​തി​യ നി​യ​മം പൂ​ർ​ണ​മാ​യി കൈ​യെ​ഴു​ത്ത് ത​യാ​റാ​ക്കി​യ ചെ​ങ്ങ​റ പി.​എം. സാ​മു​വ​ലി​നെ​യും സ​മ്മേ​ള​നം അ​നു​മോ​ദി​ച്ചു.​ പ്ര​സി​ഡ​ന്‍റ് എം.എം. തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ച​ങ്ങ​നാ​ശേ​രി എ​സ്ബി കോ​ള​ജ് മു​ൻ പ്രി​ൻ​സി​പ്പ​ൽ ഡോ.​ റൂ​ബി​ൾ രാ​ജ് ക്ലാ​സ് ന​യി​ച്ചു.
സെ​ക്ര​ട്ട​റി ഫി​ലി​പ്പ് ജോ​ർ​ജ്, ജി​ല്ലാ വി​കാ​രി ഫാ.​ വ​ർ​ഗീ​സ് കൈ​തോ​ൺ, ആ​ത്മീ​യ ഉ​പ​ദേ​ഷ്ടാ​വ് ഫാ.​ ബി​ജോ​യി തു​ണ്ടി​യ​ത്ത്, രൂ​പ​താ പ്ര​സി​ഡ​ന്‍റ് തോ​മ​സ് ഏ​ബ്ര​ഹാം, ഗ്രാ​മപ​ഞ്ചാ​യ​ത്തം​ഗം മേ​ഴ്സി ജോ​ബി, ദേ​ശീ​യ സ​മി​തി അം​ഗ​ങ്ങ​ളാ​യ സ​ണ്ണി ജോ​ർ​ജ്, തോ​മ​സ് തു​ണ്ടി​യ​ത്ത്, രൂ​പ​താ ട്ര​ഷ​റ​ർ സ​ജി പീ​ടി​ക​യി​ൽ, ഷീ​ജ ഏ​ബ്ര​ഹാം, പി.​എം. സാ​മു​വ​ൽ, മാ​സ്റ്റ​ർ തോ​മ​സ് പി. ​റെ​ജി, ഹെ​ല​ൻ ജോ​ർ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.