ദേ​ശാ​ഭി​മാ​നബോ​ധം തൊ​ട്ടു​ണ​ർ​ത്തി അ​ടൂ​രി​ൽ മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ സ​ന്ദ​ർ​ശ​നം
Thursday, August 11, 2022 11:14 PM IST
അ​ടൂ​ർ: രാ​ജ്യം സ്വാ​ത​ന്ത്ര്യം നേ​ടി​യ​തി​ന്‍റെ പ്ലാ​റ്റി​നം ജൂ​ബി​ലി ആ​ഘോ​ഷി​ക്കു​ന്പോ​ൾ അ​ടൂ​രി​ന്‍റെ ച​രി​ത്ര​ത്താ​ളു​ക​ളി​ൽ ചി​ല ന​ല്ല ഓ​ർ​മ​ക​ളു​ണ്ട്. രാ​ജ്യ​ത്തി​ന്‍റെ അ​ഭി​മാ​നം ഉ​യ​ർ​ത്തി​പ്പി​ടി​ക്കാ​ൻ സ്വാ​ത​ന്ത്ര്യ​ത്തി​ലേ​ക്കു നാം ​നീ​ങ്ങ​ണ​മെ​ന്ന ആ​ഹ്വാ​ന​വു​മാ​യി 1934ൽ ​മ​ഹാ​ത്മാ​ഗാ​ന്ധി അ​ടൂ​രി​ൽ ന​ട​ത്തി​യ പ്ര​സം​ഗ​ത്തി​ന്‍റെ മാ​റ്റൊ​ലി നാ​ടി​ന്‍റെ ദേ​ശാ​ഭി​മാ​ന ബോ​ധ​ത്തെ തൊ​ട്ടു​ണ​ർ​ത്തു​ന്ന​താ​യി​രു​ന്നു.

1934 ജ​നു​വ​രി 19നാ​ണ് അ​ടൂ​രി​ലെ എ​സ്എ​ൻ​ഡി​പി യൂ​ണി​യ​ൻ കെ​ട്ടി​ട​ത്തി​ന് (മാ​ധ​വ സൗ​ധം) ത​റ​ക്ക​ല്ലി​ടാ​ൻ മ​ഹാ​ത്മാ​ഗാ​ന്ധി എ​ത്തി​യ​ത്. പി​ന്നോ​ക്ക ജാ​തി​ക്കാ​രു​ടെ ഉ​ന്ന​മ​ന​ത്തി​നു വേ​ണ്ടി​യു​ള്ള ഫ​ണ്ട് സ​മാ​ഹ​ര​ണ​ത്തി​നാ​യി കേ​ര​ള​ത്തി​ൽ ന​ട​ത്തി​യ പ​ര്യ​ട​ന​ത്തി​നി​ടെ​യാ​ണ് അ​ദ്ദേ​ഹം അ​ടൂ​ർ സ​ന്ദ​ർ​ശി​ച്ച​ത്. ഈ ​സ​ന്ദ​ർ​ശ​ന​ത്തി​ൽ വ​യ​നാ​ട് ഉ​ൾ​പ്പെ​ടെ കേ​ര​ള​ത്തി​ന്‍റെ മി​ക്ക പ്ര​ദേ​ശ​ങ്ങ​ളി​ലും അ​ദ്ദേ​ഹം എ​ത്തി​യി​രു​ന്നു.

ദേ​ശീ​യ വാ​ദി​യും സാ​മൂ​ഹി​ക വി​പ്ല​വ​കാ​രി​യും ആ​യി​രു​ന്ന ടി.​കെ. മാ​ധ​വ​നു​മാ​യി അ​ടു​പ്പ​മു​ണ്ടാ​യി​രു​ന്ന​തു കൊ​ണ്ടാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ സ്മ​ര​ണ​യ്ക്കാ​യി നി​ർ​മി​ച്ച കെ​ട്ടി​ട​ത്തി​ന് ശി​ല ഇ​ടാ​ൻ ഗാ​ന്ധി​ജി എ​ത്തി​യ​ത്. അ​ന്ന​ത്തെ ത​റ​ക്ക​ല്ലി​ടീ​ൽ ക​ർ​മം ബാ​ല്യ​കാ​ല​ത്തെ ഒ​ളി​മ​ങ്ങാ​ത്ത ചി​ത്ര​മാ​യും അ​പൂ​ർ​വ സം​ഭ​വ​വു​മാ​യും മ​ന​സി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന​വ​രി​ലേ​റെ​പ്പേ​രും ഇ​ന്നു കാ​ല​യ​വ​നി​ക​യ്ക്കു​ള്ളി​ൽ മ​റ​ഞ്ഞു.

മ​ഹാ​ത്മാ​ഗാ​ന്ധി​യാ​ണ് മാ​ധ​വ​സൗ​ധ​ത്തി​നു ത​റ​ക്ക​ല്ലി​ട്ട​തെ​ന്നു സൂ​ചി​പ്പി​ക്കു​ന്ന ഒ​രു ശി​ലാ​ഫ​ല​കം മ​ന്ദി​ര​ത്തി​ൽ ഇ​പ്പോ​ഴു​മു​ണ്ട്. അ​ന്ന​ത്തെ ച​ട​ങ്ങി​നു ശേ​ഷം ഹ​രി​ജ​ൻ ഫ​ണ്ടി​ലേ​ക്ക് പ​ണ​വും ആ​ഭ​ര​ണ​ങ്ങ​ളും ന​ൽ​കി​യാ​ണ് അ​ടൂ​രു​കാ​ർ ഗാ​ന്ധി​ജി​യെ യാ​ത്ര​യാ​ക്കി​യ​ത്. തു​ട​ർ​ന്ന് മാ​ധ​വ സൗ​ധ​ത്തി​ൽ നി​ന്നു ര​ണ്ടു കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള പ​റ​ക്കോ​ട് കോ​ണ​ത്ത് മൂ​ല​യി​ൽ പ​റ​യ സ​മു​ദാ​യം യോ​ഗം കൂ​ടി​യി​രു​ന്ന പ​റ​ത്ത​റ​യി​ൽ (ഇ​ന്ന​ത്തെ റ്റി​ബി ജം​ഗ്ഷ​നു സ​മീ​പം) എ​ത്തി പി​ന്നോ​ക്കാ​രെ കാ​ണു​ക​യും അ​വ​ർ ഭ​ക്ഷ​ണ​മാ​യി ഒ​രു​ക്കി​യി​രു​ന്ന മ​ര​ച്ചീ​നി ക​ഴി​ച്ച​തി​നു ശേ​ഷം മൂ​ന്നു കി​ലോ​മീ​റ്റ​ർ ദൂ​രെ​യു​ള്ള വ​ട​ക്ക​ത്തു​കാ​വ് ജം​ഗ്ഷ​നു സ​മീ​പ​ത്തെ മൈ​താ​ന​ത്തി​ൽ ന​ട​ന്ന പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ സ്വാ​ത​ന്ത്ര്യ​സ​മ​ര പ്ര​ഭാ​ഷ​ണ​വും ന​ട​ത്തി.

വ​ട​ക്ക​ട​ത്തു​കാ​വ് വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ സ്ഥി​തി ചെ​യ്യു​ന്ന​ സ്ഥ​ല​ത്താ​യി​രു​ന്നു അ​ന്ന​ത്തെ പൊ​തു​മൈ​താ​നം. ഗാ​ന്ധി​ജി പ്ര​സം​ഗി​ച്ച മ​ര​ച്ചു​വ​ട്ടി​ൽ സ്മ​ര​ണ നി​ല​നി​ർ​ത്താ​ൻ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് ഗാ​ന്ധി​പ്ര​തി​മ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്.