കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ൽ​നി​ന്നു​ള്ള തി​രു​വ​ന​ന്ത​പു​രം ബ​സു​ക​ളും നി​ർ​ത്തി
Saturday, August 13, 2022 10:59 PM IST
പ​ത്ത​നം​തി​ട്ട ഡി​പ്പോ​യു​ടെ ആ​ങ്ങ​മൂ​ഴി - തി​രു​വ​ന​ന്ത​പു​രം, വെ​ഞ്ഞാ​റും​മൂ​ട് ഡി​പ്പോ​യു​ടെ മൂ​ഴി​യാ​ർ - തി​രു​വ​ന​ന്ത​പു​രം എ​ന്നി​വ നി​ർ​ത്തി​യ​തോ​ടെ കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ൽ​നി​ന്നു രാ​വി​ലെ തി​രു​വ​ന​ന്ത​പു​രം ഭാ​ഗ​ത്തേ​ക്കു​ണ്ടാ​യി​രു​ന്ന ബ​സു​ക​ളും ഇ​ല്ലാ​താ​യി. പ​ത്ത​നം​തി​ട്ട​യി​ൽ​നി​ന്നു രാ​ത്രി​യി​ൽ ആ​ങ്ങ​മൂ​ഴി​യി​ലെ​ത്തി സ്റ്റേ ​ചെ​യ്ത ശേ​ഷം പു​ല​ർ​ച്ചെ 4.15ന് ​തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കാ​യി​രു​ന്നു ബ​സി​ന്‍റെ ട്രി​പ്പ്. രാ​ത്രി​യി​ൽ മൂ​ഴി​യാ​റി​ൽ സ്റ്റേ ​ചെ​യ്ത​ശേ​ഷം രാ​വി​ലെ തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു പോ​യി​രു​ന്ന ബ​സാ​ണ് മ​റ്റൊ​ന്ന്. ര​ണ്ട് ബ​സു​ക​ളും ന​ല്ല വ​രു​മാ​നം ഉ​ണ്ടാ​യി​രു​ന്നു. വെ​ഞ്ഞാ​റം​മൂ​ട് ഡി​പ്പോ​യു​ടെ മൂ​ഴി​യാ​ർ ബ​സി​നു രാ​ത്രി മൂ​ഴി​യാ​ർ ഭാ​ഗ​ത്തേ​ക്കും ന​ല്ല തി​ര​ക്കാ​യി​രു​ന്നു.
ആ​ങ്ങ​മൂ​ഴി ഭാ​ഗ​ത്തേ​ക്കു​ണ്ടാ​യി​രു​ന്ന ര​ണ്ട് ഓ​ർ​ഡി​ന​റി ബ​സു​ക​ളും നി​ർ​ത്ത​ലാ​ക്കി​യി​ട്ടു​ണ്ട്. കോ​ന്നി​യി​ലെ ക​രി​മാ​ൻ​തോ​ട്ടി​ലെ​ത്തി പു​റ​പ്പെ​ട്ടി​രു​ന്ന ദീ​ർ​ഘ​ദൂ​ര, ഓ​ർ​ഡി​ന​റി ബ​സു​ക​ളും നി​ർ​ത്ത​ലാ​ക്കി.