കോ​വി​ഡ് കാ​ല​ഘ​ട്ടം മ​നു​ഷ്യ​നെ കൂ​ടു​ത​ൽ സ്വാ​ർ​ഥ​രാ​ക്കി: ആ​ർ​ച്ച് ബി​ഷ​പ് മാ​ർ കൂ​റി​ലോ​സ്
Saturday, August 13, 2022 11:04 PM IST
തി​രു​വ​ല്ല: കോ​വി​ഡ് കാ​ല​ഘ​ട്ട​ത്തി​ൽ വീ​ടു​ക​ൾ​ക്കു​ള്ളി​ലേ​ക്ക് ഓ​രോ​രു​ത്ത​രും ഉ​ൾ​വ​ലി​ഞ്ഞ​തി​ലൂ​ടെ സ്വാ​ർ​ഥ​ചി​ന്ത​ക​ൾ വ​ർ​ധി​ക്കു​ന്ന​തി​നി​ട​യാ​യെ​ന്ന് ആ​ർ​ച്ച് ബി​ഷ​പ് ഡോ. ​തോ​മ​സ് മാ​ർ കൂ​റി​ലോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത. മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭ തി​രു​വ​ല്ല അ​തി​രൂ​പ​ത സി​ന​ഡ് ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കോ​വി​ഡാ​ന​ന്ത​ര കാ​ല​ഘ​ട്ട​ത്തി​ൽ സ​മൂ​ഹ​ത്തി​ൽ പാ​ർ​ശ്വ​വ​ത്ക​രി​ക്ക​പ്പെ​ട്ട​വ​രെ ചേ​ർ​ത്തു​പി​ടി​ച്ച് ഒ​രേ മ​ന​സോ​ടെ മു​ന്നേ​റാ​ൻ സ​ഭാ​മ​ക്ക​ൾ ത​യാ​റാ​ക​ണ​മെ​ന്നും മാ​ർ കൂ​റി​ലോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത പ​റ​ഞ്ഞു. കു​ടും​ബ​ങ്ങ​ളി​ൽ വ​ച​ന വാ​യ​ന​യോ​ടൊ​പ്പം ക്രൈ​സ്ത​വ ചൈ​ത​ന്യം തു​ളു​മ്പു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉ​ണ്ടാ​ക​ണ​മെ​ന്നും ആ​ർ​ച്ച് ബി​ഷ​പ് കൂ​ട്ടി​ച്ചേ​ർ​ത്തു.

തി​രു​വ​ല്ല അ​തി​രൂ​പ​ത​യി​ലെ എ​ല്ലാ ഇ​ട​വ​ക​ക​ളി​ലെ​യും ട്ര​സ്റ്റി​മാ​ർ , വി​വി​ധ ഭ​ക്ത സം​ഘ​ട​ന​ക​ളു​ടെ പ്ര​തി​നി​ധി​ക​ൾ, മേ​ഖ​ല വി​കാ​രി​മാ​ർ, വി​വി​ധ അ​പ്പോ​സ്തോ​ലേ​റ്റ് ഡ​യ​റ​ക്ട​ർ​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

12 ഗ്രൂ​പ്പു​ക​ളാ​യി തി​രി​ച്ച് സ​ഭ​യു​ടെ കാ​ലി​ക വി​ഷ​യ​ങ്ങ​ളി​ൽ ച​ർ​ച്ച​യും റി​പ്പോ​ർ​ട്ട് അ​വ​ത​ര​ണ​വും ന​ട​ന്നു.

പ്ര​ഫ.​കെ.​എം. ഫ്രാ​ൻ​സി​സ് നേ​തൃ​ത്വം ന​ൽ​കി. വി​കാ​രി ജ​ന​റാ​ൾ റ​വ.​ഡോ. ഐ​സ​ക്ക് പ​റ​പ്പ​ള്ളി​ൽ, റ​വ.​ഡോ. ചെ​റി​യാ​ൻ കോ​ട്ട​യി​ൽ, ഫാ. ​വ​ർ​ഗീ​സ് മ​രു​തൂ​ർ, ജേ​ക്ക​ബ് പു​ന്നൂ​സ്, ഫാ. ​വ​ർ​ഗീ​സ് വ​ള്ളി​ക്കാ​ട്ട്, ഫാ.​ഡോ. മ​ത്താ​യി ക​ട​വി​ൽ, മ​ദ​ർ ഡോ. ​ആ​ർ​ദ്ര എ​സ്ഐ​സി, ഡോ. ​മ​ഞ്ജു ഇ​ല​ഞ്ഞി​ക്ക​ൽ, റ​വ.​ഡോ. ജോ​ളി ക​രി​മ്പി​ൽ, ഷാ​ജി തേ​ല​പ്പു​റ​ത്ത് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.