വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ളു​ടെ ക​മ്മീ​ഷ​നിം​ഗ് പൂ​ര്‍​ത്തി​യാ​യി
Friday, April 19, 2024 1:02 AM IST
പ​ത്ത​നം​തി​ട്ട: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട് അ​നു​ബ​ന്ധി​ച്ച് പ​ത്ത​നം​തി​ട്ട മ​ണ്ഡ​ല​ത്തി​ല്‍ ഉ​പ​യോ​ഗി​ക്കു​ന്ന വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ളു​ടെ​യും വി​വി​ പാ​റ്റി​ന്‍റെയും ക​മ്മീ​ഷ​നിം​ഗി​ന് പൂ​ര്‍​ത്തി​യാ​യി. ക​മ്മീ​ഷ​നിം​ഗി​ന്റെ ഭാ​ഗ​മാ​യി ബാ​ല​റ്റ് യൂ​ണി​റ്റ്, ക​ണ്‍​ട്രോ​ള്‍ യൂ​ണി​റ്റ്, വി​വി​പാ​റ്റ് എ​ന്നി​വ വോ​ട്ട് ചെ​യ്യു​ന്ന​തി​ന് സ​ജ്ജ​മാ​ക്കു​ന്ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളാ​ണ് പൂ​ര്‍​ത്തി​യാ​യ​ത്.

ത​രം​തി​രി​ക്ക​ലി​നു ശേ​ഷം അ​ത​ത് മ​ണ്ഡ​ല​ങ്ങ​ളി​ലെ സ്ട്രോം​ഗ് റൂ​മു​ക​ളി​ല്‍ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ളും വി​വി​പാ​റ്റും രാ​ഷ്‌ട്രീ​യപാ​ര്‍​ട്ടി പ്ര​തി​നി​ധി​ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ ഉ​റ​പ്പു​വ​രു​ത്തി​യ​ ശേ​ഷ​മാ​ണ് ക​മ്മീ​ഷ​നിം​ഗി​നാ​യി കൗ​ണ്ട​റു​ക​ളി​ലേ​ക്ക് എ​ത്തി​ച്ച​ത്.

കാ​ഞ്ഞി​ര​പ്പ​ള്ളി സെ​ന്‍റ് ഡൊ​മി​നി​ക്സ് കോ​ള​ജ് (കാ​ഞ്ഞി​ര​പ്പ​ള്ളി-​പൂ​ഞ്ഞാ​ര്‍ നി​യോ​ജ​ക​മ​ണ്ഡ​ല​ങ്ങ​ള്‍), കു​റ്റ​പ്പു​ഴ മാ​ര്‍​ത്തോ​മ്മ റ​സി​ഡ​ന്‍​ഷ്യ​ല്‍ സ്‌​കൂ​ള്‍ (തി​രു​വ​ല്ല), റാ​ന്നി സെ​ന്റ് തോ​മ​സ് കോ​ള​ജ് (റാ​ന്നി), മൈ​ല​പ്ര മൗ​ണ്ട് ബ​ഥ​നി ഇം​ഗ്ലീ​ഷ് മീ​ഡി​യം ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ (ആ​റ​ന്മു​ള), എ​ലി​യ​റ​യ്ക്ക​ല്‍ അ​മൃ​ത വി​എ​ച്ച്എ​സ്എ​സ് (കോ​ന്നി), അ​ടൂ​ര്‍ ബി​എ​ഡ് സെ​ന്‍റര്‍ (അ​ടൂ​ര്‍) എ​ന്നീ സ്‌​ട്രോം​ഗ് റൂ​മു​ക​ളി​ലാ​ണ് ക​മ്മീ​ഷ​നിം​ഗ് ന​ട​ന്ന​ത്.

ഓ​രോ നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലെ​യും ബൂ​ത്തു​ക​ളി​ലേ​ക്ക് ല​ഭ്യ​മാ​ക്കേ​ണ്ട വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ളും വി​വി​പാ​റ്റും ഏ​തൊ​ക്കെ​യെ​ന്ന് നി​ശ്ച​യി​ച്ച് ബാ​ല​റ്റ് യൂ​ണി​റ്റി​ല്‍ ബാ​ല​റ്റ് പേ​പ്പ​ര്‍ സെ​റ്റ് ചെ​യ്ത് ക​ണ്‍​ട്രോ​ള്‍ യൂ​ണി​റ്റും സ​ജ്ജ​മാ​ക്കി.

തു​ട​ര്‍​ന്ന് മോ​ക് പോ​ള്‍ ന​ട​ത്തി കൃ​ത്യ​ത​യും ഉ​റ​പ്പാ​ക്കി. ശേ​ഷം സ്ട്രോം​ഗ് റൂ​മു​ക​ളി​ലേ​ക്ക് മാ​റ്റി. ഏ​തെ​ങ്കി​ലും മെ​ഷീ​ന്‍ ത​ക​രാ​റി​ലാ​യാ​ല്‍ പ​ക​രം ഉ​പ​യോ​ഗി​ക്കു​ന്ന​തി​നാ​യി റി​സ​ര്‍​വ് എ​ന്ന നി​ല​യി​ല്‍ കൂ​ടു​ത​ല്‍ മെ​ഷീ​നു​ക​ള്‍ ഓ​രോ നി​യോ​ജ​ക​മ​ണ്ഡ​ലത്തിലും ക​രു​തി​യി​ട്ടു​ണ്ട്.