വീ​ട്ടി​ല്‍ വോ​ട്ട് : 9,510 പേ​ര്‍ സ​മ്മ​തി​ദാ​നാ​വ​കാ​ശം വി​നി​യോ​ഗി​ച്ചു
Saturday, April 20, 2024 3:35 AM IST
പ​ത്ത​നം​തി​ട്ട: അ​സ​ന്നി​ഹി​ത വോ​ട്ട​ര്‍​മാ​ര്‍​ക്ക് വീ​ട്ടി​ല്‍ വോ​ട്ട് ചെ​യ്യാ​നു​ള്ള സൗ​ക​ര്യ​ത്തി​ലൂ​ടെ ഇ​ന്ന​ലെ വ​രെ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​ത് 9510 പേ​ര്‍. 85 വ​യ​സ് പി​ന്നി​ട്ട​വ​ര്‍​ക്കും ഭി​ന്ന​ശേ​ഷി വോ​ട്ട​ര്‍​മാ​ര്‍​ക്കു​മാ​ണ് ഈ ​സൗ​ക​ര്യം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

85 വ​യ​സ് പി​ന്നി​ട്ട 7,866 പേ​രും ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ 1,644 പേ​രു​മാ​ണ് ഇ​ത്ത​ര​ത്തി​ല്‍ സ​മ്മ​തി​ദാ​നം വി​നി​യോ​ഗി​ച്ച​ത്. മ​ണ്ഡ​ല​ത്തി​ല്‍ ആ​കെ 12,367 അ​ര്‍​ഹ​രാ​യ വോ​ട്ട​ര്‍​മാ​രാ​ണു​ള്ള​ത്.

12 ഡി ​പ്ര​കാ​രം അ​പേ​ക്ഷ ന​ല്‍​കി​യ അ​ര്‍​ഹ​രാ​യ വോ​ട്ട​ര്‍​മാ​രു​ടെ വീ​ടു​ക​ളി​ല്‍ സ്പെ​ഷ​ല്‍ പോ​ളിം​ഗ് ടീ​മു​ക​ള്‍ എ​ത്തി​യാ​ണ് വോ​ട്ട് ചെ​യ്യി​പ്പി​ക്കു​ന്ന​ത്. ഒ​രു പോ​ളിം​ഗ് ഓ​ഫീ​സ​ര്‍, ഒ​രു മൈ​ക്രോ ഒ​ബ്സ​ര്‍​വ​ര്‍, പോ​ളിം​ഗ് അ​സി​സ്റ്റ​ന്‍റ്, പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍, വീ​ഡി​യോ​ഗ്രാ​ഫ​ര്‍ എ​ന്നി​വ​രാ​ണ് സം​ഘ​ത്തി​ലു​ള്ള​ത്.

വീ​ട്ടി​ല്‍ വോ​ട്ട് പ്ര​ക്രി​യ പൂ​ര്‍​ണ​മാ​യും വീ​ഡി​യോ​യി​ല്‍ ചി​ത്രീ​ക​രി​ക്കും. വി​വി​ധ രാ​ഷ്‌​ട്രീ​യ​പാ​ര്‍​ട്ടി​ക​ളു​ടെ ഏ​ജ​ന്‍റു​മാ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് വോ​ട്ട് ചെ​യ്യു​ന്ന​ത്.