അ​വ​ശ്യ സ​ര്‍​വീ​സു​കാ​ര്‍​ക്കു​ള്ള ത​പാ​ൽ വോ​ട്ടിം​ഗ് ഇ​ന്നുമു​ത​ല്‍
Saturday, April 20, 2024 3:35 AM IST
പ​ത്ത​നം​തി​ട്ട: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ അ​വ​ശ്യ സ​ര്‍​വീ​സു​കാ​ര്‍​ക്ക് ത​പാ​ൽ ബാ​ല​റ്റ് വോ​ട്ടിം​ഗ് ഇ​ന്ന് ആ​രം​ഭി​ക്കും. പോ​സ്റ്റ​ല്‍ ബാ​ല​റ്റി​നാ​യി അ​പേ​ക്ഷ സ​മ​ര്‍​പ്പി​ച്ച​വ​ര്‍​ക്ക് വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താം.

22വ​രെ വോ​ട്ടിം​ഗ് കേ​ന്ദ്ര​ങ്ങ​ളി​ലെ​ത്തി പോ​സ്റ്റ​ല്‍ ബാ​ല​റ്റ് വോ​ട്ടിം​ഗ് രേ​ഖ​പ്പെ​ടു​ത്താ​മെ​ന്ന് ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു. അ​വ​ര​വ​ര്‍​ക്ക് വോ​ട്ടു​ള്ള നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ന്‍റെ ചു​മ​ത​ല വ​ഹി​ക്കു​ന്ന അ​സ്സി​സ്റ്റ​ന്‍റ് റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ര്‍​മാ​ര്‍ ക്ര​മീ​ക​രി​ച്ചി​ട്ടു​ള്ള കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തേ​ണ്ട​ത്. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ അം​ഗീ​ക​രി​ച്ച തി​രി​ച്ച​റി​യ​ല്‍ രേ​ഖ​ക​ള്‍, വ​കു​പ്പ് തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡ് എ​ന്നി​വ കൈ​യി​ല്‍ ക​രു​ത​ണം.

വോ​ട്ടിം​ഗ് കേ​ന്ദ്ര​ങ്ങ​ള്‍ -

തി​രു​വ​ല്ല: തി​രു​വ​ല്ല സെ​ന്‍റ് മേ​രീ​സ് വി​മ​ന്‍​സ് കോ​ള​ജ്.
റാ​ന്നി: റാ​ന്നി സെ​ന്‍റ് തോ​മ​സ് കോ​ള​ജ്.
ആ​റ​ന്മു​ള: പ​ത്ത​നം​തി​ട്ട കാ​ത​ലി​ക്കേ​റ്റ് കോ​ള​ജ്.
കോ​ന്നി: കോ​ന്നി എ​സ്എ​ന്‍ പ​ബ്ലി​ക് സ്‌​കൂ​ള്‍.
അ​ടൂ​ര്‍: അ​ടൂ​ര്‍ ഗ​വ. യു​പി​എ​സ്.
കാ​ഞ്ഞി​ര​പ്പ​ള്ളി: കാ​ഞ്ഞി​ര​പ്പ​ള്ളി സെ​ന്‍റ് ഡൊ​മി​നി​ക്സ് എ​ച്ച്എ​സ്എ​സ്.
പൂ​ഞ്ഞാ​ര്‍: കാ​ഞ്ഞി​ര​പ്പ​ള്ളി സെ​ന്‍റ് ഡൊ​മി​നി​ക്സ് എ​ച്ച്എ​സ്എ​സ്.