വൈ​ദി​ക വി​ദ്യാ​ർ​ഥി​ക​ളു​ടെ വ​ർ​ക്ക് ക്യാ​ന്പ് ക​രു​വ​ള്ളി​ക്കാ​ട് കു​രി​ശു​മ​ല​യി​ൽ
Saturday, April 20, 2024 3:51 AM IST
ചു​ങ്ക​പ്പാ​റ: ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത​യി​ലെ വൈ​ദി​ക വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി നി​ർ​മ​ല​പു​രം ക​രു​വ​ള്ളി​ക്കാ​ട് കു​രി​ശു​മ​ല​യി​ൽ 21 മു​ത​ൽ 25 വ​രെ വ​ർ​ക്ക് ക്യാ​ന്പ് സം​ഘ​ടി​പ്പി​ക്കും. അ​തി​രൂ​പ​ത​യി​ലെ വി​വി​ധ മേ​ജ​ർ സെ​മി​നാ​രി​ക​ളി​ൽ പ​ഠി​ക്കു​ന്ന 90ല​ധി​കം വൈ​ദി​ക വി​ദ്യാ​ർ​ഥി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ക്യാ​മ്പ് ന​ട​ക്കു​ന്ന​ത്.

നി​ർ​മ​ല​പു​രം സെ​ന്‍റ് മേ​രീ​സ് ഇ​ട​വ​ക​യി​ൽ അ​ഞ്ച് ദി​വ​സം താ​മ​സി​ച്ചാ​ണ് ക്യാ​മ്പ് ന​ട​ത്തു​ന്ന​ത്. ചു​ങ്ക​പ്പാ​റ ലി​റ്റി​ൽ ഫ്ല​വ​ർ ദേ​വ​ല​യ​ത്തി​ലെ​യും നി​ർ​മ​ല​പു​രം സെ​ന്‍റ് മേ​രീ​സ് ദേ​വാ​ല​യ​ത്തി​ലെ​യും ഭ​വ​ന​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കു​ക​യും വാ​ർ​ഡ് ക​ൺ​വ​ൻ​ഷ​നു​ക​ൾ ക്ര​മീ​ക​രി​ക്കു​ക​യും ചെ​യ്യും.

21, 22 തീ​യ​തി​ക​ളി​ൽ ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത മെ​ത്രാ​പ്പോ​ലീ​ത്ത മാ​ർ ജോ​സ​ഫ് പെ​രു​ന്തോ​ട്ട​വും 23ന് ​സ​ഹാ​യ മെ​ത്രാ​ൻ മാ​ർ തോ​മ​സ് ത​റ​യി​ലും 24ന് ​അ​തി​രൂ​പ​ത​യി​ലെ ന​വ വൈ​ദി​ക​രും മ​ണി​മ​ല ഫൊ​റോ​നാ​യി​ലെ വൈ​ദി​ക​രും 25ന് ​അ​തി​രൂ​പ​താ വി​കാ​രി ജ​ന​റാ​ൾ ഫാ. ​ജോ​സ​ഫ് വാ​ണി​യ​പ്പു​ര​യ്ക്ക​ലും രാ​വി​ലെ മു​ത​ൽ വൈ​കു​ന്നേ​രം വ​രെ ക്യാ​മ്പി​ൽ പ​ങ്കെ​ടു​ക്കും. വൈ​കു​ന്നേ​രം നി​ർ​മ​ല​പു​രം സെ​ന്‍റ് മേ​രീ​സ് ദേ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ക്കും.