ദേ​ശീ​യ ഭ​ക്ഷ്യ​ഭ​ദ്ര​താ നി​യ​മം: അ​ന​ർ​ഹ​ർ​ക്കെ​തി​രേ ന​ട​പ​ടി
Friday, May 17, 2019 10:43 PM IST
പ​ത്ത​നം​തി​ട്ട: ദേ​ശീ​യ ഭ​ക്ഷ്യ​ഭ​ദ്ര​താ നി​യ​മ​പ്ര​കാ​രം മു​ന്‍​ഗ​ണ​നാ പ​ട്ടി​ക കു​റ്റ​മ​റ്റ​താ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി അ​ന​ര്‍​ഹ​മാ​യി പ​ട്ടി​ക​യി​ല്‍ ക​ട​ന്നു​കൂ​ടി​യ​വ​ര്‍​ക്കെ​തി​രെ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തി​നും ഈ ​കാ​ല​യ​ള​വി​ല്‍ കൈ​പ്പ​റ്റി​യ റേ​ഷ​ന്‍ വി​ഹി​ത​ത്തി​ന്‍റെ ക​മ്പോ​ള​വി​ല ഈ​ടാ​ക്കു​ന്ന​തി​നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.

അ​തി​നാ​ല്‍ അ​ന​ര്‍​ഹ​മാ​യി മു​ന്‍​ഗ​ണ​നാ പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ട്ട​വ​ര്‍ ബ​ന്ധ​പ്പെ​ട്ട താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സി​ല്‍ ഹാ​ജ​രാ​യി ശ​രി​യാ​യ വ​സ്തു​ത​ക​ള്‍ ബോ​ധ്യ​പ്പെ​ടു​ത്തി മു​ന്‍​ഗ​ണ​നാ പ​ട്ടി​ക​യി​ലെ ശു​ദ്ധീ​ക​ര​ണ​വു​മാ​യി സ​ഹ​ക​രി​ക്ക​ണ​മെ​ന്ന് ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു.

റാ​ന്നി: താ​ലൂ​ക്കി​ൽ അ​ന​ർ​ഹ​മാ​യി ല​ഭി​ച്ച മു​ൻ​ഗ​ണ​ന റേ​ഷ​ൻ കാ​ർ​ഡ് ഉ​ള്ള ഉ​ട​മ​ക​ൾ കാ​ർ​ഡു​ക​ൾ 31ന് ​മു​മ്പ് സ​പ്ലൈ ഓ​ഫീ​സി​ൽ ഹാ​ജ​രാ​ക്കി പൊ​തു​വി​ഭാ​ഗ​ത്തി​ൽ മാ​റ്റ​ണ​മെ​ന്ന് താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ർ അ​റി​യി​ച്ചു.

യാർ​ഡി​ൽ ഉ​ൾ​പ്പെ​ടു​ന്ന ആ​ർ​ക്കെ​ങ്കി​ലും സ​ർ​ക്കാ​ർ, പൊ​തു​മേ​ഖ​ല, അ​ർ​ധ​സ​ർ​ക്കാ​ർ, എ​യ്ഡ​ഡ് മേ​ഖ​ല​ക​ളി​ൽ ജോ​ലി​യോ കാ​ർ​ഡി​ലെ അം​ഗ​ങ്ങ​ൾ​ക്ക് എ​ല്ലാ​വ​ർ​ക്കും കൂ​ടി ഒ​രു ഏ​ക്ക​റി​ല​ധി​കം സ്ഥ​ലം, 1000 ച​തു​ര​ശ്ര അ​ടി​യി​ൽ കൂ​ടു​ത​ൽ വി​സ്തീ​ർ​ണ​മു​ള്ള വീ​ടു​ക​ൾ, കാ​ർ​ഡി​ൽ ഉ​ൾ​പ്പെ​ടു​ന്ന അം​ഗ​ങ്ങ​ൾ​ക്ക് ആ​ർ​ക്കെ​ങ്കി​ലും നാ​ലു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ ഉ​ണ്ടാ​കു​ക (ടാ​ക്സി പെ​ർ​മി​റ്റ് വാ​ഹ​ന​ങ്ങ​ൾ ഒ​ഴി​കെ) ആ​ദാ​യ​നി​കു​തി ന​ൽ​കു​ന്ന​വ​ർ ഉ​ണ്ടാ​കു​ക, വി​ദേ​ശ​ത്ത് ജോ​ലി ഉ​ള്ള​വ​ർ ഉ​ൾ​പ്പെ​ടു​ക, 25000 രൂ​പ​യി​ൽ അ​ധി​കം മാ​സ വ​രു​മാ​ന​മു​ള്ള​വ​ർ കാ​ർ​ഡി​ൽ ഉ​ൾ​പ്പെ​ടു​ക എ​ന്നീ കാ​ര​ണ​ങ്ങ​ൾ ഉ​ള്ള​വ​ർ​ക്ക് മു​ൻ​ഗ​ണ​ന - അ​ന്ത്യോ​ദ​യ റേ​ഷ​ൻ കാ​ർ​ഡു​ക​ൾ ല​ഭി​ക്കു​ന്ന​തി​ന് അ​ർ​ഹ​ര​ല്ല. ഇ​തി​ൽ ഏ​തെ​ങ്കി​ലും ബാ​ധ​ക​മാ​യി​ട്ടു​ള്ള​വ​ർ സ്വ​മേ​ധ​യാ കാ​ർ​ഡു​ക​ൾ മാ​റ്റി​യി​ല്ലെ​ങ്കി​ൽ ശി​ക്ഷാ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക​യും അ​ന​ർ​ഹ​മാ​യി വാ​ങ്ങി​യ സാ​ധ​ന​ങ്ങ​ളു​ടെ ക​മ്പോ​ള വി​ല ഈ​ടാ​ക്കു​ക​യും ചെ​യ്യും. അ​ടു​ത്ത​മാ​സം ഒ​ന്നു മു​ത​ൽ തെ​റ്റാ​യ വി​വ​രം ന​ൽ​കി​യ​വ​രെ ക​ണ്ടു​പി​ടി​ക്കു​ന്ന​തി​നാ​യി പ​രി​ശോ​ധ​ന​ക​ൾ ആ​രം​ഭി​ക്കും.