പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല സാം​ക്ര​മി​ക രോ​ഗ ഭീ​ഷ​ണി​യി​ൽ ‌
Sunday, May 26, 2019 10:58 PM IST
തി​രു​വ​ല്ല: മ​ഴ​ക്കാ​ലം അ​ടു​ത്ത​തോ​ടെ അ​പ്പ​ർ​കു​ട്ട​നാ​ട്ടി​ൽ സാം​ക്ര​മി​ക രോ​ഗ​സാ​ധ്യ​ത​യേ​റി. മ​ഴ​ക്കാ​ല​പൂ​ർ​വ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഫ​ല​പ്ര​ദ​മാ​യി ന​ട​പ്പാ​ക്കി​യി​ട്ടി​ല്ല. പേ​രി​നു വേ​ണ്ടി റോ​ഡു​വ​ക്കി​ലെ പു​ല്ലു​ചെ​ത്ത​ൽ മാ​ത്ര​മാ​ണ് ന​ട​ക്കു​ന്ന​ത്.
​റോ​ഡു​വ​ക്കി​ലും ന​ദീ​തീ​ര​ങ്ങ​ളി​ലും ത​ള്ളു​ന്ന മാ​ലി​ന്യ​ങ്ങ​ൾ മ​ഴ​യാ​രം​ഭി​ച്ച​തോ​ടെ അ​ഴു​കി ദു​ർ​ഗ​ന്ധ​പൂ​രി​ത​മാ​ണ്.
തി​രു​വ​ല്ല - കാ​യം​കു​ളം റോ​ഡി​ൽ പ​ന്നാ​യി പാ​ല​ത്തി​ന്‍റെ വ​ശ​ങ്ങ​ളി​ൽ കൊ​ണ്ടു ത​ള്ളു​ന്ന മാ​ലി​ന്യ​ങ്ങ​ൾ റോ​ഡി​ലേ​ക്ക്‌ ഒ​ഴു​കി​യി​റ​ങ്ങി മ​ലി​നീ​ക​ര​ണ​ത്തി​നു കാ​ര​ണ​മാ​കു​ന്നു.
ജി​ല്ല​യു​ടെ പ​ടി​ഞ്ഞാ​റ​ൻ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ മ​ഴ​ക്കാ​ല പൂ​ർ​വ ശു​ചീ​ക​ര​ണ​ത്തി​ന് യോ​ഗ​ങ്ങ​ൾ വി​ളി​ച്ചു തു​ട​ങ്ങി​യ​തേ​യു​ള്ളൂ.​ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ സ​ഹ​ക​ര​ണം പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​ക​ളി​ൽ കു​റ​വാ​ണെ​ന്ന് എ​ക്കാ​ല​ത്തെ​യും ആ​രോ​പ​ണ​മാ​ണ്.
ചി​ല പ​ഞ്ചാ​യ​ത്തു​ക​ൾ മ​ഴ​ക്കാ​ല ശു​ചീ​ക​ര​ണ​മെ​ന്ന പേ​രി​ൽ മു​ൻ കാ​ല​ത്തെ പോ​ലെ ചി​ല ത​ട്ടി​ക്കൂ​ട്ട് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ച്ചെ​ങ്കി​ലും ഫ​ല​പ്ര​ദ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ട്ടി​ല്ല.
കു​ട്ട​നാ​ട്ടി​ൽ ഉ​ൾ​പ്പെ​ടു​ന്ന പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ നി​ര​ണം, ക​ട​പ്ര, പെ​രി​ങ്ങ​ര, നെ​ടു​മ്പ്രം പ​ഞ്ചാ​യ​ത്തു​ക​ളി​ൽ സാം​ക്ര​മി​ക രോ​ഗ​സാ​ധ്യ​ത ഏ​റെ​യാ​ണ്. വെ​ള്ളം കെ​ട്ടി​ക്കി​ട​ക്കു​ന്ന പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലെ​യും ഇ​ട​ത്തോ​ടു​ക​ളി​ലെ​യും മാ​ലി​ന്യ​ങ്ങ​ൾ മ​ഴ പെ​യ്യു​മ്പോ​ൾ ഒ​ലി​ച്ചി​റ​ങ്ങി രോ​ഗ​ങ്ങ​ൾ പ​ക​രാ​നി​ട​യു​ണ്ട്.
പു​ളി​ക്കീ​ഴ്, പ​രു​മ​ല പാ​ല​ങ്ങ​ളു​ടെ വ​ശ​ങ്ങ​ളി​ൽ ത​ള്ളു​ന്ന മാ​ലി​ന്യ​ങ്ങ​ൾ റോ​ഡി​ലൂ​ടെ ജ​ന​വാ​സ​മേ​ഖ​ല​ക​ളി​ലേ​ക്കും ഒ​ഴു​കി​യെ​ത്താ​റു​ണ്ട്.
ക​ഴി​ഞ്ഞ വ​ർ​ഷം മ​ഴ​ക്കാ​ല​ത്ത് ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ എ​ലി​പ്പ​നി വ്യാ​പ​ക​മാ​യി​രു​ന്നു. അ​പ്പ​ർ​കു​ട്ട​നാ​ട​ൻ മേ​ഖ​ല​യി​ലെ കോ​ള​നി​ക​ളു​ടെ അ​വ​സ്ഥ​യും സു​ര​ക്ഷി​ത​മ​ല്ല. പ​ഴ​ക്ക​മേ​റി​യ പൊ​ട്ടി​യൊ​ലി​ക്കു​ന്ന ശൗ​ചാ​ല​യ​ങ്ങ​ൾ രോ​ഗ​സാ​ധ്യ​ത ഉ​യ​ർ​ത്തു​ന്നു.
പു​ളി​ക്കീ​ഴ് ഷു​ഗ​ർ ഫാ​ക്ട​റി​ക്ക് സ​മീ​പം അ​ടു​ത്ത കാ​ല​ത്ത് ആ​രം​ഭി​ച്ച കോ​ള​നി​ക​ളു​ടെ അ​വ​സ്ഥ ദ​യ​നീ​യ​മാ​ണ്. മ​ഴ പെ​യ്താ​ൽ ത​ന്നെ വെ​ള്ള​ക്കെ​ട്ടാ​ണി​വി​ടം. കു​ടും​ബ​ശ്രീ​യു​ടെ സ​ഹ​ക​ര​ണ​ത്തി​ൽ വീ​ടു​ക​ളി​ൽ ബ്ലീ​ച്ചിം​ഗ് പൗ​ഡ​ർ വി​ത​ര​ണം മാ​ത്ര​മാ​ണ് പൂ​ർ​വ ശു​ചീ​ക​ര​ണ​മെ​ന്ന പേ​രി​ൽ ന​ട​ക്കു​ന്ന​ത്.
അ​ധി​കൃ​ത​രു​ടെ മേ​ൽ​നോ​ട്ട​മി​ല്ലാ​യ്മ കാ​ര​ണം ഇ​ത് ഫ​ല​പ്ര​ദ​മ​ല്ല. നി​ര​ണ​ത്തെ​യും പ​രു​മ​ല​യി​ലെ​യും പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളും സ​ജീ​വ​മാ​ക​ണ്ട​തു​ണ്ട്. ഈ ​മേ​ഖ​ല​യി​ൽ പ​നി ബാ​ധി​ത​ർ ഏ​റെ​യു​ണ്ട്.
വേ​ണ്ട​ത്ര മ​രു​ന്നു​ക​ൾ ല​ഭ്യ​വു​മ​ല്ല. ജീ​വ​ന​ക്കാ​രു​ടെ കു​റ​വും ഉ​ണ്ട്.
മ​ഴ​ക്കാ​ല സ​മ​യ​ത്ത് ഈ ​ആ​ശു​പ​ത്രി​ക​ളു​ടെ സ​മ​യം ദീ​ർ​ഘി​പ്പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മു​ണ്ട്. ‌