എം​സി​വൈ​എം പ​ത്ത​നം​തി​ട്ട ഭ​ദ്രാ​സ​ന അ​സം​ബ്ലി നാ​ളെ
Friday, June 14, 2019 10:41 PM IST
പ​ത്ത​നം​തി​ട്ട: മ​ല​ങ്ക​ര കാ​ത്ത​ലി​ക് യൂ​ത്ത് മൂ​വ്മെ​ന്‍റ് ഭ​ദ്രാ​സ​ത്തി​ന്‍റെ പ്ര​ഥ​മ യു​വ​ജ​ന അ​സം​ബ്ലി നാ​ളെ ഓ​മ​ല്ലൂ​ർ ഉ​പാ​സ​ന പാ​സ്റ്റ​റ​ൽ സെ​ന്‍റ​റി​ൽ ന​ട​ക്കും. ’കൃ​പ​നി​റ​യു​ന്ന കു​ടും​ബ​ങ്ങ​ൾ’ എ​ന്ന വി​ഷ​യ​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള അ​സം​ബ്ലി രാ​വി​ലെ എ​ട്ടു മു​ത​ൽ വൈ​കു​ന്നേ​രം നാ​ലു​വ​രെ​യാ​ണ്. രാ​വി​ലെ എ​ട്ടി​ന് പ​ത്ത​നം​തി​ട്ട ഭ​ദ്രാ​സ​നാ​ധ്യ​ക്ഷ​ൻ ഡോ. ​സാ​മു​വ​ൽ മാ​ർ ഐ​റേ​നി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ക്കും.
10ന്് ​യു​വ​ജ​ന അ​സം​ബ്ലി ഡോ.​സാ​മു​വേ​ൽ മാ​ർ ഐ​റേ​നി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത ഉ​ദ്ഘാ​ട​നം ചെ​യ്യും. എം​സി​വൈ​എം പ​ത്ത​നം​തി​ട്ട ഭ​ദ്രാ​സ​ന പ്ര​സി​ഡ​ന്‍റ് ജോ​ബി​ൻ ഈ​നോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും, തു​ട​ർ​ന്ന ന​ട​ക്കു​ന്ന വി​ഷ​യ​പ​ഠ​ന സെ​മി​നാ​റി​നു റ​വ. ഡോ. ​ജോ​ണ്‍​സ​ൻ പാ​റ​യ്ക്ക​ൽ നേ​തൃ​ത്വം ന​ൽ​കും. ഉ​ച്ച​ക​ഴി​ഞ്ഞ് അ​സം​ബ്ലി ഉ​പ​വി​ഷ​യ​ങ്ങ​ൾ അ​ടി​സ്ഥാ​ന​പ്പെ​ടു​ത്തി ഗ്രൂ​പ്പ് ച​ർ​ച്ച. കു​ടും​ബ​പ്രേ​ഷി​ത കാ​ര്യാ​ല​യം ഭ​ദ്രാ​സ​ന ഡ​യ​റ​ക്ട​ർ ഫാ. ​ഡാ​നി​യേ​ൽ കൊ​ഴു​വ​ക്കാ​ട്ട് മോ​ഡ​റേ​റ്റ് ചെ​യ്യും. വി​വി​ധ ഗ്രൂ​പ്പു​ക​ൾ ച​ർ​ച്ച ചെ​യ്ത വി​ഷ​യ​ങ്ങ​ളു​ടെ ഉ​പ​സം​ഹാ​രം അ​സം​ബ്ലി​യി​ൽ അ​വ​ത​രി​പ്പി​ക്കും. യു​വ​ജ​ന അം​സം​ബ്ലി​യു​ടെ ഡോ​ക്കു​മ​ന്‍റെ​ഷ​ൻ ത​യാ​റാ​ക്കി ഭ​ദ്രാ​സ​ന അ​സം​ബ്ലി​ക്ക് കൈ​മാ​റും. വൈ​കു​ന്നേ​രം നാ​ലി​ന് അ​സം​ബ്ലി സ​മാ​പി​ക്കും. ഭ​ദ്രാ​സ​ന​ത്തി​ലെ 100 യൂ​ണി​റ്റു​ക​ളി​ൽ നി​ന്നും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ര​ണ്ട് പ്ര​തി​നി​ധി​ക​ളും വൈ​ദി​ക​ജി​ലാ രൂ​പ​താ ഭാ​ര​വാ​ഹി​ക​ളും ഉ​ൾ​പ്പെ​ടെ 250 പേ​ർ യു​വ​ജ​ന അം​സ​ബ്ലി​യി​ൽ പ​ങ്കെ​ടു​ക്കും. ഭ​ദ്രാ​സ​ന യു​വ​ജ​ന അം​സം​ബ്ലി​യു​ടെ ക്ര​മീ​ക​ര​ണ​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​താ​യി ഭ​ദ്രാ​സ​ന ഡ​യ​റ​ക്ട​ർ ഫാ. ​തോ​മ​സ് ചി​റ​യ​ത്ത്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി​ഫി​ൻ സാം ​എ​ന്നി​വ​ർ അ​റി​യി​ച്ചു.