മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി പ​രി​സ​ര​ത്തെ കൊ​ല​പാ​ത​കം: പ്ര​തി​യെ കോ​ഴ​ഞ്ചേ​രി​യി​ലെ​ത്തി​ച്ച് തെ​ളി​വെ​ടു​ത്തു
Tuesday, July 16, 2019 10:42 PM IST
കോ​ഴ​ഞ്ചേ​രി: കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി വ​ള​പ്പി​ലെ കൊ​ല​പാ​ത​ക​ക്കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ നാ​ര​ങ്ങാ​നം സ്വ​ദേ​ശി സ​ത്യ​നെ കോ​ഴ​ഞ്ചേ​രി​യി​ലെ​ത്തി​ച്ച് തെ​ളി​വെ​ടു​ത്തു.
കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി വ​ള​പ്പി​ലെ ലോ​ട്ട​റി വി​ല്പ​ന​ക്കാ​രി തൃ​ക്കൊ​ടി​ത്താ​നം കോ​ട്ടാ​ശേ​രി പ​ടി​ഞ്ഞാ​റെ പ​റ​മ്പി​ല്‍ പൊ​ന്ന​മ്മ​യെ (55) കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ ഗാ​ന്ധി ന​ഗ​ര്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത ലോ​ട്ട​റി വി​ല്‍​പ​ന​ക്കാ​ര​ന്‍ നാ​ര​ങ്ങാ​നം തോ​ട്ടു​പാ​ട്ട് സ​ത്യ​നെ​യാ​ണ് (45) തെ​ളി​വെ​ടു​പ്പി​നാ​യി ഇ​ന്ന​ലെ രാ​വി​ലെ 11ന് ​കോ​ഴ​ഞ്ചേ​രി​യി​ല്‍ കൊ​ണ്ടു​വ​ന്ന​ത്.
കൊ​ല ചെ​യ്യ​പ്പെ​ട്ട പൊ​ന്ന​മ്മ​യു​ടെ ക​ഴു​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്ന 15.9 ഗ്രാം ​തൂ​ക്ക​മു​ള്ള മാ​ല കോ​ഴ​ഞ്ചേ​രി ടൗ​ണി​ലെ സ്വ​ര്‍​ണ​ക്ക​ട​യി​ലാ​ണ് വി​റ്റ​ത്.
15,000 രൂ​പ​യും ആ​റു ഗ്രാം ​തൂ​ക്ക​മു​ള്ള ര​ണ്ട് മോ​തി​ര​വും ത​കി​ടെ​ഴു​തു​ന്ന കൂ​ടും ക​ട​യി​ല്‍ നി​ന്നു വാ​ങ്ങി. കൂ​ടാ​തെ ടൗ​ണി​ല്‍ ത​ന്നെ​യു​ള്ള തു​ണി​ക്ക​ട​യി​ല്‍ നി​ന്ന് പാ​ന്‍റും ഷ​ര്‍​ട്ടും വാ​ങ്ങി​യി​രു​ന്നു.
ക​ഴി​ഞ്ഞ 13നാ​ണ് സ​ത്യ​ന്‍ കോ​ഴ​ഞ്ചേ​രി​യി​ല്‍ എ​ത്തി​യ​ത്. തെ​ളി​വെ​ടു​പ്പി​ല്‍ വി​റ്റ സ്വ​ര്‍​ണം ക​ണ്ടെ​ടു​ത്തു.
ക​ഴി​ഞ്ഞ എ​ട്ടി​ന് രാ​ത്രി ഒ​മ്പ​തി​നാ​ണ് കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് കാ​ന്‍​സ​ര്‍ വാ​ര്‍​ഡി​ന്‍റെ പി​ന്നി​ല്‍​വ​ച്ച് ക​മ്പി വ​ടി​യ്ക്ക് ത​ല​യ്ക്ക​ടി​ച്ച് പൊ​ന്ന​മ്മ​യെ കൊ​ല​പ്പെ​ടു​ത്തി​യ​ത്.