ആ​രോ​ഗ്യ ഇ​ൻ​ഷ്വറ​ൻ​സ് കാ​ർ​ഡ് പു​തു​ക്ക​ൽ
Saturday, July 20, 2019 10:32 PM IST
പെ​രു​നാ​ട്: റാ​ന്നി പെ​രു​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ആ​രോ​ഗ്യ ഇ​ൻ​ഷ്വ​റ​ൻ​സ് കാ​ർ​ഡ് പു​തു​ക്ക​ൽ 22ന് ​തു​ട​ങ്ങും. നെ​ടു​മ​ണ്‍ വാ​ർ​ഡി​ലേ​ത് 22നും ​ക​ണ്ണ​നു​മ​ണ്‍ വാ​ർ​ഡി​ലേ​ത് 23നും ​മ​ഠ​ത്തും​മൂ​ഴി വാ​ർ​ഡി​ലേ​ത് 24നും ​മ​ണ​ക്ക​യം വാ​ർ​ഡി​ലേ​ത് 25നും ​ക​ക്കാ​ട് വാ​ർ​ഡി​ലേ​ത് 26നും ​മാ​ന്പാ​റ വാ​ർ​ഡി​ലേ​ത് 27നും ​ശ​ബ​രി​മ​ല ഇ​ട​ത്താ​വ​ള​ത്തി​ൽ കാ​ർ​ഡ് പു​തു​ക്ക​ൽ ന​ട​ക്കും. മു​ക്കം വാ​ർ​ഡി​ലേ​ത് 28നും ​മാ​ട​മ​ണ്‍ വാ​ർ​ഡി​ലേ​ത് 29നും ​കൈ​ര​ളി ഗ്ര​ന്ഥ​ശാ​ല​യി​ലും പെ​രു​നാ​ട് വാ​ർ​ഡി​ലേ​ത് 30ന് ​പെ​രു​നാ​ട് സാം​സ്കാ​രി​ക നി​ല​യ​ത്തി​ലും പു​തു​ക്ക​ട വാ​ർ​ഡി​ലേ​ത് ഓ​ഗ​സ്റ്റ് ഒ​ന്നി​നും ശ​ബ​രി​മ​ല (ളാ​ഹ ഭാ​ഗം) വാ​ർ​ഡി​ലേ​ത് ര​ണ്ടി​നും ശ​ബ​രി​മ​ല ഇ​ട​ത്താ​വ​ള​ത്തി​ൽ കാ​ർ​ഡ് പു​തു​ക്ക​ൽ ന​ട​ക്കും. റേ​ഷ​ൻ കാ​ർ​ഡ്, ആ​ധാ​ർ കാ​ർ​ഡ്, പ​ഴ​യ ആ​രോ​ഗ്യ ഇ​ൻ​ഷഷ്വറ​ൻ​സ് കാ​ർ​ഡ്, 50 രൂ​പ എ​ന്നി​വ സ​ഹി​തം കു​ടും​ബ​ത്തി​ലെ ഒ​രം​ഗം കേ​ന്ദ്ര​ത്തി​ലെ​ത്തി കാ​ർ​ഡ് പു​തു​ക്ക​ണം. രാ​വി​ലെ 10ന് ​കാ​ർ​ഡ് പു​തു​ക്ക​ൽ തു​ട​ങ്ങും.