കി​ട​ങ്ങ​ന്നൂ​ർ പോ​സ്റ്റ് ഓ​ഫീ​സി​ന് ഇ​നി വ​നി​താ നി​യ​ന്ത്ര​ണം
Tuesday, August 13, 2019 10:52 PM IST
പ​ത്ത​നം​തി​ട്ട: കി​ട​ങ്ങ​ന്നൂ​ർ പോ​സ്റ്റ് ഓ​ഫീ​സ് ഇ​നി സ​ന്പൂ​ർ​ണ​മാ​യി വ​നി​താ നി​യ​ന്ത്ര​ണ​ത്തി​ൽ. ഇ​ന്നു രാ​വി​ലെ 10ന് ​പ​ത്ത​നം​തി​ട്ട ഡി​വി​ഷ​നി​ലെ ആ​ദ്യ വ​നി​താ പോ​സ്റ്റ് ഓ​ഫീ​സാ​യി കി​ട​ങ്ങ​ന്നൂ​രി​നെ ആ​ന്‍റോ ആ​ന്‍റ​ണി പ്ര​ഖ്യാ​പി​ക്കും.
വീ​ണാ ജോ​ർ​ജ് എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.മി​ക​ച്ച പോ​സ്റ്റ​ൽ ഉ​പ​ഭോ​ക്താ​വാ​യി തെ​ര​ഞ്ഞെ​ടു​ത്ത ജോ​ർ​ജ് ഫി​ലി​പ്പ് പു​ന്ന​മൂ​ട്ടി​ലി​ന് പ​ത്ത​നം​തി​ട്ട ഡി​വി​ഷ​ൻ പോ​സ്റ്റ​ൽ സൂ​പ്ര​ണ്ട് വി. ​ബാ​ല​കൃ​ഷ്ണ​ൻ നാ​യ​ർ മൊ​മെ​ന്‍റോ സ​മ്മാ​നി​ക്കും.