അ​ട്ട​ത്തോ​ട്, നി​ല​യ്ക്ക​ൽ കോ​ള​നി​ക​ളി​ൽ ഡി​സി​സി​യു​ടെ സ​ഹാ​യം
Sunday, August 18, 2019 10:24 PM IST
പ​ത്ത​നം​തി​ട്ട: പ്ര​കൃ​തി​ക്ഷോ​ഭ​ത്തേ തു​ട​ർ​ന്ന് ബു​ദ്ധി​മു​ട്ടി​ലാ​യ അ​ട്ട​ത്തോ​ട്, നി​ല​യ്ക്ക​ൽ കോ​ള​നി​ക​ളി​ലെ 300 ഓ​ളം ക​ടു​ബ​ങ്ങ​ൾ​ക്ക് ഡി​സി​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​ഹാ​യ​മെ​ത്തി​ച്ചു. അ​വ​ശ്യ സാ​ധ​ന​ങ്ങ​ളും ഭ​ക്ഷ്യ വ​സ്തു​ക്ക​ളു​മാ​ണ് വി​ത​ര​ണം ചെ​യ്ത​ത്.

ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യാ​യി ഇ​വ​ർ അ​നു​ഭ​വി​ക്കു​ന്ന ക​ഷ്ട​പാ​ടു​ക​ൾ മ​ന​സി​ലാ​ക്കി​യാ​ണ് ഇ​വി​ടെ​യു​ള്ള​വ​ർ​ക്ക് സ​ഹാ​യം ന​ൽ​കി​യ​ത്. പ്ര​ദേ​ശ​ത്തെ ജ​ന​ജീ​വി​തം ഇ​പ്പോ​ൾ ദുഃ​സ​ഹ​മാ​ണ​ന്നും സ​ർ​ക്കാ​ർ ഇ​ക്കാ​ര്യ​ത്തി​ൽ നി​ഷ്ക്രി​യ​മാ​ണെ​ന്നും ഡി​സി​സി പ്ര​സി​ഡ​ൻ​റ് ബാ​ബു ജോ​ർ​ജ് പ​റ​ഞ്ഞു. അ​ട്ട​ത്തോ​ട്ടി​ൽ ന​ട​ന്ന വി​ത​ര​ണ ച​ട​ങ്ങി​ൽ ഡി​സി​സി പ്ര​സി​ഡ​ന്‍റ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. രാ​ജ്യ​സ​ഭ മു​ൻ ഉ​പാ​ധ്യ​ക്ഷ​ൻ പ്ര​ഫ. പി. ​ജെ. കു​ര്യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ എ. ​സു​രേ​ഷ് കു​മാ​ർ, റി​ങ്കു ചെ​റി​യാ​ൻ, ടി. ​കെ. സാ​ജു , സെ​ക്ര​ട്ട​റി മാ​രാ​യ സ​തീ​ഷ് പ​ണി​ക്ക​ർ ലി​ജു ജോ​ർ​ജ്, അ​ഹ​മ്മ​ദ് ഷാ, ​ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റു​മാ​രാ​യ രാ​ജു മ​രു​തി​ക്ക​ൽ, അ​ബ്ദു​ൽ ക​ലാം ആ​സാ​ദ്, ബീ​ന സ​ജി, പു​ഷ്പാം​ഗ​ത​ൻ ഓം​ഗ​ത്തി​ൽ , രാ​ജ​ൻ വെ​ട്ടി​ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.