മാ​ർ​ജി​ൻ മ​ണി വാ​യ്പ ഒ​റ്റ​ത്ത​വ​ണ തീ​ർ​പ്പാ​ക്ക​ൽ
Sunday, August 18, 2019 10:27 PM IST
പ​ത്ത​നം​തി​ട്ട: വ്യ​വ​സാ​യ വ​കു​പ്പ് മു​ഖേ​ന എ​ടു​ത്ത മാ​ർ​ജി​ൻ മ​ണി വാ​യ്പ അ​ട​ച്ചു​തീ​ർ​ക്കാ​ൻ സാ​ധി​ക്കാ​തി​രു​ന്ന വ്യ​വ​സാ​യ സം​രം​ഭ​ക​രെ സ​ഹാ​യി​ക്കാ​ൻ സ​ർ​ക്കാ​ർ ഒ​റ്റ​ത്ത​വ​ണ തീ​ർ​പ്പാ​ക്ക​ൽ പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ചു. ന​വം​ബ​ർ ഏ​ഴ് വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ നി​ബ​ന്ധ​ന​ക​ൾ​ക്ക് വി​ധേ​യ​മാ​യി വാ​യ്പാ കു​ടി​ശി​ക തീ​ർ​ക്കാം. പി​ഴ​പ​ലി​ശ പൂ​ർ​ണ​മാ​യി ഒ​ഴി​വാ​ക്കും. നി​ല​വി​ൽ പ്ര​വ​ർ​ത്തി​ക്കാ​ത്ത​തും ആ​സ്തി​ക​ൾ ഇ​ല്ലാ​ത്ത​തും ഉ​ട​മ​സ്ഥ​ൻ മ​ര​ണ​പ്പെ​ട്ട​തു​മാ​യ വ്യ​വ​സാ​യ സ്ഥാ​പ​ന​ങ്ങ​ളു​ടെ മാ​ർ​ജി​ൻ മ​ണി വാ​യ്പ നി​ബ​ന്ധ​ന​ക​ൾ​ക്ക് വി​ധേ​യ​മാ​യി പൂ​ർ​ണ​മാ​യും എ​ഴു​തി​ത്ത​ള്ളും. കൂ​ടു​ത​ൽ വി​വ​രം താ​ഴെ​പ​റ​യു​ന്ന ന​ന്പ​രു​ക​ളി​ൽ ല​ഭി​ക്കും.
ജി​ല്ലാ വ്യ​വ​സാ​യ കേ​ന്ദ്രം കോ​ഴ​ഞ്ചേ​രി0468 2214639, താ​ലൂ​ക്ക് വ്യ​വ​സാ​യ ഓ​ഫീ​സ് അ​ടൂ​ർ9846996421, പ​ത്ത​നം​തി​ട്ട9446185491, തി​രു​വ​ല്ല 9446675700.