സ​മീ​പ​ത്തെ മ​തി​ൽ ഇ​ടി​ഞ്ഞ് സ്വ​ന്തം വീ​ടി​നു ഭീ​ഷ​ണി​യാ​യി,ഏ​ഴം​ഗ കു​ടും​ബ​ത്തി​ന് സ്കൂ​ൾ അ​ഭ​യം
Monday, August 19, 2019 10:18 PM IST
പ​ത്ത​നം​തി​ട്ട: സ്വ​ന്തം വീ​ടി​ന് സ​മീ​പ​ത്തെ മ​തി​ലും കെ​ട്ടി​ട​വും ഭീ​ഷ​ണി​യാ​യ​തോ​ടെ ദു​രി​താ​ശ്വാ​സ ക്യാ​ന്പി​ൽ ക​ഴി​യേ​ണ്ട ഗ​തി​കേ​ടി​ൽ ഒ​രു കു​ടും​ബം. പ​ത്ത​നം​തി​ട്ട തൈ​ക്കാ​വ് ജ​സീ​ന മ​ൻ​സി​ലി​ൽ മീ​രാ​സാ​ഹി​ബും കു​ടും​ബ​വു​മാ​ണ് വീ​ടി​നു സ​മീ​പ​ത്തെ പ​ത്ത​നം​തി​ട്ട ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ഒ​രു മു​റി​യി​ൽ ദി​വ​സ​ങ്ങ​ളാ​യി ക​ഴി​യു​ന്ന​ത്. സ്കൂ​ളി​ൽ ക്ലാ​സു​ക​ൾ പു​ന​രാ​രം​ഭി​ച്ച​തോ​ടെ അ​വി​ടെ​നി​ന്നും ഇ​റ​ങ്ങി​പ്പോ​കേ​ണ്ട ഗ​തി​കേ​ടി​ലാ​ണ് മീ​രാ​സാ​ഹി​ബും ഏ​ഴം​ഗ കു​ടും​ബ​വും. വീ​ടി​നോ​ടു ചേ​ർ​ന്ന് സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ 15 അ​ടി​യോ​ളം ഉ​യ​ര​ത്തി​ലു​ള്ള ക​രി​ങ്ക​ല്ലു​കൊ​ണ്ടു​ള്ള സം​ര​ക്ഷ​ണ മ​തി​ലി​ന്‍റെ ഏ​റി​യ പ​ങ്കും മീ​രാ​സാ​ഹി​ബി​ന്‍റെ വീ​ടി​നു മു​ക​ളി​ലേ​ക്ക് വീ​ഴാ​ൻ തു​ട​ങ്ങി​യ​തോ​ടെ​യാ​ണ് ക​ഴി​ഞ്ഞ ജൂ​ലൈ 20 ന് ​കു​ടും​ബ​ത്തി​ന് ഇ​വി​ടെ നി​ന്നും മാ​റേ​ണ്ടി വ​ന്ന​ത്.
ആ​ദ്യം ബ​ന്ധു​വീ​ടു​ക​ളി​ലാ​യി​രു​ന്നു താ​മ​സം. വി​ല്ലേ​ജ് അ​ധി​കൃ​ത​രു​ടെ നി​ർ​ദ്ദേ​ശ പ്ര​കാ​രം ക​ഴി​ഞ്ഞ മൂ​ന്നി​ന് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്ക​ളി​ലേ​ക്ക് മാ​റി​യ​ത്. മ​തി​ൽ കൂ​ടാ​തെ ര​ണ്ട​ര​സെ​ൻ​റ് സ്ഥ​ല​ത്ത് നി​ൽ​ക്കു​ന്ന കോ​ണ്‍്ക്രീ​റ്റ് കെ​ട്ടി​ട​വും അ​ടി​ത്ത​റ ഇ​ള​കി ഏ​ത് നി​മി​ഷ​വും വീ​ടി​നു മു​ക​ളി​ലേ​ക്ക് നി​ലം​പൊ​ത്താ​വു​ന്ന സ്ഥി​തി​യാ​ണ്. മ​ണ്ണി​ടി​ച്ചി​ലി​ൽ സ​മീ​പ​ത്ത് സ്ഥാ​പി​ച്ചി​ട്ടു​ള്ള ട്രാ​ൻ​സ്ഫോ​ർ​മ​റും ത​ക​ർ​ന്ന് വീ​ടി​ന് മു​ക​ളി​ൽ പ​തി​ക്കാ​നി​ട​യു​ണ്ട്. ക​രി​ങ്ക​ല്ലു​കൊ​ണ്ടു​ള്ള സം​ര​ക്ഷ​ണ​ഭി​ത്തി​യു​ടെ പ​കു​തി ഭാ​ഗം പൂ​ർ​ണ​മാ​യും ഇ​ടി​ഞ്ഞ് വീ​ണ് വീ​ടെി​ൻ​റ ജ​ന​ലും ഷെ​യ്ഡും സി​റ്റൗ​ട്ടെി​ൻ​റ ഭാ​ഗ​ങ്ങ​ളും ത​ക​ർ​ന്നു. വീ​ട്ടി​നു​ള്ളി​ൽ ഉ​ണ്ടാ​യി​രു​ന്ന മു​ത്ത​ശി​യും ഒ​രു വ​യ​സു​ള്ള കു​ഞ്ഞും ക​ഷ്ടി​ച്ചാ​ണ് ര​ക്ഷ​പെ​ട്ട​ത്. ഇ​തേ തു​ട​ർ​ന്ന് റ​വ​ന്യു, ന​ഗ​ര​സ​ഭ​അ​ധി​കൃ​ത​ർ, പോ​ലീ​സ്്, ഫ​യ​ർ​ഫോ​ഴ്സ് എ​ന്നി​വ​ർ വീ​ട്ടി​ലെ​ത്തു​ക​യും കു​ടും​ബ​ത്തെ അ​വി​ടെ​നി​ന്നു മാ​റ്റു​ക​യു​മാ​യി​രു​ന്നു. സം​ര​ക്ഷ​ണ ഭി​ത്തി കെ​ട്ടി അ​പ​ക​ടം ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മീ​രാ​സാ​ഹി​ബ് ജി​ല്ലാ ക​ള​ക്ട​ർ​ക്കു പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല. ക​ള​ക്ട​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച് തു​ട​ർ​ന​ട​പ​ടി​ക്കാ​യി ആ​ർ​ഡി​ഒ​യ്ക്കു നി​ർ​ദ്ദേ​ശം ന​ൽ​കി. ഹി​യ​റിം​ഗി​നാ​യി ക​ഴി​ഞ്ഞ മൂ​ന്നി​ന് ആ​ർ ഡി​ഒ വ​സ്തു ഉ​ട​മ​യെ വി​ളി​പ്പി​ച്ചി​രു​ന്നു. എ​ന്നാ​ൽ മ​തി​ൽ കെ​ട്ടാ​ൻ പ​ണം ഇ​ല്ലെ​ന്നും പ​റ​ഞ്ഞ് വ​സ്തു ഉ​ട​മ ഒ​ഴി​ഞ്ഞു മാ​റു​ക​യാ​ണ്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ തു​ട​ർ​ച്ച​യാ​യി പെ​യ്ത മ​ഴ​യി​ൽ വീ​ണ്ടും മ​തി​ൽ ഇ​ടി​ഞ്ഞ് താ​ഴെ​ക്ക് പ​തി​ച്ചു. 17 ല​ക്ഷം രൂ​പ ചെ​ല​വി​ൽ നി​ർ​മി​ച്ച വീ​ടാ​ണ് ഇ​പ്പോ​ൾ ത​ക​ർ​ച്ച​യി​ലെ​ന്ന് മീ​രാ​സാ​ഹി​ബ് പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. വാ​യ്പ​യെ​ടു​ത്താ​ണ് വീ​ട് നി​ർ​മി​ച്ച​ത്. തി​രി​ച്ച​ട​വ് പൂ​ർ​ണ​മാ​യി​ട്ടി​ല്ല. സ്കൂ​ളി​ൽ നി​ന്നും ഏ​തു നി​മി​ഷ​വും ഇ​റ​ങ്ങി കൊ​ടു​ക്കേ​ണ്ട സ്ഥി​തി​യി​ലാ​ണ്. മാ​റി​ക്കൊ​ടു​ക്കാ​ൻ സ്കൂ​ൾ അ​ധി​കൃ​ത​രും ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. ഇ​നി മാ​റി​ത്താ​മ​സി​ക്കാ​ൻ ഒ​രു ഇ​ട​വും ഇ​ല്ല. മ​തി​ൽ​കെ​ട്ടി സം​ര​ക്ഷ​ണം ഒ​രു​ക്കി ത​ങ്ങ​ളു​ടെ വീ​ട്ടി​ലേ​ക്ക് മാ​റാ​ൻ അ​ധി​കൃ​ത​ർ അ​ടി​യ​ന്തി​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് മീ​രാ​സാ​ഹി​ബും കു​ടും​ബ​വും ആ​വ​ശ്യ​പ്പെ​ട്ടു. മീ​രാ​സാ​ഹി​ബി​ന്‍റെ ഭാ​ര്യ ഖ​ദീ​ജാ​ബീ​വി, മ​ക്ക​ളാ​യ ഫ​സ​ൽ മീ​ര, ഫൈ​സ​ൽ മീ​ര എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.