എ​ലി​പ്പ​നി​ക്കെ​തി​രെ പ്ര​തി​രോ​ധ മ​രു​ന്ന് വി​ത​ര​ണം
Monday, August 19, 2019 10:19 PM IST
പ​ത്ത​നം​തി​ട്ട: എ​ലി​പ്പ​നി​ക്കെ​തി​രാ​യ രോ​ഗ​പ്ര​തി​രോ​ധ ബോ​ധ​വ​ത്ക​ര​ണ ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യി ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഡോ​ക്സി ഡേ ​ക​ള​ക്ട​റേ​റ്റി​ൽ ആ​ച​രി​ച്ചു.
ജി​ല്ലാ ക​ള​ക്ട​ർ പി.​ബി. നൂ​ഹ് ഡോ​ക്സി​സൈ​ക്ലി​ൻ ഗു​ളി​ക ക​ഴി​ച്ച് ഡോ​ക്സി ഡേ​യ്ക്ക് തു​ട​ക്കം കു​റി​ച്ചു. പ്ര​ള​യ​ജ​ല​വു​മാ​യി സ​ന്പ​ർ​ക്ക​മു​ള​ള​വ​ർ​ക്ക് എ​ലി​പ്പ​നി പി​ടി​പെ​ടാ​നു​ള​ള സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്താ​ണ് ജി​ല്ല​യി​ൽ വി​പു​ല​മാ​യ ക്യാ​ന്പു​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​തെ​ന്ന് ക​ള​ക്ട​ർ പ​റ​ഞ്ഞു.
എ​ല്ലാ​വ​രും നി​ർ​ബ​ന്ധ​മാ​യും ഗു​ളി​ക ക​ഴി​ക്ക​ണ​മെ​ന്നും, ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ ന​ൽ​കു​ന്ന നി​ർ​ദേ​ശ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്നും ക​ള​ക്ട​ർ നി​ർ​ദേ​ശി​ച്ചു.
പ്ര​ള​യ​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ലെ ആ​ശു​പ​ത്രി​ക​ൾ, ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ൾ, തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട പൊ​തു​സ്ഥ​ല​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ പ്ര​ത്യേ​കം ഡോ​ക്സി ബൂ​ത്തു​ക​ൾ സ്ഥാ​പി​ച്ചാ​ണ് ഡോ​ക്സി​സൈ​ക്ലി​ൻ ഗു​ളി​ക​ൾ സൗ​ജ​ന്യ​മാ​യി വി​ത​ര​ണം ചെ​യ്യു​ന്ന​ത്.
ഗു​ളി​ക​ൾ എ​ല്ലാ ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ലും, ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ലും ല​ഭ്യ​മാ​ണ്. ഗ​ർ​ഭി​ണി​ക​ളും, കു​ഞ്ഞു​ങ്ങ​ളും ഡോ​ക്ട​റു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം മാ​ത്ര​മേ ഗു​ളി​ക ക​ഴി​ക്കാ​ൻ പാ​ടു​ള​ളൂ​വെ​ന്നും ക​ള​ക്ട​ർ പ​റ​ഞ്ഞു.
ച​ട​ങ്ങി​ൽ ഡി​എം​ഒ(​ആ​രോ​ഗ്യം) ഡോ.​എ.​എ​ൽ ഷീ​ജ, ഡെ​പ്യൂ​ട്ടി ഡി​എം​ഒ ഡോ. ​സി.​എ​സ് ന​ന്ദി​നി, ദു​ര​ന്ത​നി​വാ​ര​ണ വി​ഭാ​ഗം ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ ആ​ർ. ബീ​നാ​റാ​ണി, വി​വി​ധ വ​കു​പ്പ് മേ​ധാ​വി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.