പ്ര​ള​യ​ദു​രി​താ​ശ്വാ​സ​ത്തി​ന് എ​ക്സൈ​സ് കൈ​ത്താ​ങ്ങ്
Wednesday, August 21, 2019 10:36 PM IST
പ​ത്ത​നം​തി​ട്ട: പ്ര​ള​യ​ത്തി​ൽ ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്ക് ആ​ശ്വാ​സ​മാ​യി എ​ക്സൈ​സ് വ​കു​പ്പ് ജീ​വ​ന​ക്കാ​രു​ടെ കൈ​ത്താ​ങ്ങ്. എ​ക്സൈ​സ് വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ല​യി​ലെ വി​വി​ധ എ​ക്സൈ​സ് ഓ​ഫീ​സു​ക​ളി​ൽ നി​ന്നും ശേ​ഖ​രി​ച്ച അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ ജി​ല്ലാ ക​ള​ക്ട​റു​ടെ പൂ​ങ്കാ​വ് ഓ​പ്പ​ണ്‍ എ​യ​ർ സ്റ്റേ​ഡി​യ​ത്തി​ലെ ക​ള​ക്ഷ​ൻ സെ​ന്‍റ​റി​ന് കൈ​മാ​റി. വി​വി​ധ ഓ​ഫീ​സു​ക​ളി​ലെ വാ​ഹ​ന​ങ്ങ​ളി​ലാ​യി പ​ത്ത​നം​തി​ട്ട എ​ക്സൈ​സ് ഡി​വി​ഷ​ൻ ഓ​ഫീ​സി​ൽ എ​ത്തി​യ സാ​ധ​ന സാ​മ​ഗ്രി​ക​ൾ വ​ഹി​ച്ചു​കൊ​ണ്ടു​ള്ള വാ​ഹ​ന​വ്യൂ​ഹ​ത്തി​ന്‍റെ ഫ്ളാ​ഗ് ഓ​ഫ് വീ​ണാ ജോ​ർ​ജ് എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. പ്ര​കൃ​തി ദു​ര​ന്ത സ​മ​യ​ങ്ങ​ളി​ൽ സ​മ​യോ​ചി​ത​മാ​യി ഇ​ട​പെ​ടു​ന്ന​തി​ന് പ്ര​ത്യേ​ക ടീ​മി​നെ ജി​ല്ല​യി​ൽ സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്. അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​ള​യ​ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഈ ​വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഏ​കോ​പി​പ്പി​ക്കും.
എ​ക്സൈ​സ് ഓ​ഫീ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​മോ​ഹ​ന​ൻ, എ​ക്സൈ​സ് ഡി​വി​ഷ​ൻ ഓ​ഫീ​സ് മാ​നേ​ജ​ർ പി.​കെ.​ഹ​രി​കു​മാ​ർ, എ​ക്സൈ​സ് സ്റ്റാ​ഫ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഷാ​ബു തോ​മ​സ്, ജി​ല്ലാ സെ​ക്ര​ട്ട​റി വി.​ഹ​രീ​ഷ് കു​മാ​ർ, പ്ര​സി​ഡ​ന്‍റ് അ​യൂ​ബ് ഖാ​ൻ, എ​സ്.​അ​ജി, ആ​ർ.​എ​സ്.​ഹ​രി​ഹ​ര​ൻ ഉ​ണ്ണി, ഹു​സൈ​ൻ അ​ഹ​മ്മ​ദ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.