ജി​ല്ല​യി​ലെ കി​ഫ്ബി പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ നി​ർ​മാ​ണ പു​രോ​ഗ​തി വി​ല​യി​രു​ത്തി
Thursday, August 22, 2019 10:25 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ലെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ പി.​ബി നൂ​ഹ്. ക​ള​ക്ട​റു​ടെ ചേം​ബ​റി​ൽ ചേ​ർ​ന്ന കി​ഫ്ബി പ​ദ്ധ​തി​ക​ളു​ടെ അ​വ​ലോ​ക​ന​യോ​ഗ​ത്തി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. അ​ടു​ത്ത കി​ഫ്ബി അ​വ​ലോ​ക​ന​യോ​ഗം സെ​പ്റ്റം​ബ​ർ 23ന് ​ചേ​രു​മെ​ന്നും ക​ള​ക്ട​ർ പ​റ​ഞ്ഞു.
ആ​ന​യ​ടി പ​ഴ​കു​ളം കു​ര​ന്പാ​ല കീ​രു​കു​ഴി ച​ന്ദ​ന​പ്പ​ള​ളി കൂ​ട​ൽ റോ​ഡി​ന്‍റെ 15 കി​ലോ​മീ​റ്റ​ർ നി​ർ​മാ​ണം സെ​പ്റ്റം​ബ​ർ 25ന​കം പൂ​ർ​ത്തി​യാ​ക്കും. പാ​റ​ക്ക​ട​വ് പാ​ല​ത്തി​ന്‍റെ സ്ഥ​ല​മേ​റ്റെ​ടു​ക്ക​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പു​രോ​ഗ​മി​ച്ചു വ​രി​ക​യാ​ണ്. പ​ന്ത​ളം ബൈ​പാ​സ് നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ലൈ​ൻ​മെ​ന്‍റി​ൽ മാ​റ്റം ഉ​ള​ള​തി​നാ​ൽ ഭൂ​മി ഏ​റ്റെ​ടു​ക്ക​ൽ, ഭ​ര​ണാ​നു​മ​തി ഉ​ത്ത​ര​വ്, അ​ലൈ​ൻ​മെ​ന്‍റ് സ്കെ​ച്ച്, നി​ലം നി​ക​ത്തു​ന്ന​തി​നു​ള​ള പ​രി​ധി ബാ​ധ​ക​മ​ല്ലെ​ന്ന് കാ​ണി​ക്കു​ന്ന സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് എ​ന്നി​വ ല​ഭ്യ​മാ​ക്കു​ന്ന​തി​നു പൊ​തു​മ​രാ​മ​ത്ത് നി​ര​ത്ത്വി​ഭാ​ഗം എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ​ക്ക് ജി​ല്ലാ ക​ള​ക്ട​ർ നി​ർ​ദേ​ശം ന​ൽ​കി. ഏ​ഴ് മീ​റ്റ​ർ വീ​തി​യു​ള​ള വാ​ലാ​ങ്ക​ര - അ​യി​രൂ​ർ റോ​ഡ് 13 മീ​റ്റ​റാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പു​രോ​ഗ​മി​ച്ചു വ​രി​ക​യാ​ണ്. പാ​ടി​മ​ണ്‍ - കോ​ട്ടാ​ങ്ങ​ൽ - ചു​ങ്ക​പ്പാ​റ - ചാ​ലാ​പ്പ​ള​ളി റോ​ഡ് വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഭൂ​മി ഏ​റ്റെ​ടു​ക്ക​ൽ ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. 17.35 കി​ലോ​മീ​റ്റ​ർ നീ​ള​മാ​ണ് റോ​ഡി​നു​ള​ള​ത്. 5.5 മീ​റ്റ​ർ വീ​തി​യു​ള്ള റോ​ഡി​ന്‍റെ വീ​തി 11 മീ​റ്റ​റാ​യി ഉ​യ​ർ​ത്തു​ക​യാ​ണ് ല​ക്ഷ്യം.ച​ങ്ങ​നാ​ശേ​രി - ക​വി​യൂ​ർ - തോ​ട്ട​ഭാ​ഗം റോ​ഡ് പ​ണി​ക​ൾ പു​രോ​ഗ​മി​ക്കു​ന്നു. 17 കി​ലോ​മീ​റ്റ​ർ നീ​ള​മു​ള​ള റോ​ഡി​ന്‍റെ വീ​തി 11 മീ​റ്റ​റാ​യി ഉ​യ​ർ​ത്തി​യാ​ണ് നി​ർ​മാ​ണം. കാ​വും​ഭാ​ഗം - ഇ​ടി​ഞ്ഞി​ല്ലം റോ​ഡി​ന്‍റെ സ​ർ​വേ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യി. 20.4 കി​ലോ​മീ​റ്റ​ർ നീ​ള​മു​ള​ള തി​രു​വ​ല്ല - മ​ല്ല​പ്പ​ള​ളി - ചേ​ല​ക്കൊ​ന്പ് റോ​ഡി​ന്‍റെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പു​രോ​ഗ​മി​ച്ചു വ​രി​ക​യാ​ണ്. കോ​ഴ​ഞ്ചേ​രി പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ന​ട​ക്കു​ന്നു​ണ്ട്. വ​ട​ശേ​രി​ക്ക​ര പാ​ലം നി​ർ​മാ​ണ​ത്തി​ന്‍റെ ഭ​ര​ണാ​നു​മ​തി​ക്ക് അ​പേ​ക്ഷ ന​ൽ​കി​യി​ട്ടു​ണ്ട്.തി​രു​വ​ല്ല - ച​ങ്ങ​നാ​ശേ​രി കു​ടി​വെ​ള​ള പ​ദ്ധ​തി​ക്കു​ള​ള അ​നു​മ​തി ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും ക​ള​ക്ട​ർ പ​റ​ഞ്ഞു. പൊ​തു​മ​രാ​മ​ത്ത് നി​ര​ത്ത് വി​ഭാ​ഗം എ​ക്സി​ക്യു​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ ആ​ർ.​അ​നി​ൽ​കു​മാ​ർ, ജി​ല്ലാ സ​ർ​വേ സൂ​പ്ര​ണ്ട്് കെ.​അ​നി​ൽ​കു​മാ​ർ, പി​ഡ​ബ്ല്യു​ഡി അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യു​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ ബി.​ബി​നു, വി​വി​ധ വ​കു​പ്പ് ഉ​ദ്യാ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.