തി​രു​വ​ല്ല അ​തി​രൂ​പ​ത അ​സം​ബ്ലി 12 മു​ത​ൽ
Monday, September 9, 2019 11:03 PM IST
തി​രു​വ​ല്ല: തി​രു​വ​ല്ല അ​തി​രൂ​പ​ത​യു​ടെ ര​ണ്ടാ​മ​ത് അ​സം​ബ്ലി 12,13,14 തീ​യ​തി​ക​ളി​ൽ തി​രു​വ​ല്ല സെ​ന്‍റ് ജോ​ൺ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​ൻ ക​ത്തീ​ഡ്ര​ലി​ൽ ന​ട​ത്തും.
'കൃ​പ നി​റ​യു​ന്ന കു​ടും​ബ​ങ്ങ​ൾ' എ​ന്ന​താ​ണ് അ​സം​ബ്ലി​യു​ടെ പ​രി​ചി​ന്ത​ന വി​ഷ​യം.12-ന് ​വൈ​കു​ന്നേ​രം 5.30ന് ​തി​രു​വ​ല്ല അ​തി​രൂ​പ​താ​ധ്യ​ക്ഷ​ൻ ആ​ർ​ച്ച് ബി​ഷ​പ് ഡോ..​തോ​മ​സ് മാ​ർ കൂ​റി​ലോ​സ് മെ​ത്രാ​പ്പോ​ലീ​ത്താ പ​താ​ക ഉ​യ​ർ​ത്തി സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും. രാ​ത്രി ഒ​ന്പ​തി​ന് പ​ത്ത​നം​തി​ട്ട രൂ​പ​താ​ധ്യ​ക്ഷ​ൻ ഡോ.​സാ​മു​വ​ൽ മാ​ർ ഐ​റേ​നി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത ഒ​ന്നാം സെ​ഷ​ൻ ക്ലാ​സി​ന് നേ​തൃ​ത്വം ന​ൽ​കും.13-ന് ​രാ​വി​ലെ 6.30 ന് ​വി​ശു​ദ്ധ കു​ർ​ബാ​ന. ഒ​ന്പ​തി​ന് സം​സ്ഥാ​ന മു​ൻ ഡി​ജി​പി ജേ​ക്ക​ബ് പു​ന്നൂ​സ് ര​ണ്ടാം സെ​ഷ​ൻ ക്ലാ​സി​ന് നേ​തൃ​ത്വം ന​ൽ​കും. തു​ട​ർ​ന്ന് വി​വി​ധ മേ​ഖ​ല​ക​ളി​ലെ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ക്കും. പൊ​തു​ച​ർ​ച്ച​ക​ൾ ഉ​ണ്ടാ​യി​രി​ക്കും.
14 ന് ​രാ​വി​ലെ വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കു​ശേ​ഷം ഒ​ന്പ​തി​ന് സ​ഭ​യി​ലെ വി​വി​ധ വി​ഷ​യ​ങ്ങ​ളെ​പ്പ​റ്റി​യു​ള്ള ശൂ​ന്യ​വേ​ള (സീ​റോ അ​വ​ർ). തു​ട​ർ​ന്ന് അ​സം​ബ്ലി റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ക്കും.
സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ ആ​ർ​ച്ച്ബി​ഷ​പ് . തോ​മ​സ് മാ​ർ കൂ​റി​ലോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഉ​ച്ച​യ്ക്ക് 1.30ന് ​അ​തി​രൂ​പ​താ അ​സം​ബ്ലി സ​മാ​പി​ക്കും. മൂ​ന്ന് ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന അ​സം​ബ്ലി​യി​ൽ മോ​ൺ. ചെ​റി​യാ​ൻ താ​ഴ​മ​ൺ, മോ​ൺ. വ​ർ​ഗീ​സ് മ​രു​തൂ​ർ, ഫാ. ​വ​ർ​ഗീ​സ് വ​ള്ളി​ക്കാ​ട്ട്, ഫാ. ​മാ​ത്യു പു​ന​ക്കു​ളം, റ​വ. ഡോ. ​ചെ​റി​യാ​ൻ കോ​ട്ട​യി​ൽ, റ​വ. ഡോ. ​തോ​മ​സ്കു​ട്ടി പ​തി​നെ​ട്ടി​ൽ, ഫാ. ​റോ​യി ആ​ഞ്ഞി​ലി​മൂ​ട്ടി​ൽ, മ​ദ​ർ ലി​റ്റി​ൽ ഫ്ള​വ​ർ എ​സ്ഐ​സി, എ​ജി പ​റ​പ്പാ​ട്ട്, ഷാ​ജി തേ​ല​പ്പു​റ​ത്ത്, ഷാ​ജി​ക്കു​ട്ടി കൂ​ളി​യാ​ട്ട്, ആ​നി തോ​മ​സ്, സാ​ബു പ​ന​കു​ന്നേ​ൽ, ജി​നു എ​ജി പ​റ​പ്പാ​ട്ട് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.