ജി​ല്ല​യെ അ​റി​യാ​ൻ ഏ​ക​ദി​ന പ​ഠ​ന - ഉ​ല്ലാ​സ​യാ​ത്ര സം​ഘ​ടി​പ്പി​ച്ചു
Monday, September 9, 2019 11:03 PM IST
ഏ​ഴം​കു​ളം: ഏ​ഴം​കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മൂ​ന്നാം വാ​ർ​ഡ് വി​ക​സ​ന​സ​മ​തി​യു​ടെ​യും സ്റ്റു​ഡ​ന്‍റ്സ് ക്ല​ബ്ബി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ തൊ​ടു​വ​ക്കാ​ട് വാ​ർ​ഡി​ലെ താ​മ​സ​ക്കാ​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വേ​ണ്ടി ജി​ല്ല​യെ അ​റി​യാ​ൻ ഏ​ക​ദി​ന പ​ഠ​ന - ഉ​ല്ലാ​സ​യാ​ത്ര സം​ഘ​ടി​പ്പി​ച്ചു.
വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വി​ജ്ഞാ​ന​ത്തോ​ടൊ​പ്പം വി​നോ​ദ​വും ല​ക്ഷ്യം വ​ച്ച് സം​ഘ​ടി​പ്പി​ച്ച യാ​ത്ര ഏ​ഴം​കു​ളം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി.​ല​ത തൊ​ടു​വ​ക്കാ​ട് ജം​ഗ്ഷ​നി​ൽ ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു.
മ​ണ്ണ​ടി വേ​ലു​ത​മ്പി ദ​ള​വാ സ്മൃ​തി മ​ണ്ഡ​പ​ത്തി​ൽ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി​യ ശേ​ഷം ച​രി​ത്ര മ്യൂ​സി​യ​വും സ​ന്ദ​ർ​ശി​ച്ചു. തു​ട​ർ​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ ചി​റ്റ​യം ഗോ​പ​കു​മാ​ർ എം​എ​ൽ​എ​യു​ടെ ഭ​വ​ന​ത്തി​ൽ എം​എ​ൽ​എ​യോ​ടൊ​പ്പം പ്ര​ഭാ​ത ഭ​ക്ഷ​ണം ക​ഴി​ച്ചു.
കൊ​ടു​മ​ൺ ചി​ല​ന്തി അ​മ്പ​ലം, നെ​യ്ത്ത് ശാ​ല, ശ​ക്തി​ഭ​ദ്ര​ൻ സ്മാ​ര​കം എ​ന്നി​വി​ട​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച് ച​രി​ത്രം മ​ന​സി​ലാ​ക്കി. കോ​ന്നി ആ​ന​ക്കൂ​ട്, അ​ട​വി​യി​ലെ കു​ട്ട​വ​ഞ്ചി സ​വാ​രി, മൂ​ലൂ​ർ സ്മാ​ര​കം, ആ​റ​ൻ​മു​ള പൈ​തൃ​ക​ഗ്രാ​മം എ​ന്നി​വിട​ങ്ങ​ളി​ൽ വാ​ർ​ഡ് മെം​ബ​ർ വി​ജു രാ​ധാ​കൃ​ഷ്ണ​ൻ, വാ​ർ​ഡ് വി​ക​സ​ന സ​മി​തി​യം​ഗ​ങ്ങ​ളാ​യ അ​ജി​താ സു​ധാ​ക​ര​ൻ, ഗീ​വ​ർ​ഗീ​സ്, ന​ന്ദു ഷാ​ബു, അ​ന​ഘ ബി​ജു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ളും ര​ക്ഷ​ക​ർ​ത്താ​ക്ക​ളു​മ​ട​ങ്ങു​ന്ന സം​ഘം സ​ന്ദ​ർ​ശ​നം ന​ട​ത്തി