അ​ഞ്ച് നൂ​റ്റാ​ണ്ടി​നി​പ്പു​റ​വും ഉ​ണ്ണാ​വ്ര​ത​വു​മാ​യി മൂ​സ​ത് കു​ടും​ബം ‌‌
Tuesday, September 10, 2019 11:17 PM IST
ആ​റ​ന്മു​ള: അ​ഞ്ച് നൂ​റ്റാ​ണ്ടു​ക​ൾ​ക്ക് മു​ന്പ് ആ​റ​ൻ​മു​ള പ്ര​ദേ​ശ​ത്തെ ജന്മി ​കു​ടും​ബ​മാ​യ ക​ണ്ണ​ങ്ങാ​ട്ട് മീ​ത്തി​ൽ ഉ​ത്രാ​ട നാ​ളി​ൽ അ​ടി​യാ​ള​ർ​ക്ക് നെ​ല്ല് അ​ള​ക്കു​ന്ന പ​തി​വു​ണ്ടാ​യി​രു​ന്നു.

ഒ​രു വ​ർ​ഷ​ത്തെ ഉ​ത്രാ​ട​നാ​ളി​ൽ ഇ​ല്ല​ത്തെ കാ​ര്യ​സ്ഥ​ർ നെ​ല്ല് അ​ള​ക്കു​ന്ന​തി​നി​ടെ കാ​റ്റും മ​ഴ​യും ഉ​ണ്ടാ​കു​ക​യും കാ​ര്യ​സ്ഥ​ൻ​മാ​ർ ഇ​ല്ല​ത്തി​ന​ത്തേ​ക്ക് ക​യ​റി പ്പോ​കു​ക​യും ചെ​യ്തു. ഏ​താ​ണ്ട് എ​ല്ലാ​വ​ർ​ക്കും ത​ന്നെ നെ​ല്ല് ല​ഭി​ച്ചെ​ങ്കി​ലും ഒ​രു സ്ത്രീ​ക്ക് നെ​ല്ല് ല​ഭി​ച്ചി​ല്ല. അ​വ​രു​ടെ അ​പേ​ക്ഷ കാ​ര്യ​മാ​ക്കാ​തെ കാ​ര്യ​സ്ഥ​ന്മാ​ർ ഇ​ല്ല​ത്തി​നു​ള​ളി​ലേക്ക് ക​യ​റി പ​ടി​പ്പു​ര വാ​തി​ൽ അ​ട​ച്ചു.

ചാ​തു​ർ​വ​ർ​ണ്യം ശ​ക്ത​മാ​യി​രു​ന്ന അ​ക്കാ​ല​ത്ത് അ​ടി​യാ​ള​ന്മാ​ർ​ക്ക് പ​ടി​പ്പു​ര​യ്ക്കു​ള്ളി​ൽ ക​ട​ക്കാ​ർ അ​നു​വാ​ദ​മു​ണ്ടാ​യി​രു​ന്നി​ല്ല. കു​ടും​ബ​ത്തി​ന് തി​രു​വോ​ണ​മു​ണ്ണാ​നു​ള്ള നെ​ല്ലി​നാ​യി മ​ഴ​യി​ൽ ത​ല​യി​ൽ മു​റം ചൂ​ടി കാ​ത്തുനി​ന്ന ആ ​സ്ത്രീ അ​വി​ടെ​ത്ത​ന്നെ മ​രി​ച്ചു​വീ​ഴു​ക​യാ​യി​രു​ന്നു.

ഈ ​കു​ടും​ബ​ക്കാ​ർ​ക്ക് ഓ​ണം ഉ​ണ്ണാ​ൻ ഇ​ട​വ​രാ​തി​രി​ക്ക​ട്ടെ എ​ന്ന് ശ​പി​ച്ചുകൊ​ണ്ട് മ​രി​ച്ചു​വീ​ണ ഇ​വ​രു​ടെ ശാ​പ​ത്തി​ന് പ​രി​ഹാ​ര​മാ​യാ​ണ് ക​ണ്ണ​ങ്ങാ​ട്ട് മ​ഠ​ത്തി​ലെ താ​വ​ഴി​യി​ൽ പെ​ട്ട തെ​ക്കേട​ത്ത് മ​ഠം, പു​ത്തേ​ഴ​ത്ത് മ​ഠം എ​ന്നി​വി​ട​ങ്ങ​ളി​ലെ കാ​ര​ണ​വ​ന്മാ​ർ ഇ​ന്നും തി​രു​വേ​ാണ നാ​ളി​ൽ ഉ​ണ്ണാ​വ്ര​ത​മ​നു​ഷ്ഠി​ക്കു​ന്ന​ത്.

കു​ടും​ബാം​ഗ​ങ്ങ​ൾ അ​റി​ഞ്ഞ​ല്ലെ​ങ്കി​ലും അ​ബ​ദ്ധ​ത്തി​ൽ സം​ഭ​വി​ച്ചു പോ​യ പാ​പ​ത്തി​ന് പ​രി​ഹാ​രം ഉ​ണ്ണാ​വ്ര​ത​മാ​ണെ​ന്ന ദേ​വ പ്ര​ശ്ന വി​ധി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഈ ​ആ​ചാ​രം തു​ട​രു​ന്ന​തെ​ന്ന് തെ​ക്കേ​ട​ത്ത് ഇ​ല്ല​ത്തെ കാ​ര​ണ​വ​രാ​യ സു​ബ്ര​ഹ്മ​ണ്യ​ൻ മു​സ​ത് പ​റ​ഞ്ഞു.

പു​ത്തേ​ഴ​ത്ത് ഇ​ല്ല​ത്തി​നുവേ​ണ്ടി കാ​ര​ണ​വ​രാ​യ നാ​രാ​യ​ണ​ൻ മൂ​സ​തും ഉ​ണ്ണാ​വ്ര​തം ഇ​രി​ക്കു​ന്നു​ണ്ട്. ‌