പു​ള്ളോ​ലി - വ​ള​കൊ​ടി​കാ​വ് റോ​ഡി​ന് 55 ല​ക്ഷം ‌
Sunday, September 15, 2019 10:48 PM IST
റാ​ന്നി: പു​ള്ളോ​ലി- വ​ള​കൊ​ടി​കാ​വ് റോ​ഡ് പു​ന​ർ നി​ർ​മി​ക്കു​ന്ന​തി​ന് 55 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ച​താ​യി രാ​ജു ഏ​ബ്ര​ഹാം എം​എ​ൽ​എ അ​റി​യി​ച്ചു.
ര​ണ്ട​ര കി​ലോ​മീ​റ്റ​ർ ദൂ​രം വ​രു​ന്ന റോ​ഡ് 3.80 മീ​റ്റ​ർ രീ​തി​യി​ലാ​ണ് റീ ​ടാ​റിം​ഗ് ന​ട​ത്തു​ന്ന​ത്.നേ​ര​ത്തെ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് ഈ ​റോ​ഡ് അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി​യി​രു​ന്നു. എ​ന്നാ​ൽ റോ​ഡി​ന്‍റെ പേ​രി​ൽ വ​ന്ന വ്യ​ത്യാ​സം മൂ​ലം പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ഈ ​റോ​ഡി​ൽ പ​ണം ചെ​ല​വ​ഴി​ക്കു​ന്നി​ല്ലാ​യി​രു​ന്നു.
തു​ട​ർ​ന്ന് എം​എ​ൽ​എ വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ടു​ക​യും പി​ഡ​ബ്ല്യു​ഡി റോ​ഡ് ത​ന്നെ​യാ​ണ് ഇ​തെ​ന്ന് ഉ​റ​പ്പാ​ക്കു​ക​യും ചെ​യ്തു. ഇ​തേ തു​ട​ർ​ന്നാ​ണ് ഇ​പ്പോ​ൾ പു​ന​രു​ദ്ധാ​ര​ണ​ത്തി​ന് ഫ​ണ്ട് അ​നു​വ​ദി​ച്ച​ത്.
ഇ​തോ​ടെ നാ​ളു​ക​ളാ​യി കാ​ൽ​ന​ട​യാ​ത്ര പോ​ലും ദു​ഷ്ക​ര​മാ​യ രീ​തി​യി​ൽ ത​ക​ർ​ന്നു കി​ട​ക്കു​ന്ന റോ​ഡ് പു​ന​രു​ദ്ധ​രി​ക്കു​മെ​ന്ന് ഉ​റ​പ്പാ​യി. ‌