ബാ​ലോ​ത്സ​വം മ​ത്സ​ര​ങ്ങ​ൾ നടത്തി ‌‌
Sunday, September 15, 2019 10:49 PM IST
മ​ല്ല​പ്പ​ള്ളി: ലൈ​ബ്ര​റി കൗ​ൺ​സി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ബാ​ലോ​ത്സ​വ​ത്തി​ന്‍റെ മ​ല്ല​പ്പ​ള്ളി താ​ലൂ​ക്കു​ത​ല മ​ത്സ​ര​ങ്ങ​ൾ ന​ട​ന്നു.
മ​ഹാ​ക​വി വെ​ണ്ണി​ക്കു​ളം റ​ഫ​റ​ൻ​സ് ലൈ​ബ്ര​റി​യി​ലെ ഒ.​കെ. ഗി​രീ​ഷ് ന​ഗ​റി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റെ​ജി ശാ​മു​വേ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ക​ലാ​മ​ത്സ​ര​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം ഗാ​യ​ക​ൻ സു​മേ​ഷ് മ​ല്ല​പ്പ​ള്ളി നി​ർ​വ​ഹി​ച്ചു.
താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റ് ജി​നോ​യ് ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ ച്ചു.
താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി തോ​മ​സ് മാ​ത്യു, ജോ​സ് കു​റ​ഞ്ഞൂ​ർ, വി​ജോ​യ് പു​ത്തോ​ട്ടി​ൽ, പി.​പി. ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ നാ​യ​ർ, ബി. ​വി​ന​യ​സാ​ഗ​ർ, ഓ​മ​ന​ക്കു​ട്ടി​യ​മ്മ, ഒ.​കെ. അ​ഹ​മ്മ​ദ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
പ​ഞ്ചാ​യ​ത്തു​ത​ല ബാ​ലോ​ത്സ​വ​ങ്ങ​ളി​ൽ വി​ജ​യി​ക​ളാ​യ വി​ദ്യാ​ർ​ഥി​ക​ളാ​ണ് മ​ത്സ​ര​ങ്ങ​ളി​ൽ മാ​റ്റു​ര​ച്ച​ത്.
വൈ​കു​ന്നേ​രം ന​ട​ന്ന സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. ‌