ആ​ഡം​ബ​ര​ങ്ങ​ളൊ​ഴി​വാ​ക്കി അ​നാ​ഥാ​ല​യ​ത്തി​ൽ ക​ല്യാ​ണ​സ​ദ്യ​യൊ​രു​ക്കി ജേ​ജി​യും ആ​ലീ​സും
Tuesday, September 17, 2019 10:43 PM IST
അ​ടൂ​ർ: ക​ല്യാ​ണ പ​ന്ത​ലും ക​ല്യാ​ണ​സ​ദ്യ​യും മി​ക​വു​റ്റ​താ​ക്ക​ണം എ​ന്ന​താ​ണ് ഒ​രോ ശ​രാ​ശ​രി മ​ല​യാ​ളി​ക​ളു​ടെ​യും ആ​ഗ്ര​ഹം. എ​ന്നാ​ൽ ഇ​തി​ൽ നി​ന്നെ​ല്ലാം വേ​റി​ട്ട് ആ​ഡം​ബ​ര​ങ്ങ​ൾ ഒ​ഴി​വാ​ക്കി അ​നാ​ഥാ​ല​യ​ത്തി​ലെ അ​ന്തേ​വാ​സി​ക​ളു​ടെ ആ​ശീ​ർ​വാ​ദ​ത്തോ​ടെ​യാ​ണ് ജേ​ജി​യും ആ​ലി​സും അ​വ​രു​ടെ പു​തി​യ ജീ​വി​ത​ത്തി​ലേ​ക്ക് ക​ട​ന്ന​ത്.
മ​ണ്ണ​ടി ക​ന്നി​മ​ല ജേ​ജി ഭ​വ​ന​ത്തി​ൽ സാ​മു​വേ​ലി​ന്‍റെ​യും അ​ന്ന​മ്മ​യു​ടെ​യും മ​ക​നാ​യ ജേ​ജി​യും പു​ന​ലൂ​ർ ഇ​ട​മ​ൺ തേ​വ​ര​ക്കു​ന്ന് ചാ​ലു വി​ള​വീ​ട്ടി​ൽ പ​രേ​ത​നാ​യ പീ​റ്റ​റി​ന്‍റെ​യും ബൗ​ളി​യു​ടെ​യും മ​ക​ൾ ആ​ലീ​സും ത​മ്മി​ലു​ള്ള വി​വാ​ഹ​മാ​ണ് തി​ങ്ക​ളാ​ഴ്ച ന​ട​ന്ന​ത്. മ​ണ്ണ​ടി നി​ല​മേ​ൽ സെ​ന്‍റ് തോ​മ​സ് മാ​ർ​ത്തോ​മ്മ പ​ള്ളി​യി​ൽ രാ​വി​ലെ 11-ന് ​ന​ട​ന്ന ല​ളി​ത​മാ​യ ച​ട​ങ്ങു ക​ഴി​ഞ്ഞ് ബ​ന്ധു​ക്ക​ൾ​ക്കൊ​പ്പം വ​ധൂ വ​ര​ൻ​മാ​ർ എ​ത്തി​യ​ത് അ​ടൂ​ർ മ​ഹാ​ത്മ ജ​ന​സേ​വ​ന കേ​ന്ദ്ര​ത്തി​ലാ​ണ്.
അ​വി​ടെ മു​ൻ​കൂ​ട്ടി നി​ശ്ച​യി​ച്ച പ്ര​കാ​ര​മു​ണ്ടാ​ക്കി​യ ഭ​ക്ഷ​ണം അ​ച്ഛ​ന​മ്മ​മാ​ർ​ക്കൊ​പ്പം ഇ​രു​ന്നു ക​ഴി​ച്ച് ജേ​ജി​യും ആ​ലി​സും യു​വ​ത​ല​മു​റ​ക​ൾ​ക്ക് മാ​തൃ​ക​യാ​യി.
അ​വി​ചാ​രി​ത​മാ​യി​ട്ടാ​ണ് ആ​ലീ​സി​നെ ജേ​ജി ക​ണ്ടു​മു​ട്ടു​ന്ന​ത്. മൂ​ന്നാം ക്ലാ​സി​ൽ പ​ഠി​ക്കു​മ്പോ​ൾ ആ​ലി​സി​ന്‍റെ ജീ​വി​ത സാ​ഹ​ച​ര്യം മോ​ശ​മാ​യ​തി​നാ​ൽ പ​ഠി​ത്തം കൊ​ട്ടാ​ര​ക്ക​ര സി.​എ​സ്.​ഐ യു​ടെ കീ​ഴി​ലു​ള്ള ബോ​ർ​ഡിം​ങ്ങി​ൽ നി​ന്നാ​യി​രു​ന്നു. തു​ട​ർ​ന്ന് അ​ച്ഛ​ന്‍റെ മ​ര​ണ​ശേ​ഷം അ​സു​ഖ ബാ​ധി​ത​യാ​യി തീ​ർ​ന്നി​രു​ന്നു അ​മ്മ. പ​ഠി​ത്തം പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം ബു​ദ്ധി​മു​ട്ടു​ക​ൾ കാ​ര​ണം വീ​ട്ടു​ജോ​ലി​ക​ൾ​ക്ക് പോ​യി തു​ട​ങ്ങി. അ​ടൂ​ർ കി​ളി​വ​യ​ലി​ൽ ജോ​ലി​ക്കു നി​ൽ​ക്കു​മ്പോ​ഴാ​ണ് ജേ​ജി​യെ പ​രി​ച​യ​പ്പെ​ടു​ന്ന​ത്. സാ​ഹ​ച​ര്യം മ​ന​സി​ലാ​ക്കാ​ൻ എ​ത്തി​യ ജേ​ജി ഇ​വ​രു​ടെ ബു​ദ്ധി​മു​ട്ട് ക​ണ്ട് പൂ​ർ​ണ ചു​മ​ത​ല ഏ​റ്റെ​ടു​ക്കു​ക​യും ചെ​യ്തു.
ഇ​രു​ഭാ​ഗ​ത്തെ​യും അ​ടു​ത്ത ബ​ന്ധു​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളും മാ​ത്ര​മാ​ണ് ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത​ത്. മ​ഹാ​ത്മ​ജ​ന സേ​വ​ന കേ​ന്ദ്രം ചെ​യ​ർ​മാ​ൻ രാ​ജേ​ഷ് തി​രു​വ​ല്ല, സെ​ക്ര​ട്ട​റി പ്രീ​ഷി​ൽ​ഡ, പ്രി​യ​ദ​ർ​ശ​ന, മ​ധു​സൂ​ധ​ന​ൻ പി​ള്ള, പ്രി​യ തു​ള​സീ​ധ​ര​ൻ, മ​ഞ്ജു​ഷ എ​ന്നി​വ​ർ ചേ​ർ​ന്ന് വ​ധൂ വ​ര​ൻ​മാ​രെ സ്വീ​ക​രി​ച്ചു.‌