ക​ട​മ്മ​നി​ട്ട സ്കൂ​ളി​ൽ മു​ള​ദി​നം ആ​ച​രി​ച്ചു
Wednesday, September 18, 2019 10:55 PM IST
ക​ട​മ്മ​നി​ട്ട: ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ ലോ​ക മു​ള​ദി​നം ആ​ച​രി​ച്ചു. വി​ദ്യാ​ല​യ പ​രി​സ​ര​ത്തെ മു​ള മു​ത്ത​ശി​യു​ടെ ത​ണ​ലി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ സ്കൂ​ൾ ഹെ​ഡ്മി​സ്ട്ര​സ് അ​ജി​ത​കു​മാ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മു​ളം തൈ ​ന​ട്ടു കൊ​ണ്ട് നാ​ര​ങ്ങാ​നം ഗ്രാ​മ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ൻ​റ് അ​ന്പി​ളി ഹ​രി​ദാ​സ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. പി​ടി​എ പ്ര​സി​ഡ​ന്‍റ് സ​ലീം പ​രു​ത്തി​ക്കാ​ല മു​ള മു​ത്ത​ശ്ശി​യെ ഹാ​ര​മ​ണി​യി​ച്ച് ആ​ദ​രി​ച്ചു. ന്ധ ​ഇ​ല്ലി​ക്കാ​ടു​ക​ളാ​ൽ സ​മൃ​ദ്ധ​മാ​യ ന​മ്മു​ടെ നാ​ട്ടി​ൻ പു​റ​ങ്ങ​ൾ’ എ​ന്ന വി​ഷ​യ​ത്തി​ൽ എം.​എം. ജോ​സ​ഫ് മേ​ക്കൊ​ഴൂ​ർ ക്ലാ​സെ​ടു​ത്തു. മു​ള കൊ​ണ്ടു​ണ്ടാ​ക്കു​ന്ന വി​വി​ധ വി​ഭ​വ​ങ്ങ​ൾ ലി​നി ജി. ​കൃ​ഷ്ണ​ൻ പ​രി​ച​യ​പ്പെ​ടു​ത്തി. ശ്യാ​മ ത​യാ​റാ​ക്കി​യ ഡോ​ക്കു​മെ​ന്‍റ​റി വി​ജ്ഞാ​ന​പ്ര​ദ​മാ​യി. ക്വി​സ് പ്രോ​ഗ്രാം, വി​വി​ധ​യി​നം മു​ള​ക​ളു​ടെ ചി​ത്ര​പ്ര​ദ​ർ​ശ​നം എ​ന്നി​വ​യ്ക്ക് ആ​ശ വി.​നാ​യ​ർ, മി​നി പി.​എ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.