കേ​ന്ദ്രീ​യ വി​ദ്യാ​ല​യ​ത്തി​ൽ ഗൈ​ഡ്സ് സോ​പാ​ന ടെ​സ്റ്റിം​ഗ് ക്യാ​ന്പ്
Thursday, September 19, 2019 10:22 PM IST
ചെ​ന്നീ​ർ​ക്ക​ര: കേ​ന്ദ്രീ​യ വി​ദ്യാ​ല​യം ചെ​ന്നീ​ർ​ക്ക​ര​യി​ൽ ഗൈ​ഡു​ക​ൾ​ക്കു​ള്ള ത്രി​ദി​ന തൃ​തീ​യ സോ​പാ​ന ടെ​സ്റ്റിം​ഗ് ക്യാ​ന്പ് ആ​രം​ഭി​ച്ചു
. കേ​ന്ദ്രീ​യ വി​ദ്യാ​ല​യ സം​ഘ​ട​ന്‍റെ എ​റ​ണാ​കു​ളം മേ​ഖ​ല​യി​ലു​ള്ള 20 കേ​ന്ദ്രീ​യ വി​ദ്യാ​ല​യ​ങ്ങ​ളി​ൽ നി​ന്നും 180 ഓ​ളം ഗൈ​ഡു​ക​ളും 20 അ​ധ്യാ​പ​ക​രും ഇ​തി​ൽ പ​ങ്കെ​ടു​ക്കും. ക്യാ​ന്പി​ന്‍റെ ഉ​ദ്ഘാ​ട​നം കേ​ന്ദ്രീ​യ വി​ദ്യാ​ല​യ​സം​ഘ​ട​ന്‍റെ എ​റ​ണാ​കു​ളം മേ​ഖ​ല​യു​ടെ ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ സി. ​ക​രു​ണാ​ക​ര​ൻ നി​ർ​വ​ഹി​ച്ചു . ക്യാ​ന്പി​ന്‍റെ ലീ​ഡ​ർ സു​ലേ​ഖ റാ​ണി , അ​ധ്യാ​പ​ക​രാ​യ ദീ​പ എം. ​നാ​യ​ർ, ടി.​എം. മോ​ളി, എം.​ആ​ർ. സ​രി​ത, സി. ​ജ​യ​ശ്രീ, ര​ശ്മി വി. ​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു സ്കൂ​ൾ പ്ര​ധാ​നാ​ധ്യാ​പ​ക​ൻ ശ്രീ​ഗോ​വി​ന്ദ ദു​ബേ സ്വാ​ഗ​ത​വും അ​ധ്യാ​പ​ക​ൻ ഗ​ണേ​ഷ് കു​മാ​ർ ചൗ​ധ​രി ന​ന്ദി​യും പ​റ​ഞ്ഞു.