ജി​ല്ല​യി​ൽ സ​മാ​ന്ത​ര​റോ​ഡു വി​ക​സ​ന സാ​ധ്യ​ത​ക​ളെ അ​വ​ഗ​ണി​ക്കു​ന്നു
Friday, September 20, 2019 10:24 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ൽ നി​ർ​മാ​ണ​ത്തി​ലു​ള്ള​തും പൂ​ർ​ത്തീ​ക​രി​ച്ച​തു​മാ​യ പാ​ല​ങ്ങ​ളും റോ​ഡു​ക​ളും ഉ​പ​യോ​ഗ​പ്പെ​ടു​ത്തി എം​സി റോ​ഡി​നു സ​മാ​ന്ത​ര​പാ​ത​യൊ​രു​ക്കാ​മെ​ങ്കി​ലും ഇ​തി​നു​ള്ള സാ​ധ്യ​ത​ക​ൾ ജ​ന​പ്ര​തി​നി​ധി​ക​ൾ അ​വ​ഗ​ണി​ക്കു​ന്ന​താ​യി ആ​രോ​പ​ണം.
എം​സി റോ​ഡി​ൽ അ​ടൂ​രി​ൽ നി​ന്നാ​രം​ഭി​ച്ച് ആ​ന​ന്ദ​പ്പ​ള്ളി, ഇ​ല​വും​തി​ട്ട, തെ​ക്കേ​മ​ല, കോ​ഴ​ഞ്ചേ​രി, പു​ല്ലാ​ട്, വെ​ണ്ണി​ക്കു​ളം, പ​ടു​തോ​ട് വ​ഴി ച​ങ്ങ​നാ​ശേ​രി​യി​ലേ​ക്ക് പു​തി​യൊ​രു പാ​ത വി​ക​സി​പ്പി​ക്കാ​നാ​കും. ഇ​തേ പാ​ത​യി​ൽ മ​ല്ല​പ്പ​ള്ളി, ക​റു​ക​ച്ചാ​ൽ, മ​ണ​ർ​കാ​ട്, ഏ​റ്റു​മാ​നൂ​ർ വ​ഴി നെ​ടു​ന്പാ​ശേ​രി​യി​ലേ​ക്കും എ​റ​ണാ​കു​ള​ത്തേ​ക്കും വാ​ഹ​ന​ങ്ങ​ൾ ക​ട​ത്തി​വി​ടാ​നാ​കും. എം​സി റോ​ഡി​ലെ തി​ര​ക്ക് ഒ​ഴി​വാ​ക്കി ഈ ​പാ​ത​ക​ൾ വി​ക​സി​പ്പി​ക്കാ​നാ​കു​മെ​ന്ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റ ്ഡോ.​സ​ജി ചാ​ക്കോ ചൂ​ണ്ടി​ക്കാ​ട്ടി. പ​ന്ത​ള​ത്തു​നി​ന്നും ചെ​ങ്ങ​ന്നൂ​രി​ൽ നി​ന്നും ആ​ഞ്ഞി​ലി​മൂ​ട്ടി​ൽ​പാ​ലം വ​ഴി പു​ല്ലാ​ട് എ​ത്തി വെ​ണ്ണി​ക്കു​ളം റോ​ഡു​വ​ഴി ച​ങ്ങ​നാ​ശേ​രി, നെ​ടു​ന്പാ​ശേ​രി യാ​ത്ര ന​ട​ത്താം. ച​ങ്ങ​നാ​ശേ​രി​യി​ൽ നി​ന്നും പ​ടു​തോ​ട്, വെ​ണ്ണി​ക്കു​ളം, പേ​രൂ​ർ​ച്ചാ​ൽ, കീ​ക്കൊ​ഴൂ​ർ വ​ഴി ശ​ബ​രി​മ​ല​യി​ലേ​ക്ക് പു​തി​യൊ​രു പാ​ത തു​റ​ക്കാ​വു​ന്ന​താ​ണ്. പേ​രൂ​ർ​ച്ചാ​ൽ പാ​ലം തു​റ​ന്നു​കൊ​ടു​ക്കു​ക​യാ​ണ് ഇ​തി​നു​ള്ള യാ​ത്രാ​മാ​ർ​ഗം. ച​ങ്ങ​നാ​ശേ​രി​യി​ൽ നി​ന്ന് പ​ടു​തോ​ട്, എ​ഴു​മ​റ്റൂ​ർ, ചു​ങ്ക​പ്പാ​റ വ​ഴി എ​രു​മേ​ലി​യി​ലേ​ക്കും ശ​ബ​രി​മ​ല​യി​ലേ​ക്കും കു​മ​ളി​യി​ലേ​ക്കു​മൊ​ക്കെ പു​തി​യൊ​രു പാ​ത​യ്ക്കു സാ​ധ്യ​ത​ക​ളു​ണ്ട്.നെ​ടു​ന്പാ​ശേ​രി​യി​ൽ നി​ന്നും ക​റു​ക​ച്ചാ​ൽ, മ​ല്ല​പ്പ​ള്ളി, എ​ഴു​മ​റ്റൂ​ർ, പ്ലാ​ങ്ക​മ​ണ്‍, പേ​രൂ​ർ​ച്ചാ​ൽ,
കീ​ക്കൊ​ഴൂ​ർ, വ​ട​ശേ​രി​ക്ക​ര വ​ഴി പ​ന്പ​യി​ലേ​ക്ക് പു​തി​യൊ​രു പാ​ത​യു​ടെ സാ​ധ്യ​ത​യേ​റെ​യാ​ണ്. പ്ര​ധാ​ന പാ​ത​ക​ളി​ലെ തി​ര​ക്ക് ഒ​ഴി​വാ​ക്കാ​ൻ ഈ ​പാ​ത​ക​ൾ ഉ​പ​ക​രി​ക്കും.പ​ല ഘ​ട്ട​ങ്ങ​ളി​ലാ​യി ന​വീ​ക​രി​ക്കു​ക​യും നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ക​യും ചെ​യ്യു​ന്ന പാ​ത​ക​ളും പാ​ല​ങ്ങ​ളു​മൊ​ക്കെ​യാ​ണ് ഈ ​റൂ​ട്ടു​ക​ളി​ലു​ള്ള​ത്. ദേ​ശീ​യ​പാ​ത നി​ല​വാ​ര​ത്തി​ൽ ന​വീ​ക​ര​ണ​ത്തി​ന് പ​ല പാ​ത​ക​ൾ​ക്കും ടെ​ൻ​ഡ​റാ​യ​താ​ണ്. എ​ന്നാ​ൽ വി​ശാ​ല​മാ​യ കാ​ഴ്ച​പ്പാ​ടോ​ടെ ദൈ​ർ​ഘ്യം കു​റ​വു​ള്ള റൂ​ട്ടു​ക​ൾ ഈ ​പാ​ത​ക​ളി​ലൂ​ടെ ക​ണ്ടെ​ത്താ​ൻ ക​ഴി​യു​ന്ന ത​ര​ത്തി​ൽ ഗ്രാ​മീ​ണ റോ​ഡു​ക​ളു​ടെ വി​ക​സ​ന​വും സാ​ധ്യ​മാ​ക്ക​ണം.