നൂ​റ് തൊ​ഴി​ൽ​ദി​നം പൂ​ർ​ത്തീ​ക​രി​ച്ച കു​ടും​ബ​ങ്ങ​ൾ​ക്ക് 1000 രൂ​പ വീ​തം ന​ൽ​കി
Friday, September 20, 2019 10:26 PM IST
അ​ടൂ​ർ: ഏ​ഴം​കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളി​ൽ 100 തൊ​ഴി​ൽ ദി​ന​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ച്ച കു​ടും​ബ​ങ്ങ​ൾ​ക്ക് സം​സ്ഥാ​ന സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച ആ​യി​രം രൂ​പാ വീ​തം ന​ൽ​കു​ന്ന ച​ട​ങ്ങ് ചി​റ്റ​യം ഗോ​പ​കു​മാ​ർ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.
പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി. ​ല​താ​കു​മാ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ബി. ​സ​തി​കു​മാ​രി, ആ​ർ.​ബി.​രാ​ജീ​വ് കു​മാ​ർ, വൈ​സ് പ്ര​സി​ഡ​ന്‍റ് രാ​ധാ​മ​ണി ഹ​രി​കു​മാ​ർ, സു​ജാ​ത, സ​ര​സ്വ​തി ഗോ​പി, മ​ഞ്ചു ബി​ജു, രേ​ഖാ ബാ​ബു, വി​ജു രാ​ധാ​കൃ​ഷ്ണ​ൻ, മു​ള​യ്ക്ക​ൽ വി​ശ്വ​നാ​ഥ​ൻ നാ​യ​ർ, ഓ​ലി​ക്ക​ൽ സു​രേ​ന്ദ്ര​ൻ, താ​ജു​ദീ​ൻ, ആ​സൂ​ത്ര​ണ സ​മി​തി അം​ഗ​ങ്ങ​ളാ​യ കെ.​പ്ര​സ​ന്ന​ൻ, കെ.​രാ​ധാ​കൃ​ഷ്ണ​ൻ, എ​സ്.​സി. ബോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഏ​ഴം​കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ 1183 കു​ടും​ബ​ങ്ങ​ൾ​ക്ക് 1000 രൂ​പ വീ​തം വി​ത​ര​ണം ചെ​യ്തു.