കാ​ട്ടു​പ​ന്നി വി​ള​ക​ൾ ന​ശി​പ്പി​ച്ചു ; ക​ർ​ഷ​ക സം​ഘം സ​മ​ര​ത്തി​ലേ​ക്ക്
Saturday, September 21, 2019 11:07 PM IST
ക​ല്ലൂ​പ്പാ​റ: കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണം അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​യി​ൽ കൊ​ണ്ടു​വ​രാ​ൻ സ​മ​രം സം​ഘ​ടി​പ്പി​ക്കാ​ൻ കേ​ര​ള ക​ർ​ഷ​ക സം​ഘം ക​ല്ലൂ​പ്പാ​റ മേ​ഖ​ലാ സ​മ്മേ​ള​നം തീ​രു​മാ​നി​ച്ചു. പ​ഞ്ചാ​യ​ത്തി​ലെ ഐ​ക്ക​ര​പ്പ​ടി, പു​തു​ശേ​രി, ക​റു​ത്ത​വ​ട​ശേ​രി​ക്ക​ട​വ്, പൂ​താം​പു​റം, വെ​ള്ള​റ പ്ര​ദേ​ശ​ങ്ങ​ളി​ൽ കൃ​ഷി ന​ശി​പ്പി​ച്ച് പ​ന്നി​ക്കൂ​ട്ട​ത്തി​ന്‍റെ ആ​ക്ര​ണ​മം വ്യാ​പ​ക​മാ​കു​ക​യാ​ണ്. താ​ലൂ​ക്ക് ഓ​ഫീ​സ് മ​ർ​ച്ച് ഉ​ൾ​പ്പെ​ടെ​യു​ള്ള സ​മ​ര​പ​രി​പാ​ടി​ക​ൾ​ക്ക് ക​ർ​ഷ​ക സം​ഘം നേ​തൃ​ത്വം ന​ല്കും.

മേ​ഖ​ലാ സ​മ്മേ​ള​നം ഏ​രി​യാ സെ​ക്ര​ട്ട​റി എം.​കെ. മ​ധു​സൂ​ദ​ന​ൻ നാ​യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. റെ​ജി വ​ർ​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഭാ​ര​വാ​ഹി​ക​ളാ​യി സാ​ബു ജോ​സ​ഫ് - സെ​ക്ര​ട്ട​റി, സി.​ജെ. സെ​ബാ​സ്റ്റ്യ​ൻ - പ്ര​സി​ഡ​ന്‍റ്, ന​ളി​നാ​ക്ഷ​ൻ നാ​യ​ർ, കെ.​കെ. രാ​ജു - വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ, സാ​ജ​ൻ ക​ണ്ണ​മ​ല, എ​ൻ. രാ​ജ​ൻ - ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​ർ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.