പ​ട്ട​യവി​ത​ര​ണ മേ​ള​യും വി​ല്ലേ​ജ് ഓ​ഫീ​സ് ഉ​ദ്ഘാ​ട​ന​വും മാ​റ്റി​വ​ച്ചു
Saturday, September 21, 2019 11:11 PM IST
പ​ത്ത​നം​തി​ട്ട: കോ​ന്നി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള തീ​യ​തി പ്ര​ഖ്യാ​പി​ച്ച​തി​നേ​ത്തു​ട​ർ​ന്നു പെ​രു​മാ​റ്റ​ച്ച​ട്ടം നി​ല​വി​ൽ വ​ന്ന​തി​നാ​ൽ നാ​ളെ റാ​ന്നി​യി​ൽ ന​ട​ത്താ​നി​രു​ന്ന ജി​ല്ലാ​ത​ല പ​ട്ട​യ വി​ത​ര​ണ മേ​ള​യും അ​ടൂ​ർ ഏ​നാ​ത്ത് സ്മാ​ർ​ട്ട് വി​ല്ലേ​ജ് ഓ​ഫീ​സ് ഉ​ദ്ഘാ​ട​ന​വും മാ​റ്റി​വ​ച്ച​താ​യി ജി​ല്ലാ ക​ള​ക്ട​ർ പി.​ബി. നൂ​ഹ് അ​റി​യി​ച്ചു. കോ​ന്നി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് മാ​തൃ​കാ പെ​രു​മാ​റ്റ​ച്ച​ട്ടം നി​ല​വി​ൽ വ​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ​രി​പാ​ടി​ക​ൾ മാ​റ്റി​വ​ച്ച​ത്.