കാ​ട്ടാ​ന​ക​ളു​ടെ വി​ദ്യാ​ല​യ​ത്തി​ന് പ​ഴ​യ​കാ​ലപ്ര​താ​പം ന​ഷ്ട​മാ​യി
Sunday, October 13, 2019 10:46 PM IST
കോ​ന്നി: ആ​ന​പി​ടി​ത്തം ഉ​ണ്ടാ​യി​രു​ന്ന കാ​ല​ഘ​ട്ട​ത്തി​ന്‍റെ ഓ​ർ​മ​പ്പെ​ടു​ത്ത​ലു​മാ​യി കോ​ന്നി ആ​ന​ക്കൂ​ട്. പ​ഴ​യ​കാ​ല പ്ര​താ​പ​ത്തി​ന്‍റെ സ്‌​മാ​ര​ക​മാ​യ ആ​ന​ക്കൂ​ട്, സം​സ്ഥാ​ന ടൂ​റി​സം ഭൂ​പ​ട​ത്തി​ൽ കോ​ന്നി​ക്ക് പ്ര​മു​ഖ​സ്‌​ഥാ​നം നേ​ടി​ത്ത​രു​ന്നു.
വ​നം റേ​ഞ്ച് ഓ​ഫീ​സ് പ​രി​സ​ര​ത്തെ ആ​ന​ത്താ​വ​ള​ത്തി​ലെ ഒ​ന്പ​ത് ഏ​ക്ക​റി​ലാ​ണ് 73 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ആ​ന​ക്കൂ​ടു​ള്ള​ത്. ഇ​വി​ടം കേ​ന്ദ്ര​മാ​ക്കി​യാ​ണ് ഇ​ക്കോ ടൂ​റി​സം സെ​ന്‍റ​ർ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.തി​രു​വി​താം​കൂ​ർ മ​ഹാ​രാ​ജാ​വാ​യി​രു​ന്ന ശ്രീ​ചി​ത്തി​ര തി​രു​നാ​ളി​ന്‍റെ ഭ​ര​ണ​കാ​ല​ത്ത് 1942ലാ​ണ് ഇ​വി​ടെ ആ​ന​ക്കൂ​ട് നി​ർ​മി​ക്കു​ന്ന​ത്. 12.65 മീ​റ്റ​ർ നീ​ള​വും 8.60 മീ​റ്റ​ർ വീ​തി​യും ഏ​ഴു മീ​റ്റ​ർ ഉ​യ​ര​വും ഉ​ള്ള ആ​ന​ക്കൂ​ട്ടി​ൽ ആ​റ് ആ​ന​ക​ളെ പ​രി​ശീ​ലി​പ്പി​ക്കാ​ൻ ശേ​ഷി​യു​ണ്ടാ​യി​രു​ന്നു.
ക​മ്പ​ക​ത്തി​ന്‍റെ ത​ടി ഉ​പ​യോ​ഗി​ച്ചാ​ണ് കൂ​ടു നി​ർ​മി​ച്ചി​ട്ടു​ള്ള​ത്. 1810ൽ ​കോ​ന്നി​വ​ന​ത്തി​ൽ ആ​ന​പി​ടി​ത്തം ആ​രം​ഭി​ക്കു​മ്പോ​ൾ മ​ണ്ണാ​റ​പ്പാ​റ, മു​ണ്ടോം​മൂ​ഴി, തു​റ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് വാ​രി​ക്കു​ഴി നി​ർ​മി​ച്ചി​രു​ന്ന​ത്.കോ​ന്നി ആ​ന​ക്കൂ​ട് നി​ർ​മി​ക്കു​ന്ന​തി​നു മു​ന്പ് മ​ഞ്ഞ​ക്ക​ട​മ്പി​ലും മു​ണ്ടോം​മൂ​ഴി​യി​ലും ആ​ന​ക്കൂ​ട് ഉ​ണ്ടാ​യി​രു​ന്നു. വാ​രി​ക്കു​ഴി ഒ​രു​ക്കി ആ​ന​ക​ളെ വീ​ഴ്‌​ത്തി പി​ടി​കൂ​ടി കൂ​ട്ടി​ലെ​ത്തി​ച്ചു മെ​രു​ക്കു​ക​യാ​ണ് ചെ​യ്‌​തി​രു​ന്ന​ത്.
എ​ന്നാ​ൽ, 1977ൽ ​ആ​ന​പി​ടി​ത്തം നി​ർ​ത്ത​ലാ​ക്കി​യ ശേ​ഷ​വും കോ​ന്നി ആ​ന​ക്കൂ​ട്ടി​ലേ​ക്ക് ആ​ന​ക​ളെ എ​ത്തി​ച്ചി​രു​ന്നു. മു​ന്പു​ണ്ടാ​യി​രു​ന്ന കു​ഴി​യി​ൽ വീ​ഴു​ന്ന​തും കൂ​ട്ടം​തെ​റ്റി​പ്പോ​യ​തും പ​രു​ക്കേ​ൽ​ക്കു​ന്ന​തു​മാ​യ ആ​ന​ക​ളെ കൊ​ണ്ടു​വ​ന്നു മെ​രു​ക്കു​ന്ന​തി​നും ഈ ​ആ​ന​ക്കൂ​ട് ഉ​പ​യോ​ഗി​ച്ചി​രു​ന്നു. കോ​ന്നി​യി​ൽ കൊ​ച്ച​യ്യ​പ്പ​ൻ, ര​ഞ്‌​ജി, പ​ത്മ​നാ​ഭ​ൻ, ബാ​ല​കൃ​ഷ്‌​ണ​ൻ, സോ​മ​ൻ, വേ​ണു, ര​മേ​ശ​ൻ, മ​ണി എ​ന്നി​വ​യാ​യി​രു​ന്നു താ​പ്പാ​ന​ക​ൾ. ഇ​തി​ൽ സോ​മ​ൻ ഇ​പ്പോ​ൾ കോ​ട്ടൂ​ർ ആ​ന പ​രി​പാ​ല​ന കേ​ന്ദ്ര​ത്തി​ൽ ഉ​ണ്ട്. മ​ണി കോ​ന്നി​യി​ലും.ഇ​പ്പോ​ൾ ആ​ന​ത്താ​വ​ള​ത്തി​ലു​ള്ള പ്രി​യ​ദ​ർ​ശി​നി എ​ന്ന ആ​ന​യെ 1992ൽ ​മ​ണ്ണാ​റ​പ്പാ​റ​യി​ലെ വാ​രി​ക്കു​ഴി​യി​ൽ നി​ന്ന് ല​ഭി​ച്ച​താ​ണ്.
10 വ​യ​സോ​ള​മു​ണ്ടാ​യി​രു​ന്ന ഇ​തി​നെ താ​പ്പാ​ന​ക​ളാ​യ സോ​മ​നും ര​ഞ്‌​ജി​യും ചേ​ർ​ന്നാ​ണ് കൂ​ട്ടി​ൽ ക​യ​റ്റി​യ​ത്. കു​ട്ടി​യാ​ന​ക​ളാ​യ കൃ​ഷ്ണ ഈ​വ എ​ന്നീ ആ​ന​ക​ളെ​യും ഇ​വി​ടെ സം​ര​ക്ഷി​ച്ച് പോ​രു​ന്നു.
ക​ൽ​പ​ന, ശി​ൽ​പ എ​ന്നീ കു​ട്ടി​യാ​ന​ക​ളെ കൂ​ട്ടി​ൽ സൂ​ക്ഷി​ച്ചി​രു​ന്നെ​ങ്കി​ലും ഇ​വ പി​ന്നീ​ട് ച​രി​ഞ്ഞു. ഇ​ന്ത്യ​യു​ടെ സ​മ്മാ​ന​മാ​യി പോ​ർ​ച്ചു​ഗ​ലി​ന് ന​ൽ​കി​യ സം​യു​ക്‌​ത എ​ന്ന കു​ട്ടി​യാ​ന​യും ഇ​വി​ട​ത്തെ കൂ​ട്ടി​ൽ വ​ള​ർ​ന്ന​താ​ണ്.
2008 ഒ​ക്‌​ടോ​ബ​റി​ൽ ഏ​വൂ​ർ ശ്രീ​കൃ​ഷ്‌​ണ ക്ഷേ​ത്ര​ത്തി​ൽ നി​ന്നു ച​ട്ടം​പ​ഠി​പ്പി​ക്കാ​നാ​യി എ​ത്തി​ച്ച ഏ​വൂ​ർ ക​ണ്ണ​ൻ എ​ന്ന കൊ​മ്പ​നും ഈ ​കൂ​ട്ടി​ൽ കി​ട​ന്നി​ട്ടു​ണ്ട്.പി​ന്നീ​ട് തി​രു​വ​ന​ന്ത​പു​രം പേ​പ്പാ​റ​യി​ൽ നി​ന്നു കൊ​ണ്ടു​വ​ന്ന പി​ടി​യാ​ന​യ്‌​ക്കും കു​ട്ടി​യാ​ന​യ്‌​ക്കു​മാ​യാ​ണ് കൂ​ടു തു​റ​ന്ന​ത്. പി​ടി​യാ​ന ച​രി​ഞ്ഞ​പ്പോ​ൾ ഒ​റ്റ​പ്പെ​ട്ട കു​ട്ടി​യാ​ന കൃ​ഷ്‌​ണ ഇ​പ്പോ​ൾ ഇ​വി​ടു​ത്തെ കൗ​തു​ക​മാ​ണ്.
ഇ​ത്ത​ര​ത്തി​ൽ ആ​ന​ക​ളെ കൊ​ണ്ടു​വ​രേ​ണ്ട സാ​ഹ​ച​ര്യ​ത്തി​ൽ തു​റ​ക്കാ​നാ​യി അ​ടു​ത്ത​സ​മ​യ​ത്ത് കൂ​ട് അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തി ബ​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. കൊ​ട്ടാ​ര​ത്തി​ൽ ശ​ങ്കു​ണ്ണി​യു​ടെ ഐ​തി​ഹ്യ​മാ​ല​യി​ൽ പ്ര​തി​പാ​ദി​ച്ചി​ട്ടു​ള്ള ഈ ​ആ​ന​ക്കൂ​ട് കോ​ന്നി​യു​ടെ പൈ​തൃ​ക സ്വ​ത്താ​യി സം​ര​ക്ഷി​ച്ചു നി​ല​നി​ർ​ത്താ​നാ​ണ് തീ​രു​മാ​നം.കോ​ന്നി ഇ​ക്കോ ടൂ​റി​സം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​ണ് ആ​ന​ത്താ​വ​ള​മെ​ങ്കി​ലും ക​ഴി​ഞ്ഞ ഏ​റെ​ക്കാ​ല​മാ​യി ഇ​വി​ടെ വി​ക​സ​നം മു​ര​ടി​ച്ച അ​വ​സ്ഥ​യി​ലാ​ണ്.
സ​മീ​പ​കാ​ല​ത്ത് അ​നു​വ​ദി​ച്ച പൈ​തൃ​ക മ്യൂ​സി​യം ഉ​ൾ​പ്പെ​ടെ ഇ​നി​യും യാ​ഥാ​ർ​ഥ്യ​മാ​യി​ല്ല. ആ​ന​മ്യൂ​സി​യം അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കാ​യി അ​ട​ച്ചി​രു​ന്നെ​ങ്കി​ലും ഇ​നി​യും സ​ന്ദ​ർ​ശ​ക​ർ​ക്ക് പൂ​ർ​ണ​മാ​യി തു​റ​ന്നു ന​ൽ​കി​യി​ട്ടി​ല്ല. ഇ​ക്കോ ടൂ​റി​സം പ​ദ്ധ​തി​യു​ടെ പ്ര​ധാ​ന കേ​ന്ദ്ര​മെ​ന്ന നി​ല​യി​ൽ ആ​ന​ത്താ​വ​ള​ത്തി​ൽ ഏ​താ​നും വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ന്പ് തു​ട​ക്കം കു​റി​ച്ച പ​ദ്ധ​തി​ക​ൾ ജ​ന​പ്രീ​തി നേ​ടി​യി​രു​ന്നു.
സ​ഞ്ചാ​രി​ക​ളെ ഇ​വി​ടേ​ക്ക് ആ​ക​ർ​ഷി​ക്കാ​ൻ ഇ​തി​ലൂ​ടെ ക​ഴി​ഞ്ഞു. എ​ന്നാ​ൽ പു​തു​മ ആ​ഗ്ര​ഹി​ക്കു​ന്ന സ​ഞ്ചാ​രി​ക​ൾ​ക്കാ​യി ആ​ന​ത്താ​വ​ള​ത്തി​ന്‍റെ സാ​ധ്യ​ത​ക​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്നി​ല്ലെ​ന്നാ​ണ് പ​ക്ഷം.