യു​വ​തി​ക​ൾ മ​ല ക​യ​റി​യ​ത് ന​വോ​ത്ഥാ​ന​ത്തി​ന്‍റെ ഭാ​ഗ​മ​ല്ല: സു​ഗ​ത​ൻ
Sunday, October 13, 2019 10:46 PM IST
പ​ത്ത​നം​തി​ട്ട: യു​വ​തി​ക​ൾ ശ​ബ​രി​മ​ല ക​യ​റി​യ​ത് ന​വോ​ത്ഥാ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​ണെ​ന്ന അ​ഭി​പ്രാ​യം ഹി​ന്ദു പാ​ർ​ല​മെ​ന്‍റി​നി​ല്ലെ​ന്ന് ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​പി. സു​ഗ​ത​ൻ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.ന​വോ​ത്ഥാ​ന​ത്തി​ന്‍റെ പേ​രി​ൽ കേ​ര​ള​ത്തി​ലെ 170 ഓ​ളം സം​ഘ​ട​ന​ക​ളു​ടെ യോ​ഗം സ​ർ​ക്കാ​ർ തി​രു​വ​ന​ന്ത​പു​ര​ത്ത് വി​ളി​ച്ച​പ്പോ​ൾ ശ​ബ​രി​മ​ല​യി​ലെ യു​വ​തീ പ്ര​വേ​ശ​നം അ​ജ​ണ്ട​യി​ലു​ണ്ടാ​യി​രു​ന്നി​ല്ല.
വ​നി​താ മ​തി​ൽ സം​ഘ​ടി​പ്പി​ച്ച​തി​ന്‍റെ പി​റ്റേ​ന്നു ത​ന്നെ ര​ണ്ട് യു​വ​തി​ക​ളെ ശ​ബ​രി​മ​ല ക​യ​റ്റി സ​ർ​ക്കാ​ർ ത​ങ്ങ​ളെ വ​ഞ്ചി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും സു​ഗ​ത​ൻ പ​റ​ഞ്ഞു. ന​വോ​ത്ഥാ​ന സ​മി​തി പ്ര​ത്യേ​ക രാ​ഷ്ട്രീ​യ​ല​ക്ഷ്യ​ത്തോ​ടെ​യാ​ണെ​ന്നും ഹി​ന്ദു ജ​ന​ത​യെ വേ​ർ​തി​രി​ക്കു​മെ​ന്ന അ​വ​സ്ഥ വ​ന്ന​പ്പോ​ൾ ത​ങ്ങ​ൾ അ​തി​ൽ തു​ട​രേ​ണ്ട​തി​ല്ലെ​ന്ന തീ​രു​മാ​ന​ത്തി​ലെ​ത്തു​ക​യാ​യി​രു​ന്നു. സ്ഥി​രം സം​വി​ധാ​ന​മാ​യി ഇ​പ്പോ​ൾ രൂ​പീ​ക​രി​ക്കു​ന്ന ന​വോ​ത്ഥാ​ന സം​ര​ക്ഷ​ണ​സ​മി​തി​യി​ൽ എ​ൻ​ജി​ഒ​ക​ൾ ഉ​ൾ​പ്പെ​ടെ 38 സം​ഘ​ട​ന​ക​ൾ മാ​ത്ര​മാ​യി ചു​രു​ങ്ങി​യെ​ന്നും ഭൂ​രി​പ​ക്ഷം സം​ഘ​ട​ന​ക​ളും ഇ​തി​ൽ നി​ന്നു പി​ൻ​വാ​ങ്ങി​യ​താ​യും സു​ഗ​ത​ൻ പ​റ​ഞ്ഞു. ചെ​യ​ർ​മാ​ൻ കെ.​കെ. ഹ​രി, വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​ഇ. പ​ര​മേ​ശ്വ​ര​ൻ, കെ.​കെ. ത​ങ്ക​പ്പ​ൻ എ​ന്നി​വ​രും പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.