മാ​ക്ഫാ​സ്റ്റി​ൽ അ​ന്ത​ർ​ദേ​ശീ​യ സെ​മി​നാ​ർ
Monday, October 14, 2019 11:21 PM IST
പ​ത്ത​നം​തി​ട്ട: തി​രു​വ​ല്ല മാ​ക്ഫാ​സ്റ്റ് കോ​ള​ജി​ലെ മാ​നേ​ജ്മെ​ന്‍റ് സ്റ്റ​ഡീ​സ് വി​ഭാ​ഗ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ നാ​ളെ ഏ​ക​ദി​ന അ​ന്ത​ർ​ദേ​ശീ​യ സെ​മി​നാ​ർ ന​ട​ത്തും. ’ഹ​രി​ത സാ​ന്പ​ത്തി​ക രം​ഗ​വും സു​സ്ഥി​ര വി​ക​സ​ന​വും’ എ​ന്ന​താ​ണ് വി​ഷ​യ​മെ​ന്ന് സം​ഘാ​ട​ക​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.രാ​വി​ലെ 10ന് ​ഐ​എം​ കെ ഡ​യ​റ​ക്ട​ർ ഡോ.​കെ.​എ​സ്. ച​ന്ദ്ര​ശേ​ഖ​ർ സെ​മി​നാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും. മാ​ക്ഫാ​സ്റ്റ് പ്രി​ൻ​സി​പ്പ​ൽ റ​വ.​ഡോ.​ചെ​റി​യാ​ൻ കോ​ട്ട​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
ശ്രീ​ല​ങ്ക​യി​ലെ വ​യം​ബ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ അ​ഗ്രോ ബി​സി​ന​സ് മാ​നേ​ജ്മെ​ന്‍റ് വി​ഭാ​ഗം ത​ല​വ​ൻ ഡോ.​ഉ​ദി​ത് കെ. ​ജ​യ​സിം​ഗ്, ഡോ.​കെ.​എ​സ്. ച​ന്ദ്ര​ശേ​ഖ​ര​ൻ എ​ന്നി​വ​ർ വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തും. ഉ​ച്ച​ക​ഴി​ഞ്ഞ് വി​വി​ധ കോ​ള​ജു​ക​ളി​ലെ അ​ധ്യാ​പ​ക​രും വി​ദ്യാ​ർ​ഥി​ക​ളും ഗ​വേ​ഷ​ണ പ്ര​ബ​ന്ധ​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കും.
സെ​മി​നാ​റി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന പേ​പ്പ​റു​ക​ളി​ൽ ഏ​റ്റ​വും മി​ക​ച്ച​വ​യ്ക്ക് അ​ധ്യാ​പ​ക​ർ​ക്കും വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​മാ​യി പ്ര​ത്യേ​ക കാ​ഷ് അ​വാ​ർ​ഡു​ക​ൾ ഉ​ണ്ടാ​കും. 100 ല​ധി​കം പ്ര​തി​നി​ധി​ക​ൾ സെ​മി​നാ​റി​ൽ പ​ങ്കെ​ടു​ക്കും.
വി​ശ​ദ​വി​വ​ര​ങ്ങ​ൾ 9249957719 ന​ന്പ​രി​ൽ ല​ഭ്യ​മാ​ണ്. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ സെ​മി​നാ​ർ കോ ​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ ഡോ.​ആ​ശാ ല​ക്ഷ്മി, ഡോ.​നീ​തു ആ​ൻ ജോ​ർ​ജ്, ലി​ജോ കോ​ശി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.