കോ​ന്നി​യു​ടെ വി​ക​സ​നം അ​ട്ടി​മ​റി​ക്കാ​ൻ ശ്ര​മി​ച്ച​ത് എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ: അ​ടൂ​ർ പ്ര​കാ​ശ്
Tuesday, October 15, 2019 10:50 PM IST
വെ​ട്ടൂ​ർ: ത​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കോ​ന്നി​യി​ൽ ന​ട​പ്പാ​ക്കി​ക്കൊ​ണ്ടി​രി​ക്കു​ന്ന വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ അ​ട്ടി​മ​റി​ക്കു​ന്ന സ​മീ​പ​ന​മാ​ണ് സി​പി​എ​മ്മും പി​ണ​റാ​യി സ​ർ​ക്കാ​രും സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് അ​ടൂ​ർ പ്ര​കാ​ശ് എം​പി. യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി പി. ​മോ​ഹ​ൻ​രാ​ജി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണാ​ർ​ഥം വെ​ട്ടൂ​ർ റേ​ഡി​യോ ജം​ഗ്ഷ​നി​ൽ ന​ട​ത്തി​യ കു​ടും​ബ​സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. 23 വ​ർ​ഷം നി​യ​മ​സ​ഭ​യി​ൽ കോ​ന്നി​യെ പ്ര​തി​നി​ധീ​ക​രി​ച്ച് മെ​ഡി​ക്ക​ൽ കോ​ള​ജ്, കോ​ന്നി താ​ലൂ​ക്ക് എ​ന്നി​വ​യു​ൾ​പ്പെ​ടെ ചെ​റു​തും വ​ലു​തു​മാ​യ ഒ​ട്ട​ന​വ​ധി വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കാ​ൻ ക​ഴി​ഞ്ഞ​തി​ൽ ചാ​രി​താ​ർ​ഥ്യ​മു​ണ്ടെ​ന്നും കോ​ന്നി​യി​ലെ വി​ക​സ​ന​ത്തെ മു​ന്നോ​ട്ട് ന​യി​ക്കാ​ൻ പി. ​മോ​ഹ​ൻ​രാ​ജി​ന് പി​ൻ​ന്തു​ണ ന​ൽ​കി വ​ൻ ഭൂ​രി​പ​ക്ഷ​ത്തി​ൽ വി​ജ​യി​പ്പി​ക്ക​ണ​മെ​ന്നും അ​ടൂ​ർ പ്ര​കാ​ശ് പ​റ​ഞ്ഞു.
കോ​ൺ​ഗ്ര​സ് ബൂ​ത്ത് പ്ര​സി​ഡ​ന്‍റ് മീ​രാ​ൻ വ​ട​ക്കു​പു​റം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കൊ​ല്ലം ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബി​ന്ദു കൃ​ഷ്ണ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഡി​സി​സി ഭാ​ര​വാ​ഹി​ക​ളാ​യ വെ​ട്ടൂ​ർ ജ്യോ​തി​പ്ര​സാ​ദ്, സാ​മു​വ​ൽ കി​ഴ​ക്കു​പു​റം, എ​ലി​സ​ബേ​ത്ത് അ​ബു, കെ.​വി. സു​രേ​ഷ്‌​കു​മാ​ർ, ബ്ലോ​ക്ക് മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ളാ​യ ജോ​സ​ഫ് മാ​ത്യു, എ​ലി​സ​ബേ​ത്ത് രാ​ജു, ദീ​നാ​മ്മ റോ​യി, പ്ര​മോ​ദ് താ​ന്നി​മൂ​ട്ടി​ൽ, ബി​ജു കി​ള്ള​ത്ത്, എം.​സി. ഗോ​പാ​ല​കൃ​ഷ്ണ​പി​ള്ള, ബെ​ന്നി ഈ​ട്ടി​മൂ​ട്ടി​ൽ, സ​ദാ​ശി​വ​ൻ​പി​ള്ള ചി​റ്റ​ടി​യി​ൽ, ജെ​യ്‌​സ​ൺ പീ​ടി​ക​യി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.