തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി വീ​ണ്ടും കോ​ന്നി​യി​ൽ
Friday, October 18, 2019 10:41 PM IST
കോ​ന്നി: എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി കെ. ​സു​രേ​ന്ദ്ര​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബി​ഡി​ജ​ഐ​സ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി ഇ​ന്ന​ലെ കോ​ന്നി​യി​ലെ​ത്തി. അ​ങ്ക​മാ​ലി പ​ഴ​ന്തോ​ട്ടം സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി സ​ഹ​വി​കാ​രി ഫാ.​കെ.​കെ. വ​ർ​ഗീ​സ് പി​ന്തു​ണ​യു​മാ​യി കോ​ന്നി​യി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ഓ​ഫീ​സി​ലെ​ത്തി​യി​രു​ന്നു.എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി​ക​ൾ അ​ഞ്ച് മ​ണ്ഡ​ല​ങ്ങ​ളി​ലും വി​ജ​യി​ക്കു​ക​യെ​ന്ന​താ​ണ് ത​ന്‍റെ ല​ക്ഷ്യ​മെ​ന്ന് ക​ണ്‍​വീ​ന​ർ കൂ​ടി​യാ​യ തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി പ​റ​ഞ്ഞു. കോ​ന്നി​യി​ൽ കെ. ​സു​രേ​ന്ദ്ര​ൻ ജ​യി​ക്കു​മെ​ന്ന​തി​ൽ ത​ർ​ക്ക​മി​ല്ലെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ കെ. ​പ​ത്മ​കു​മാ​ർ, പൈ​ലി വാ​ധ്യാ​ർ, സെ​ക്ര​ട്ട​റി ടി. ​ഡി. സു​ന്ദ​രേ​ശ​ൻ, സോ​മ​രാ​ജ​ൻ, സു​രേ​ഷ് ത​രം​ഗി​ണി, നോ​ബ​ൽ കു​മാ​ർ തു​ട​ങ്ങി​യ​വ​ർ അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.