റീ​സ​ർ​വേ പ​രാ​തി പ​രി​ഹ​രി​ച്ചി​ല്ല, താ​ലൂ​ക്ക് ഓ​ഫീ​സി​ൽ കൈ ​ഞ​ര​ന്പ് മു​റി​ച്ച് ഭീ​ഷ​ണി
Friday, October 18, 2019 10:43 PM IST
പ​ത്ത​നം​തി​ട്ട: റീ ​സ​ർ​വേ​യി​ലെ പി​ഴ​വ് പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ​രാ​തി​യു​മാ​യി താ​ലൂ​ക്ക് ഓ​ഫീ​സി​ലെ​ത്തി​യ വി​മു​ക്ത ഭ​ട​ൻ കൈ ​ഞ​ര​ന്പ് മു​റി​ച്ച് ആ​ത്മ​ഹ​ത്യാ ഭീ​ഷ​ണി മു​ഴ​ക്കി. മെ​ഴു​വേ​ലി കാ​രി​ത്തോ​ട്ട പ​ള്ളി കി​ഴ​ക്കേ​തി​ൽ തോ​മ​സ് വ​ർ​ഗീ​സാ​ണ് കോ​ഴ​ഞ്ചേ​രി താ​ലൂ​ക്ക് ഓ​ഫീ​സി​ൽ കൈ ​ഞ​ര​ന്പ് മു​റി​ച്ച​ത്.
ഇ​ന്ന​ലെ രാ​വി​ലെ 11. 30 ഓ​ടെ പ​ത്ത​നം​തി​ട്ട മി​നി സി​വി​ൽ സ്റ്റേ​ഷ​നി​ലെ താ​ലൂ​ക്ക് ഓ​ഫീ​സി​ലാ​ണ് നാ​ട​കീ​യ​മാ​യ സം​ഭ​വ​ങ്ങ​ൾ അ​ര​ങ്ങേ​റി​യ​ത്.മെ​ഴു​വേ​ലി പ​ഞ്ചാ​യ​ത്തി​ലെ കാ​രി​ത്തോ​ട്ട​യി​ൽ ത​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള 70 സെ​ന്‍റ് വ​സ്തു റീ ​സ​ർ​വേ​യി​ൽ 63 സെ​ന്‍റ് എ​ന്ന് തെ​റ്റാ​യി രേ​ഖ​പ്പെ​ടു​ത്തി​യ​ത് തി​രു​ത്തി ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് 13വ​ർ​ഷ​മാ​യി തോ​മ​സ് വ​ർ​ഗീ​സ് അ​പേ​ക്ഷ​യു​മാ​യി റ​വ​ന്യു വ​കു​പ്പി​ന്‍റെ ഓ​ഫീ​സു​ക​ൾ ക​യ​റി ഇ​റ​ങ്ങു​ക​യാ​ണെ​ന്ന് ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു.
ഇ​ന്ന​ലെ താ​ലൂ​ക്ക് ഓ​ഫീ​സി​ലെ​ത്തി​യ​പ്പോ​ൾ ഉ​ദ്യോ​ഗ​സ്ഥ​ൻ പ​രു​ഷ​മാ​യി പെ​രു​മാ​റി​യെ​ന്നു പ​റ​ഞ്ഞ് തോ​മ​സ് വ​ർ​ഗീ​സ് കൈ​വ​ശം ക​രു​തി​യ ബ്ലേ​ഡ് ഉ​പ​യോ​ഗി​ച്ച് കൈ ​ഞ​ര​ന്പ് മു​റി​ക്കു​ക​യാ​യി​രു​ന്നു. ജീ​വ​ന​ക്കാ​രും പോ​ലീ​സും ചേ​ർ​ന്ന് ഇ​യാ​ളെ പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു.
ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​രോ​ഗ്യ നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. സം​ഭ​വ​മ​റി​ഞ്ഞ് ജി​ല്ലാ ക​ള​ക്ട​ർ പി.​ബി നൂ​ഹ് ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തി ഇ​ദ്ദേ​ഹ​ത്തി​ൽ നി​ന്ന് വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചു.തോ​മ​സ് വ​ർ​ഗീ​സി​ന്‍റെ പ​രാ​തി​യി​ൽ വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്നും സ്ഥ​ലം റീ​സ​ർ​വേ ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ച​താ​യും ക​ള​ക്ട​ർ അ​റി​യി​ച്ചു.