തെ​ര​ഞ്ഞെ​ടു​പ്പ് സാ​മ​ഗ്രി​ക​ളു​ടെ വി​ത​ര​ണം ഇ​ന്ന്
Saturday, October 19, 2019 10:34 PM IST
കോ​ന്നി: ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ച് തെ​ര​ഞ്ഞെ​ടു​പ്പ് സാ​മ​ഗ്രി​ക​ളു​ടെ വി​ത​ര​ണം ഇ​ന്ന് രാ​വി​ലെ എ​ട്ടു മു​ത​ൽ 10.30 വ​രെ ന​ട​ക്കും. കോ​ന്നി എ​ലി​യ​റ​യ്ക്ക​ൽ അ​മൃ​ത വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ഇ​ആ​ർ​ഒ​യും കോ​ന്നി ത​ഹ​സീ​ൽ​ദാ​റു​മാ​യ ഇ.​എ​സ് ന​സി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പോ​ളിം​ഗ് സാ​മ​ഗ്രി​ക​ൾ തെ​ര​ഞ്ഞെ​ടു​പ്പി​നാ​യി നി​യോ​ഗി​ച്ചി​ട്ടു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് കൈ​മാ​റു​ക. 20 കൗ​ണ്ട​റു​ക​ളി​ലാ​യാ​ണ് സാ​മ​ഗ്രി​ക​ളു​ടെ വി​ത​ര​ണം ന​ട​ക്കു​ന്ന​ത്. 212 പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ലേ​ക്കാ​യി 1016 ജീ​വ​ന​ക്കാ​രെ​യാ​ണ് നി​യ​മി​ച്ചി​ട്ടു​ള്ള​ത്.

തെ​ര​ഞ്ഞെ​ടു​പ്പ് സാ​മ​ഗ്രി​ക​ളു​ടെ വി​ത​ര​ണ​ത്തി​നാ​യി 82 വാ​ഹ​ന​ങ്ങ​ളാ​ണ് ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. 30 ബ​സ്, 18 മി​നി ബ​സ്, നാ​ല് ട്രാ​വ​ല​ർ, 30 ജീ​പ്പ് എ​ന്നീ വാ​ഹ​ന​ങ്ങ​ളാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് സാ​മ​ഗ്രി​ക​ളു​ടെ വി​ത​ര​ണ​ത്തി​നാ​യി ഒ​രു​ക്കി​യി​ട്ടു​ള്ള​ത്.ക​ണ്‍​ട്രോ​ൾ യൂ​ണി​റ്റ്, ബാ​ല​റ്റ് യൂ​ണി​റ്റ്, വി​വി പാ​റ്റ്, വോ​ട്ട​ർ​പ​ട്ടി​ക, വോ​ട്ട​ർ സ്ലി​പ്പ്, ര​ജി​സ്റ്റ​ർ, ടെ​ൻ​ഡേ​ഡ് ബാ​ല​റ്റ് പേ​പ്പ​ർ, മ​ഷി, അ​ഡ്ര​സ് ടാ​ഗ്, സ്പെ​ഷ്യ​ൽ ടാ​ഗ് തു​ട​ങ്ങി 19 ത​രം പോ​ളിം​ഗ് മെ​റ്റീ​രി​യ​ൽ​സും, 36 ഇ​നം പോ​ളിം​ഗ് ഫോം​സ് ആ​ന്‍ഡ് ക​വേ​ഴ്സും, ആ​റ് ഇ​നം സൈ​ൻ ബോ​ർ​ഡു​ക​ളും, കൂ​ടാ​തെ പെ​ൻ​സി​ൽ, പേ​ന, മെ​ഴു​കു​തി​രി, റ​ബ​ർ​ബാ​ൻ​ഡ്, സെ​ല്ലോ ടേ​പ്പ്, ബ്ലേ​ഡ്, പ​ശ തു​ട​ങ്ങി 21 സ്റ്റേ​ഷ​ന​റി ഇ​ന​ങ്ങ​ളു​മാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് സാ​മ​ഗ്രി​ക​ളു​ടെ വി​ത​ര​ണ​ത്തി​നാ​യു​ള്ള കി​റ്റി​ൽ ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. ല​ഭി​ച്ച​ത്.