അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളെ നേ​രി​ടാ​ൻ സ​ജ്ജ​മാ​യി ട്ര​ബി​ൾ ഷൂ​ട്ടിം​ഗ് ടീം
Saturday, October 19, 2019 10:34 PM IST
കോ​ന്നി: ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ച് വോ​ട്ടിം​ഗ് ദി​വ​സം വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ളു​ടെ ത​ക​രാ​ർ, തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക്രി​യ​യി​ലു​ണ്ടാ​കു​ന്ന അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ൾ എ​ന്നി​വ നേ​രി​ടാ​ൻ വി​ദ​ഗ്ധ പ​രി​ശീ​ല​നം ല​ഭി​ച്ച നാ​ലു ട്ര​ബി​ൾ ഷൂ​ട്ടിം​ഗ് ടീ​മി​നെ നി​യ​മി​ച്ച​താ​യി ജി​ല്ലാ ക​ള​ക്ട​ർ പി.​ബി. നൂ​ഹ് അ​റി​യി​ച്ചു.

212 പോ​ളിം​ഗ് ബൂ​ത്തു​ക​ളു​ടെ ചു​മ​ത​ല​യു​ള്ള 25 സെ​ക്ട​റ​ൽ ഓ​ഫീ​സർമാർ​ക്ക് പു​റ​മേ​യാ​ണ് മൂ​ന്ന് ട്ര​ബി​ൾ ഷൂ​ട്ടിം​ഗ് ടീ​മി​നേ​യും നി​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. അ​നി​വാ​ര്യ​ഘ​ട്ട​ങ്ങ​ളി​ൽ വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ളു​ടെ ത​ക​രാ​റ് പ​രി​ഹ​രി​ക്ക​ൽ, റി​സ​ർ​വ് മെ​ഷീ​നു​ക​ളു​ടെ ല​ഭ്യ​ത ഉ​റ​പ്പു​വ​രു​ത്ത​ൽ, തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ക്രി​യ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളെ ത​ര​ണം ചെ​യ്യു​ക എ​ന്നി​വ​യാ​ണ് ട്ര​ബി​ൾ ഷൂ​ട്ടിം​ഗ് ടീ​മി​ന്‍റെ പ്ര​ധാ​ന ചു​മ​ത​ല​ക​ളെ​ന്നും ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ​കൂ​ടി​യാ​യ ജി​ല്ലാ ക​ള​ക്ട​ർ പ​റ​ഞ്ഞു.