ജി​ല്ല​യി​ൽ ഇ​ന്നും മ​ഞ്ഞ അ​ല​ർ​ട്ട്, സ്കൂ​ളു​ക​ൾ 2.30ന് ​വി​ട​ണം ‌
Sunday, October 20, 2019 10:59 PM IST
പ​ത്ത​നം​തി​ട്ട: ശ​ക്ത​മാ​യ മ​ഴ​യ്ക്കു​ള്ള സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് ജി​ല്ല​യി​ൽ ഇ​ന്ന് മ​ഞ്ഞ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. ഇ​ടി​യോ​ടു കൂ​ടി​യ ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത ഉ​ള്ള​തി​നാ​ൽ ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ പി.​ബി നൂ​ഹ് അ​റി​യി​ച്ചു. പ്ര​ഫ​ഷ​ണ​ൽ കോ​ള​ജു​ക​ൾ അ​ട​ക്കം ജി​ല്ല​യി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ, ആ​ങ്ക​ണ​വാ​ടി​ക​ൾ എ​ന്നി​വ ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് 2.30ന് ​ക്ലാ​സു​ക​ൾ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും ജി​ല്ലാ ക​ള​ക്ട​ർ നി​ർ​ദേ​ശി​ച്ചു. ഇ​തു​മൂ​ലം അ​ധ്യ​യ​ന​സ​മ​യം ന​ഷ്ട​മാ​കാ​തി​രി​ക്കാ​ൻ സ്ഥാ​പ​ന മേ​ല​ധി​കാ​രി​ക​ൾ​ക്ക് സ​മ​യം പു​നഃ​ക്ര​മീ​ക​രി​ക്കാം.
സ​ർ​വ​ക​ലാ​ളാ​സ, ബോ​ർ​ഡ് പ​രീ​ക്ഷ​ക​ളി​ൽ മു​ൻ നി​ശ്ച​യ​പ്ര​കാ​ര​മു​ള്ള സ​മ​യ​ത്തു ന​ട​ത്തും.‌

‌മ​ണി​യാ​ർ, മൂ​ഴി​യാ​ർ ഷ​ട്ട​റു​ക​ൾ ഉ​യ​ർ​ത്തും ‌‌

മ​ഴ ശ​ക്തി പ്രാ​പി​ച്ചി​രി​ക്കു​ന്ന​തി​നാ​ൽ മ​ണി​യാ​ർ, മൂ​ഴി​യാ​ർ ഡാ​മു​ക​ളി​ലെ ജ​ല​നി​ര​പ്പ് ക്ര​മീ​ക​രി​ക്കു​ന്ന​തി​നാ​യി ഷ​ട്ട​റു​ക​ൾ ഉ​യ​ർ​ത്തി അ​ധി​ക ജ​ലം ക​ക്കാ​ട്ടാ​റി​ലേ​ക്ക് ഒ​ഴു​ക്കി വി​ടേ​ണ്ട സാ​ഹ​ച​ര്യ​മു​ണ്ട്. ഇ​തി​നാ​ൽ പ​ന്പ, ക​ക്കാ​ട് ന​ദി​ക​ളി​ലെ ജ​ല​നി​ര​പ്പ് ഉ​യ​രാ​ൻ സാ​ധ്യ​ത ഉ​ള്ള​തി​നാ​ൽ തീ​ര​വാ​സി​ക​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ നി​ർ​ദേ​ശി​ച്ചു.
ഉ​രു​ൾ​പൊ​ട്ട​ൽ, മ​ണ്ണി​ടി​ച്ചി​ൽ ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലും കൂ​ടാ​തെ ഭൂ​മി​യി​ൽ വി​ള്ള​ലു​ക​ൾ കാ​ണ​പ്പെ​ടു​ക​യും ചെ​യ്ത പ്ര​ദേ​ശ​ങ്ങ​ളി​ലും താ​മ​സി​ക്കു​ന്ന​വ​ർ ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ അ​റി​യി​പ്പ് കി​ട്ടു​ന്ന മു​റ​യ്ക്ക് മാ​റി താ​മ​സി​ക്ക​ണം. ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടു മു​ത​ൽ രാ​ത്രി 10 വ​രെ​യു​ള്ള സ​മ​യ​ത്ത് ശ​ക്ത​മാ​യ ഇ​ടി​മി​ന്ന​ലി​നു​ള്ള സാ​ധ്യ​ത ഉ​ണ്ട്.
ഇ​തി​നാ​ൽ ജ​ന​ങ്ങ​ൾ ഇ​ടി​മി​ന്ന​ൽ ചെ​റു​ക്കാ​നു​ള്ള മു​ൻ​ക​രു​ത​ൽ സ്വീ​ക​രി​ക്ക​ണം. വൈ​കു​ന്നേ​ര​ങ്ങ​ളി​ലെ ക​ന​ത്ത മ​ഴ​യി​ൽ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ പ്രാ​ദേ​ശി​ക പ്ര​ള​യ​ങ്ങ​ളും മ​ല​യോ​ര മേ​ഖ​ല​യി​ൽ മ​ല​വെ​ള്ള​പ്പാ​ച്ചി​ലും ഉ​രു​ൾ​പൊ​ട്ട​ലും മ​ണ്ണി​ടി​ച്ചി​ലും ഉ​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത​യു​ള്ള​താ​യും അ​റി​യി​പ്പി​ൽ പ​റ​യു​ന്നു.‌