വെ​ബ്കാ​സ്റ്റിം​ഗ് ട്ര​യ​ൽ റ​ണ്‍ ന​ട​ത്തി ‌
Sunday, October 20, 2019 11:01 PM IST
പത്തനംതിട്ട: കോ​ന്നി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന് എ​ലി​യ​റ​യ്ക്ക​ൽ അ​മൃ​ത വിഎ​ച്ച്എ​സ്എസി​ൽ ഒ​രു​ക്കി​യി​രി​ക്കു​ന്ന ക​ണ്‍​ട്രോ​ൾ റൂ​മി​ൽ ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​റും ജി​ല്ലാ ക​ള​ക്ട​റു​മാ​യ ക​ള​ക്ട​ർ പി.​ബി നൂ​ഹി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വെ​ബ്കാ​സ്റ്റിം​ഗ് ട്ര​യ​ൽ​റ​ണ്‍ ന​ട​ത്തി. പ്ര​ശ്ന ബാ​ധി​ത ബൂ​ത്തു​ക​ളി​ലെ വോ​ട്ടെ​ടു​പ്പ് ന​ട​പ​ടി​ക​ൾ ഈ ​ക​ണ്‍​ട്രോ​ൾ റൂം ​മു​ഖേ​ന ജി​ല്ലാ ക​ള​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​പ​ടി​ക​ൾ ത​ത്സ​മ​യം മ​ന​സി​ലാ​ക്കി ആ​വ​ശ്യ​മാ​യ നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കാ​ൻ സാ​ധി​ക്കും.പ്ര​ശ്ന ബാ​ധി​ത, സാ​ധ്യ​ത ബൂ​ത്തു​ക​ളി​ലെ​ത്തു​ന്ന ഓ​രോ വോ​ട്ട​റു​ടേ​യും മു​ഖം വ്യ​ക്ത​മാ​യി കാ​ണ​ത്ത​ക്ക​വി​ധ​ത്തി​ലു​ള്ള സം​വി​ധാ​ന​മാ​ണ് ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.
ഓ​രോ വോ​ട്ട​റും വോ​ട്ട് ചെ​യ്യാ​നെ​ത്തു​ന്ന​തും വോ​ട്ട് ചെ​യ്ത​തി​നു​ശേ​ഷം തി​രി​ച്ചി​റ​ങ്ങു​ന്ന​തും വ​രെ​യു​ള്ള മു​ഴു​വ​ൻ ദൃ​ശ്യ​ങ്ങ​ളും വെ​ബ് കാ​സ്റ്റിം​ഗി​ലൂ​ടെ രേ​ഖ​പ്പെ​ടു​ത്തും. ബി.​എ​സ്.​എ​ൻ.​എ​ൽ ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ബൂ​ത്തു​ക​ളി​ൽ ആ​വ​ശ്യ​മാ​യ നെ​റ്റ് വ​ർ​ക്ക് സം​വി​ധാ​നം ഒ​രു​ക്കി​യി​ട്ടു​ണ്ട്. കെ.​എ​സ്.​ഇ.​ബി വൈ​ദ്യു​തി ത​ട​സ​മി​ല്ലാ​തെ ല​ഭ്യ​മാ​ക്കും. ജി​ല്ലാ​ഭ​ര​ണ​കൂ​ടം, സം​സ്ഥാ​ന ഐടി മി​ഷ​ൻ-​അ​ക്ഷ​യ, ജി​ല്ലാ ഐടി സെ​ൽ, നാ​ഷ​ണ​ൽ ഇ​ൻ​ഫ​ർ​മാ​റ്റി​ക് സെ​ന്‍റ​ർ എ​ന്നി​വ​യു​ടെ ഏ​കോ​പ​ന​ത്തോ​ടെ​യാ​ണ് വോ​ട്ടെ​ടു​പ്പ് ന​ട​പ​ടി​ക്ര​മ​ങ്ങ​ളു​ടെ ത​ത്സ​മ​യ​സം​പ്രേ​ഷ​ണം സ​ജ്ജീ​ക​രി​ക്കു​ന്ന​ത്.
വെ​ബ് കാ​സ്റ്റിം​ഗ് നോ​ഡ​ൽ ഓ​ഫീ​സ​ർ ഷി​ബു തോ​മ​സ്, ജി​ല്ലാ ഇ-​ഗ​വേ​ർ​ണ​ൻ​സ് പ്രൊ​ജ​ക്ട് മാ​നേ​ജ​ർ ഷൈ​ൻ ജോ​സ്, നാ​ഷ​ണ​ൽ ഇ​ൻ​ഫ​ർ​മാ​റ്റി​ക്സ് ഓ​ഫീ​സ​ർ ജി​ജി ജോ​ർ​ജ്, ഐ​ടി സെ​ൽ കോ-​ഓ​ഡി​നേ​റ്റ​ർ അ​ബ്ദു​ൾ ക​ലാം, ബി.​എ​സ്.​എ​ൻ.​എ​ൽ അ​സി​സ്റ്റ​ന്‍റ് ജ​ന​റ​ൽ മാ​നേ​ജ​ർ ശാ​ന്തി സി.​കൈ​മ​ൾ, അ​ക്ഷ​യ അ​സി​സ്റ്റ​ൻ​ഡ് പ്രൊ​ജ​ക്ട് കോ-​ഓ​ഡി​നേ​റ്റ​ർ എ​സ് ഷി​നു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഈ ​സം​വി​ധാ​നം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ജി​ല്ല​യി​ലെ അ​ക്ഷ​യ സം​ര​ഭ​ക​രും ജീ​വ​ന​ക്കാ​രും വെ​ബ്കാ​സ്റ്റിം​ഗ് സം​വി​ധാ​ന​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​കും. ‌