സ്നേ​ഹ​തീ​രം ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് ഉ​ദ്ഘാ​ട​നം ചെ​യ്തു‌
Tuesday, October 22, 2019 11:05 PM IST
കോ​ഴ​ഞ്ചേ​രി: സ്‌​നേ​ഹ​വും ക​രു​ണ​യും വ്യ​ക്തി​ജീ​വി​ത​ത്തി​ലും സാ​മൂ​ഹ്യ ജീ​വി​ത​ത്തി​ലും പു​ല​ര്‍​ത്തു​ന്ന​വ​രെ മാ​ത്ര​മേ പൊ​തു സ​മൂ​ഹം അം​ഗീ​ക​രി​ക്കു​ക​യു​ള്ളൂ​വെ​ന്ന് രാ​ജ്യ​സ​ഭാ മു​ൻ ഉ​പാ​ധ്യ​ക്ഷ​ന്‍ പ്ര​ഫ. പി.​ജെ. കു​ര്യ​ന്‍. സാ​മൂ​ഹ്യ സ​ന്ന​ദ്ധ സേ​വ​നം ല​ക്ഷ്യ​മാ​ക്കി കോ​ഴ​ഞ്ചേ​രി​യി​ല്‍ രൂ​പീ​ക​രി​ച്ച 11 അം​ഗ സ്‌​നേ​ഹ​തീ​രം ചാ​രി​റ്റ​ബി​ള്‍ ട്ര​സ്റ്റ് ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ട്ര​സ്റ്റ് പ്ര​സി​ഡ​ന്‍റ് ഷാ​ജി മാ​ത്യു പു​ളി​മൂ​ട്ടി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ട്ര​സ്റ്റ് വൈ​സ് പ്ര​സി​ഡ​ന്‍റ് ജേ​ക്ക​ബ് ഇ​മ്മാ​നു​വേ​ല്‍, ഇ​ല​ന്തൂ​ര്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജെ​റി മാ​ത്യു സാം, ​കോ​ഴ​ഞ്ചേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​നി ശ്യാം ​മോ​ഹ​ന്‍, ട്ര​സ്റ്റ് സെ​ക്ര​ട്ട​റി ച​ന്ദ്ര​ശേ​ഖ​ര​കു​റു​പ്പ്, റെ​ജി വ​ര്‍​ഗീ​സ്, ന​വീ​ന്‍ വി. ​ജോ​ണ്‍, സാ​ബു ജോ​ർ​ജ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. വി​നോ​ദ് മ​ണ്ണി​ല്‍, വ​ര്‍​ഗീ​സ് സാ​മു​വേ​ല്‍, ലാ​ല​ന്‍ ജേ​ക്ക​ബ് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി. ‌