വാ​റ്റു നി​യ​മ​ത്തി​ന്‍റെ മ​റ​വി​ലു​ള്ള നോ​ട്ടീ​സു​ക​ൾ അ​വ​സാ​നി​പ്പി​ക്ക​ണം: വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി
Tuesday, October 22, 2019 11:05 PM IST
പ​ത്ത​നം​തി​ട്ട: ജി​എ​സ്ടി നി​ല​വി​ൽ വ​ന്ന​ശേ​ഷ​വും പ​ഴ​യ​കാ​ല വാ​റ്റു​നി​യ​മ​ത്തി​ന്‍റെ മ​റ​വി​ൽ വ്യാ​പാ​രി​ക​ളെ ദ്രോ​ഹി​ക്കു​ന്ന ന​ട​പ​ടി അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി ജി​ല്ലാ ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.
2013 - 14 കാ​ല​യ​ള​വി​ലെ നി​കു​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട നോ​ട്ടീ​സു​ക​ളാ​ണ് ഇ​പ്പോ​ൾ അ​യ​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. മു​ൻ വ​ർ​ഷ​ങ്ങ​ളി​ൽ കെ ​വാ​റ്റ് സെ​ക്ഷ​ൻ 25 (1) പ്ര​കാ​രം നോ​ട്ടീ​സു​ക​ൾ അ​യ​ച്ചി​രു​ന്നു​വെ​ങ്കി​ലും അ​വ​യി​ൽ വ്യ​ക്ത​മാ​യ കാ​ര​ണ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു. എ​ന്നാ​ൽ കാ​ര​ണ​ങ്ങ​ൾ പോ​ലും വ്യ​ക്ത​മാ​ക്കാ​തെ ഇ​പ്പോ​ൾ നോ​ട്ടീ​സ് അ​യ​യ്ക്കു​ന്ന​തെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി.
ജി​ല്ല​യി​ൽ 1200 ഓ​ളം വ്യാ​പാ​രി​ക​ൾ​ക്ക് ഇ​ത്ത​രം നോ​ട്ടീ​സു​ക​ൾ ല​ഭി​ച്ചി​ട്ടു​ണ്ട്.മു​ൻ​കൂ​ർ നോ​ട്ടീ​സ് ന​ൽ​കാ​തെ​യു​ള്ള ക​ട​പ​രി​ശോ​ധ​ന​ക​ൾ അ​നു​വ​ദി​ക്കി​ല്ലെ​ന്നും വ്യാ​പാ​രി​ക​ൾ വ്യ​ക്ത​മാ​ക്കി. ഇ​ത്ത​രം ന​ട​പ​ടി​ക​ൾ നി​ർ​ത്തി​വ​ച്ചി​ല്ലെ​ങ്കി​ൽ ക​ട​യ​ട​പ്പ് അ​ട​ക്ക​മു​ള്ള സ​മ​ര​പ​രി​പാ​ടി​ക​ളി​ലേ​ക്ക് ക​ട​ക്കു​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ.​ജെ. ഷാ​ജ​ഹാ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​ഇ. മാ​ത്യു, പ​ത്ത​നം​തി​ട്ട യൂ​ണി​റ്റ് സെ​ക്ര​ട്ട​റി ടി.​ടി. അ​ഹ​മ്മ​ദ്, സം​സ്ഥാ​ന നി​ർ​വാ​ഹ​ക​സ​മി​തി​യം​ഗം എ​ൻ.​എം. ഷാ​ജ​ഹാ​ൻ എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.