വോ​ട്ടെ​ണ്ണ​ല്‍ നാ​ളെ; ഒ​രു​ക്ക​ങ്ങ​ള്‍ അ​വ​സാ​ന ഘ​ട്ട​ത്തി​ല്‍
Tuesday, October 22, 2019 11:07 PM IST
പ​ത്ത​നം​തി​ട്ട: കോ​ന്നി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഫ​ലം അ​റി​യാ​ന്‍ ഇ​നി ഒ​രു ദി​വ​സ​ത്തെ കാ​ത്തി​രി​പ്പ് മാ​ത്രം. വോ​ട്ടെ​ണ്ണ​ല്‍ സ​ജ്ജീ​ക​ര​ണ​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​യെ​ന്ന് ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​റാ​യ ജി​ല്ലാ ക​ള​ക്ട​ര്‍ പി.​ബി നൂ​ഹ് അ​റി​യി​ച്ചു.

വോ​ട്ടെ​ണ്ണ​ല്‍ കേ​ന്ദ്ര​മാ​യ എ​ലി​യ​റ​യ്ക്ക​ല്‍ അ​മൃ​ത വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ കൗ​ണ്ടിം​ഗ് ഹാ​ളി​ല്‍ 212 ബൂ​ത്തു​ക​ളി​ലെ വോ​ട്ടെ​ണ്ണ​ല്‍ 14 ടേ​ബി​ളു​ക​ളി​ലാ​യാ​ണ് ന​ട​ക്കു​ന്ന​ത്. ബൂ​ത്ത് അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് വോ​ട്ട​ണ്ണ​ല്‍ ന​ട​ക്കു​ക.

12 ടേ​ബി​ളു​ക​ളി​ല്‍ 15 റൗ​ണ്ടും ര​ണ്ട് ടേ​ബി​ളി​ല്‍ 16 റൗ​ണ്ടും ആ​ണ് എ​ണ്ണു​ന്ന​ത്. ടേ​ബി​ളു​ക​ളു​ടെ മൊ​ത്തം നി​രീ​ക്ഷ​ണ ചു​മ​ത​ല വ​ര​ണാ​ധി​കാ​രി​ക്കാ​യി​രി​ക്കും. ഒ​ന്നാ​മ​ത്തെ ടേ​ബി​ളി​ലാ​യി​രി​ക്കും ന​റു​ക്കെ​ടു​പ്പി​ലൂ​ടെ ല​ഭി​ക്കു​ന്ന അ​ഞ്ച് ബൂ​ത്തു​ക​ളു​ടെ വി​വി പാ​റ്റ് സ്ലിപ്പു​ക​ള്‍ എ​ണ്ണു​ന്ന​ത്. ആ​ദ്യം എ​ണ്ണി​ത്തു​ട​ങ്ങു​ന്ന​ത് പോ​സ്റ്റ​ല്‍ വോ​ട്ടാ​യി​രി​ക്കും.

വി​വി പാ​റ്റ് സ്ലി​പ്പു​ക​ള്‍ അ​വ​സാ​ന​മാ​ണ് എ​ണ്ണു​ക.ഓ​രോ കൗ​ണ്ടിം​ഗ് ടേ​ബി​ളി​ലും മൈ​ക്രോ ഒ​ബ്സ​ര്‍​വ​ര്‍, കൗ​ണ്ടിം​ഗ് സൂ​പ്പ​ര്‍​വൈ​സ​ര്‍, കൗ​ണ്ടിം​ഗ് അ​സി​സ്റ്റ​ന്‍റ് എ​ന്നി​വ​രാ​ണു​ള്ള​ത്.
മൈ​ക്രോ ഒ​ബ്സ​ര്‍​വ​റു​ടെ നി​രീ​ക്ഷ​ണ​ത്തി​ല്‍ കൗ​ണ്ടിം​ഗ് സൂ​പ്പ​ര്‍​വൈ​സ​റും കൗ​ണ്ടിം​ഗ് അ​സി​സ്റ്റ​ന്‍റു​മാ​യി​രി​ക്കും ഓ​രോ ടേ​ബി​ളി​ലേ​യും വോ​ട്ടു​ക​ള്‍ എ​ണ്ണു​ക. ഓ​രോ കൗ​ണ്ടിം​ഗ് സ​മീ​പ​ത്തും അ​താ​ത് സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ ഏ​ജ​ന്‍റു​മാ​ര്‍ ഉ​ണ്ടാ​യി​രി​ക്കും. പോ​സ്റ്റ​ല്‍ വോ​ട്ടു​ക​ള്‍ എ​ണ്ണു​ന്ന​തും വ​ര​ണാ​ധി​കാ​രി​യു​ടെ മേ​ല്‍​നോ​ട്ട​ത്തി​ലാ​കും. ഇ​ല​ക്ട്രോ​ണി​ക്ക​ലി ട്രാ​ന്‍​സ്മി​റ്റ​ഡ് പോ​സ്റ്റ​ല്‍ ബാ​ല​റ്റ് വോ​ട്ടു​ക​ള്‍ (ഇ​ടി​പി​ബി​എ​സ്),സ്‌​കാ​ന്‍ ചെ​യ്ത് വോ​ട്ടെ​ണ്ണു​ന്ന​തി​ന് സ​ജ്ജ​മാ​ക്കു​ന്ന​തി​ന് അ​ഞ്ച് ടേ​ബി​ള്‍ ഒ​രു​ക്കി​യി​ട്ടു​ണ്ട്.
നാ​ഷ​ണ​ല്‍ ഇ​ന്‍​ഫോ​ര്‍​മാ​റ്റി​ക് ഓ​ഫീ​സ​ര്‍​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഉ​ദ്യോ​ഗ​സ്ഥ​രെ​യും ടെ​ക്നി​ക്ക​ല്‍ ടീ​മി​നെ​യും ഇ​തി​നാ​യി നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. മ​ണ്ഡ​ല​ത്തി​ല്‍ 1018 സ​ര്‍​വീ​സ് വോ​ട്ട​ര്‍​മാ​രാ​ണ് ആ​കെ​യു​ള്ള​ത്. ഇ​തു​വ​രെ ല​ഭി​ച്ചി​ട്ടു​ള്ള​ത് 97 സ​ര്‍​വീ​സ് വോ​ട്ടു​ക​ളാ​ണ്. വോ​ട്ടെ​ണ്ണ​ല്‍ ദി​ന​മാ​യി രാ​വി​ലെ എ​ട്ടി​ന് വോ​ട്ടെ​ണ്ണ​ല്‍ പ്ര​ക്രി​യ ആ​രം​ഭി​ക്കു​ന്ന​തി​ന് മു​ന്‍​പു​വ​രെ ല​ഭി​ക്കു​ന്ന പോ​സ്റ്റ​ല്‍ വോ​ട്ടു​ക​ളും, സ​ര്‍​വീ​സ് വോ​ട്ടു​ക​ളും എ​ണ്ണും. അ​തി​ന് ശേ​ഷം വ​രു​ന്ന​വ അ​സാ​ധു​വാ​ക്കും.

വോ​ട്ടെ​ണ്ണ​ല്‍ ബൂ​ത്ത് അ​ടി​സ്ഥാ​ന​ത്തി​ല്‍; 14 കൗ​ണ്ടിം​ഗ് ടേ​ബി​ളു​ക​ള്‍

പ​ത്ത​നം​തി​ട്ട: വോ​ട്ടെ​ണ്ണ​ല്‍ കേ​ന്ദ്ര​മാ​യ എ​ലി​യ​റ​യ്ക്ക​ല്‍ അ​മൃ​ത വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍​സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ലെ കൗ​ണ്ടിം​ഗ് ഹാ​ളി​ല്‍ 212 ബൂ​ത്തു​ക​ളി​ലെ വോ​ട്ടെ​ണ്ണ​ല്‍ 14 കൗ​ണ്ടിം​ഗ് ടേ​ബി​ളു​ക​ളി​ലാ​യാ​ണ് ന​ട​ക്കു​ന്ന​ത്. ബൂ​ത്ത് തി​രി​ച്ചാ​ണ് വോ​ട്ടെ​ണ്ണ​ല്‍ ന​ട​ക്കു​ക.
12 ടേ​ബി​ളി​ല്‍ 15 റൗ​ണ്ടും ര​ണ്ടു ടേ​ബി​ളി​ല്‍ 16 റൗ​ണ്ടു​മാ​ണ് എ​ണ്ണു​ന്ന​ത്. ഒ​ന്നു​മു​ത​ല്‍ 14 വ​രെ​യു​ള്ള ടേ​ബി​ളു​ക​ളി​ല്‍ ക്ര​മ​മ​നു​സ​രി​ച്ച് 14 മെ​ഷീ​നു​ക​ള്‍ എ​ണ്ണി മാ​റ്റി​ക്ക​ഴി​ഞ്ഞ് മാ​ത്ര​മേ 15 മു​ത​ല്‍ 29 വ​രെ​യു​ള്ള മെ​ഷീ​നു​ക​ള്‍ എ​ണ്ണു​ക​യു​ള്ളൂ.
ഇ​ത്ത​ര​ത്തി​ല്‍ 212 മെ​ഷീ​നു​ക​ളും എ​ണ്ണും. മു​ഴു​വ​ന്‍ ടേ​ബി​ളു​ക​ളു​ടെ​യും നി​രീ​ക്ഷ​ണ ചു​മ​ത​ല വ​ര​ണാ​ധി​കാ​രി​ക്കാ​യി​രി​ക്കും. ഓ​രോ കൗ​ണ്ടിം​ഗ് ടേ​ബി​ളി​ലും മൈ​ക്രോ ഒ​ബ്സ​ര്‍​വ​ര്‍, കൗ​ണ്ടിം​ഗ് സൂ​പ്പ​ര്‍​വൈ​സ​ര്‍, കൗ​ണ്ടിം​ഗ് അ​സി​സ്റ്റ​ന്‍റ് എ​ന്നി​വ​രാ​ണ് ഉ​ള്ള​ത്. മൈ​ക്രോ ഒ​ബ്സ​ര്‍​വ​റു​ടെ നി​രീ​ക്ഷ​ണ​ത്തി​ല്‍ കൗ​ണ്ടിം​ഗ് സൂ​പ്പ​ര്‍​വൈ​സ​റും കൗ​ണ്ടിം​ഗ് അ​സി​സ്റ്റ​ന്‍റു​മാ​യി​രി​ക്കും ഓ​രോ ടേ​ബി​ളി​ലെ​യും വോ​ട്ടു​ക​ള്‍ എ​ണ്ണു​ക. ഓ​രോ കൗ​ണ്ടിം​ഗ് ടേ​ബി​ളി​ന് കീ​ഴി​ലും അ​താ​ത് സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ ഏ​ജ​ന്‍റു​മാ​ര്‍ ഉ​ണ്ടാ​യി​രി​ക്കും.

കൗ​ണ്ടിം​ഗ് ഏ​ജ​ന്‍റു​മാ​ര്‍ രാ​വി​ലെ ഏ​ഴി​ന് മു​ന്പ് റിപ്പോർട്ട് ചെയ്യണം

പ​ത്ത​നം​തി​ട്ട: വോ​ട്ടെ​ണ്ണ​ല്‍ ദി​വ​സം നാ​ളെ രാ​വി​ലെ ഏ​ഴി​ന് മു​ന്പാ​യി സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ കൗ​ണ്ടിം​ഗ് ഏ​ജ​ന്‍റു​മാ​ര്‍ വോ​ട്ടെ​ണ്ണ​ല്‍ കേ​ന്ദ്ര​മാ​യ എ​ലി​യ​റ​യ്ക്ക​ല്‍ അ​മൃ​ത സ്‌​കൂ​ളി​ല്‍ എ​ത്ത​ണ​മെ​ന്ന് റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു.
ക​ര്‍​ശ​ന സു​ര​ക്ഷാ പ​രി​ശോ​ധ​ന​ക​ള്‍​ക്ക് ശേ​ഷ​മാ​കും ക​ട​ത്തി​വി​ടു​ന്ന​ത്. മൊ​ബൈ​ല്‍​ഫോ​ണ്‍ കൗ​ണ്ടി​ങ് സ്ഥ​ല​ത്ത് അ​നു​വ​ദി​ക്കി​ല്ല. കൊ​ണ്ടു​വ​രു​ന്ന​വ​രു​ടെ മൊ​ബൈ​ല്‍​ഫോ​ണു​ക​ള്‍ പി​ടി​ച്ചു​വ​യ്ക്കും.
രാ​വി​ലെ എ​ട്ടി​നാ​ണ് വോ​ട്ടെ​ണ്ണ​ല്‍ പ്ര​ക്രി​യ തു​ട​ങ്ങു​ന്ന​ത്.